Cattle Robbery : തമിഴ്നാട്ടിൽ കാലിമോഷണം തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ വെട്ടിക്കൊന്നു

Trichy നവൽപാട്ടു പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ അസിസ്റ്റന്റ് ഇൻസ്പെകടർ ഭൂമിനാഥനാണ് കൊല്ലപ്പെട്ടത്.

Written by - Zee Malayalam News Desk | Last Updated : Nov 21, 2021, 12:05 PM IST
  • ത്രിച്ചി നവൽപാട്ടു പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ അസിസ്റ്റന്റ് ഇൻസ്പെകടർ ഭൂമിനാഥനാണ് കൊല്ലപ്പെട്ടത്.
  • ഇന്ന് ഞായറാഴ്ച പുലർച്ചെ രാത്രി പെട്രോളിങിനിടെയാണ് സംഭവം.
  • രണ്ട് ബൈക്കുകളിലായി ആടുകളെ കടത്തി കൊണ്ട് പോകുന്ന മോഷ്ടക്കാൾ കൈകാണിച്ചിട്ടും നിർത്താതെ പോകുവായിരുന്നു.
  • തുടർന്ന് ഭൂമിനാഥൻ പൊലീസ് ബൈക്കിൽ സംഘത്തെ പിന്തുടരുകയായിരുന്നു.
Cattle Robbery : തമിഴ്നാട്ടിൽ കാലിമോഷണം തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ വെട്ടിക്കൊന്നു

Trichy : തമിഴ്നാട്ടിലെ ത്രിച്ചിയിൽ (Trichy) മോഷ്ടക്കളുടെ വെട്ടേറ്റ് എസ് ഐക്ക് അതിദാരുണാന്ത്യം. കാലിമോഷണം തടയാൻ ശ്രമിച്ച ത്രിച്ചി നവൽപാട്ടു പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ അസിസ്റ്റന്റ് ഇൻസ്പെകടർ ഭൂമിനാഥനാണ് കൊല്ലപ്പെട്ടത്.

ഇന്ന് ഞായറാഴ്ച പുലർച്ചെ രാത്രി പെട്രോളിങിനിടെയാണ് സംഭവം. രണ്ട് ബൈക്കുകളിലായി ആടുകളെ കടത്തി കൊണ്ട് പോകുന്ന മോഷ്ടക്കാൾ കൈകാണിച്ചിട്ടും നിർത്താതെ പോകുവായിരുന്നു. തുടർന്ന് ഭൂമിനാഥൻ പൊലീസ് ബൈക്കിൽ സംഘത്തെ പിന്തുടരുകയായിരുന്നു.

ALSO READ : Acid attack | ഇടുക്കിയിൽ യുവാവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം, ഒരു കണ്ണിന് കാഴ്ച നഷ്ടമായി

ചേസിനൊടുവിൽ മോഷ്ടക്കാളെ പിടികൂടി. എന്നാൽ മോഷ്ടാക്കളിൽ ഒരാൾ കൈയ്യിൽ ഒളുപ്പിച്ചിരുന്ന അരിവാൾ ഉപയോഗിച്ച ഭുമിനാഥനെ തലയ്ക്കിട്ട് വെട്ടുകയായിരുന്നു. തുടർന്ന് രക്ഷപ്പെടുകയും ചെയ്തു. ഭൂമിനാഥൻ സംഭവ സ്ഥാലത്ത് വെച്ച് കൊല്ലപ്പെടുകയും ചെയ്തു.

ALSO READ : MDMA Seized | നെടുമ്പാശേരിയിൽ എംഡിഎംഎ പിടികൂടി; നാല് യുവാക്കൾ അറസ്റ്റിൽ

കീരാനൂർ പൊലീസ് സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മുതർന്ന ഉദ്യോഗസ്ഥരായ DSP ഉൾപ്പെടെയുള്ളവർ സംഭവ സ്ഥലത്തെത്തി. എസ്ഐയെ കൊലപ്പെടുത്തിയ നാല് പേരെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുകയും ചെയ്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News