ATM Robbery: തൃശൂരിൽ വൻ എടിഎം കൊള്ള; മൂന്ന് എടിഎമ്മുകളിൽ നിന്ന് നഷ്ടപ്പെട്ടത് 65 ലക്ഷം രൂപ!

തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകൾ കൊള്ളയടിച്ചതായി റിപ്പോർട്ട്. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. പുലർച്ചെ മൂന്നിനും നാലിനും മധ്യേയായിരുന്നു കവര്‍ച്ച നടന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 27, 2024, 07:16 AM IST
  • തൃശൂരിൽ വൻ എടിഎം കൊള്ള
  • മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്
  • പുലർച്ചെ മൂന്നിനും നാലിനും മധ്യേയായിരുന്നു കവര്‍ച്ച നടന്നത്
ATM Robbery: തൃശൂരിൽ വൻ എടിഎം കൊള്ള; മൂന്ന് എടിഎമ്മുകളിൽ നിന്ന് നഷ്ടപ്പെട്ടത് 65 ലക്ഷം രൂപ!
തൃശൂർ: തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകൾ കൊള്ളയടിച്ചതായി റിപ്പോർട്ട്. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. പുലർച്ചെ മൂന്നിനും നാലിനും മധ്യേയായിരുന്നു കവര്‍ച്ച നടന്നത്. 
 
 
ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം തകർത്തത്. കാറിൽ വന്ന നാലംഗ സംഘമാണ് കവർച്ച നടത്തിയതെന്നാണ് പോലീസ് പറയുന്നത്. മൂന്ന് എടിഎമ്മുകളിൽ നിന്നായി 65 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം.
 
 
ഇനി ബാങ്ക് ജീവനക്കാരെത്തി എടിഎമ്മിൽ നിന്നും പിൻവലിച്ച തുകയുടെ വിശദാംശങ്ങൾ ലഭിച്ച ശേഷം മാത്രമേ നഷ്ടപ്പെട്ട തുക എത്രയാണെന്നതിനെ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകൂ. ഇതരസംസ്ഥാനക്കാരായ വിദ​ഗ്ധ മോഷ്ടാക്കളിലേക്കാണ് പോലീസിന്റെ സംശയം നീളുന്നത്.
 
 
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഇന്നോവ കാറിലാണ് പ്രതികൾ എത്തിയതെന്നാണ് നിഗമനം. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം വ്യാജ നമ്പർ പ്ലേറ്റാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
 

 
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News