തിരുവനന്തപുരം : കുറ്റിച്ചൽ പഞ്ചായത്തിലെ യുഡി ക്ലാർക്ക് ആത്മഹത്യ ചെയ്ത നിലയിൽ. വെള്ളനാട് കുളക്കോട് സുനിൽകുമാറിനെയാണ് തൂങ്ങിമരിച്ച് നിലയിൽ കണ്ടെത്തിയത്. വീട്ടിലെ അടുക്കളയിൽ തൂങ്ങിയ നിലയിൽ ആണ് കണ്ടെത്തിയത്. ജോലി കഴിഞ്ഞ രാത്രി എട്ട് മണിയോടെ ഭാര്യ വീട്ടിലെത്തിയപ്പോഴാണ് സുനിൽകുമാറിനെ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക തിരിമറികളെ തുടർന്ന് വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിലായിരുന്നു ഇയാൾ.
കോവിഡ് കാലത്ത് വെള്ളനാട് ഗ്രാമപഞ്ചായത്തിൽ എൽഡി ക്ളർക്ക് ആയിരുന്നു സുനിൽ കുമാർ. ആ സമയത്ത് വെള്ളനാട് ഉറിയാക്കോട് സാരാഭായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ തുടങ്ങിയ ഡിഎൽസി നടത്തിപ്പിലെ സാമ്പത്തിക ക്രമക്കേട് നടന്നതിനെ തുടർന്ന് വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിലായിരുന്നു. ഈ കേസിൽ അഞ്ചാം പ്രതിയാണ് സുനിൽകുമാർ.
ALSO READ : ഉടമസ്ഥവകാശത്തെച്ചൊല്ലി തര്‍ക്കം; മൂന്നാറില്‍ 30 വര്‍ഷമായി പ്രവർത്തിച്ചിരുന്ന ഹോട്ടല്‍ തല്ലിതകര്‍ത്തു
തുടർന്ന് തിരുവനന്തപുരം ഡയറക്ടറേറ്റ് ഓഫിസിലേക്കു മാറിയെങ്കിലും ജോലി ഭാരം കൂടുതലായാൽ എൽഡി ക്ലർക്കായി കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തിൽ എത്തിയിട്ട് ആറുമാസമായിട്ടേ ഉള്ളൂ. അതെ സമയം ഇയാൾ ഡിഎൽസി കേസിൽ നിരപരാധി ആണെന്നും രാഷ്ടീയക്കാർ ഈ കേസിൽ കുടിക്കിയതാണെന്നും വിജിലൻസ് കേസിനെ തുടർന്ന് മാനസീക വിഷമത്തിൽ ആയിരുന്നു എന്നും പോലീസിൽ ബന്ധുക്കൾ മൊഴി നൽകി. ഇന്ന് രാവിലെ ആര്യനാട് പോലീസിന്റെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രയിൽ പോസ്റ്റ് മോർട്ടം നടത്തി. മൃതദേഹം വീട്ടിലെത്തിച്ചു. തുടർന്ന് ഭാര്യയുടെ വീടായ ആര്യനാട് സംസ്കരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.