Crime: ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളിയായ യുവതിയെ മർദ്ദിച്ച് കൊന്നു; യുവാവ് പിടിയിൽ

അസുഖം കൂടുതലായി മരിച്ചതാണെന്നായിരുന്നു പ്രാഥമിക നി​ഗമനം. എന്നാൽ പിന്നീട് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കൊലപാതകമാണെന്ന സൂചന ലഭിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Aug 16, 2024, 08:37 PM IST
  • പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വാരിയെല്ലിൽ ഒടിവുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
  • തുടർന്നാണ് ലമൂർ സിംഗിനെ കസ്റ്റഡിയിൽ എടുത്തത്.
Crime: ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളിയായ യുവതിയെ മർദ്ദിച്ച് കൊന്നു; യുവാവ് പിടിയിൽ

ഇടുക്കി: ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളിയായ യുവതിയെ മർദ്ദിച്ച് കൊന്ന യുവാവ് പിടിയിൽ. മധ്യപ്രദേശ് സ്വദേശിനിയായ വസന്തിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഒപ്പം താമസിച്ചിരുന്ന ലമൂർ സിംഗ് ദുർവ്വെയെ ഉടുമ്പഞ്ചോല പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് 41 കാരിയായ വസന്തിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. അസുഖ ബാധിതയായിരുന്ന വസന്തി രോഗം മൂർഛിച്ച് മരണപെട്ടെന്നായിരുന്നു പ്രഥമിക നിഗമനം. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വാരിയെല്ലിൽ ഒടിവുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ലമൂർ സിംഗിനെ കസ്റ്റഡിയിൽ എടുത്തത്.  

സേനാപതി വെങ്കലപാറയിൽ തോട്ടം തൊഴിലാളിയായി ജോലി ചെയ്തിരുന്ന വസന്തി 27 കാരനായ ലമൂർ സിംഗിനൊപ്പമാണ് കഴിഞ്ഞിരുന്നത്. രോഗ ബാധയെ തുടർന്ന് ഏതാനും നാളുകളായി വസന്തി ജോലിയ്ക്ക് പോയിരുന്നില്ല. കഴിഞ്ഞ ദിവസം രാത്രിയിൽ താമസ സ്ഥലത്തിരുന്ന് ഇരുവരും മദ്യപിയ്ക്കുകയും തുടർന്ന് വാക്ക് തർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു. ഇതിനിടെ ലമൂർ വസന്തിയെ മർദ്ദിക്കുകയും നിലത്തു വീണ ഇവരെ ചവിട്ടുകയും ചെയ്തു. മർദ്ദനത്തിൽ വാരിയെല്ലിന് ഒടിവുണ്ടാകുകയും ആന്തരിക രക്ത ശ്രാവമുണ്ടായി മരണം സംഭവിക്കുകയുമായിരുന്നു. പ്രതിയെ  നാളെ കോടതിയിൽ ഹാജരാക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News