കണ്ണൂർ: ഫിറ്റ്നസ് സെന്ററിലെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകൻ അറസ്റ്റിൽ. പയ്യന്നൂരിലെ ഫിറ്റ്നസ് സെന്റർ ഉടമയായ ശരത് നമ്പ്യാരാണ് അറസ്റ്റിലായത്. ഫിറ്റ്നസ് സെന്ററിലെത്തിയ യുവതിയെ ഇയാൾ പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
Also Read: വിവാഹ ദിവസം മുങ്ങി; കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി വനിതാ ഡോക്‌ടർ
തന്നെ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് ഇരുപതുകാരിയുടെ പരാതി. കണ്ണൂരിലെ മുതിർന്ന കോൺഗ്രസ് നേതാവ് എം നാരായണൻ കുട്ടിയുടെ മകനാണ് അറസ്റ്റിലായ ശരത് നമ്പ്യാർ. കേസിന്നാസ്പദമായ സംഭവം നടന്നത് ഇന്നലെയാണ്. ഇന്നലെ ഫിസിയോ തെറാപ്പി ചെയ്യാൻ സെൻ്ററിലെത്തിയപ്പോൾ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചുവെന്നാണ് ഇരുപതുകാരിയായ യുവതിയുടെ പരാതി.
Also Read: ചൊവ്വ-ചന്ദ്ര സംഗത്തിലൂടെ മഹാലക്ഷ്മീ യോഗം; ഈ രാശിക്കാർക്കിനി പണത്തിൽ ആറാടാം
പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ നേരത്തേയും ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നുവെങ്കിലും ആരും പരാതി നൽകാൻ തയ്യാറായിരുന്നില്ല എന്നാണ് റിപ്പോർട്ട്.
Also Read: വ്യാഴം വക്രഗതിയിലേക്ക് ഈ രാശിക്കാർക്ക് സുവർണകാലം, തൊട്ടതെല്ലാം പൊന്നാകും!
പരാതി നൽകാനെത്തിയ ഭാര്യയെ കുത്തിക്കൊന്ന് പോലീസുകാരൻ!
പരാതി നൽകാനെത്തിയ ഭാര്യയെ എസ്‌പി ഓഫീസിലിട്ട് കുത്തിക്കൊന്ന് പോലീസുകാരൻ. സംഭവം നടന്നത് കര്‍ണാടകയിലെ ഹാസന്‍ പോലീസ് സൂപ്രണ്ട് ഓഫീസിലാണ്. ഇവിടെ വച്ചാണ് പരാതി നല്‍കാനെത്തിയ ഭാര്യയെ ഹെഡ് കോണ്‍സ്റ്റബിള്‍ ലോക്നാഥ് കൊലപ്പെടുത്തിയത്. സംഭവത്തിൽ ലോക്നാഥിനെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. കൊലപാതകത്തിനുള്ള ഭാരതീയ ന്യായ സംഹിതയിലെ 103-ാം വകുപ്പുപ്രകാരമാണ് അറസ്റ്റ് ചെയ്തത്. സംഭവം നടന്നത് ഇന്നലെ രാവിലെയാണ്. കുടുംബ വഴക്കാണ് കൊലയ്ക്ക് കാരണമെന്നാണ് നിഗമനം.
Also Read: കർക്കടകത്തിൽ ഡബിൾ രാജയോഗം; ഇവരെ പൊന്ന് കൊണ്ട് മൂടും, ലഭിക്കും രാജകീയ ജീവിതം!
ലോക്നാഥും ഭാര്യ മമതയും തമ്മില്‍ വഴക്കു കൂടുന്നത് പതിവാണെന്നും അതിനെ തുടർന്ന് ലോക്നാഥിന്റെ പേരില്‍ പരാതി നല്‍കാന്‍ പോലീസ് സൂപ്രണ്ട് ഓഫീസിലെത്തിയതായിരുന്നു മമത എന്നുമാണ് റിപ്പോർട്ട്. മമതയുടെ പിറകെ ലോക്നാഥും സ്ഥലത്തെത്തിയിരുന്നു. തുടർന്ന് പ്രകോപിതനായ ലോക്നാഥ് കൈവശമുള്ള കത്തികൊണ്ട് മമതയെ കുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.