Hair care: മുടിയിലെ നര മാറ്റണോ? ഈ ആഹാര സാധനങ്ങൾ ഒഴിവാക്കൂ

Tips to prevent gray hair: മാംസാഹാരങ്ങളും ഉപ്പും പഞ്ചസാരയുമെല്ലാം മുടിയുടെ കറുത്ത നിറം നഷ്ടപ്പെടുത്തി നര വീഴ്ത്താൻ കാരണമാകുന്നവയാണ്. 

Written by - Zee Malayalam News Desk | Last Updated : Apr 8, 2023, 03:05 PM IST
  • ഹെയർ ഓയിലുകളും കുറേ എണ്ണയും തേച്ചാണ് പലരും പരീക്ഷണം നടത്തുന്നത്.
  • ആന്തരികമായുള്ള കാര്യങ്ങളും ശ്രദ്ധിച്ചാൽ മാത്രമേ ഫലം കാണൂ എന്ന കാര്യം പലർക്കും അറിയില്ല.
  • നമ്മൾ കഴിക്കുന്ന ചില ആഹാര സാധനങ്ങൾ മുടി നരയ്ക്കാൻ കാരണമാകുന്നുണ്ട്.
Hair care: മുടിയിലെ നര മാറ്റണോ? ഈ ആഹാര സാധനങ്ങൾ ഒഴിവാക്കൂ

ഇന്ന് യുവാക്കളെന്നോ പ്രായമായവരെന്നോ വ്യത്യാസമില്ലാതെ എല്ലാവരും നേരിടുന്ന പ്രശ്നമാണ് തലമുടിയിലെ നര. കറുത്ത തലമുടിയുടെ നിറം മാറാൻ തുടങ്ങുന്നതോടെ ഭൂരിഭാഗം ആളുകളും ഭാവിയെ കുറിച്ച് ആശങ്കപ്പെടാറാണ് പതിവ്. ഇതിന് പിന്നാലെ മുടിയുടെ നിറം തിരിച്ചുകിട്ടാൻ ആവശ്യമായ കുറുക്കുവഴികൾ തേടുകയും ചെയ്യും. 

തലമുടിയിൽ പുരട്ടുന്ന ഹെയർ ഓയിലുകളും കുറേ എണ്ണയും തേച്ചാണ് പലരും പരീക്ഷണം നടത്തുന്നത്. ഇതെല്ലാം ബാഹ്യമായി മാത്രം ചെയ്യുന്നതാണെന്ന കാര്യം ഓർമ്മ വേണം. ആന്തരികമായുള്ള കാര്യങ്ങളും ശ്രദ്ധിച്ചാൽ മാത്രമേ ഫലം കാണൂ എന്ന കാര്യം പലർക്കും അറിയില്ല. നമ്മൾ കഴിക്കുന്ന ചില ആഹാര സാധനങ്ങൾ മുടി നരയ്ക്കാൻ കാരണമാകുന്നുണ്ട്. അത്തരം ഭക്ഷ്യ വസ്തുക്കൾ ഒഴിവാക്കിയാൽ ഫലം കണ്ട് തുടങ്ങും. മുടി നരയ്ക്കാൻ കാരണമാകുന്ന ആഹാര സാധനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

ALSO READ: സ്ത്രീകളിലെ പോഷകാഹാരക്കുറവ്; അറിയണം സമീകൃതാഹാരത്തിന്റെ പ്രാധാന്യം

ഉപ്പ്

മുടി നരയ്ക്കുന്നതിന് കാരണമാകുന്ന ഒരു ആഹാര വസ്തുവാണ് ഉപ്പ്. ഉപ്പിൽ അടങ്ങിയിരിക്കുന്ന സോഡിയം ശരീരത്തിന് ആവശ്യമാണെങ്കിലും അമിത അളവായാൽ മുടിയിലെ കറുപ്പ് നിറം നഷ്ടമാകുകയും നരയ്ക്കുകയും ചെയ്യും. രക്തസമ്മർദ്ദം, വൃക്കരോഗം എന്നിവയ്ക്കും ഉപ്പിൻറെ അമിത ഉപയോഗം കാരണമാകും. 

പഞ്ചാസര

ഉപ്പ് പോലെ തന്നെ പഞ്ചസാരയും മുടി നരക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ്. നമ്മൾ അറിയാതെ തന്നെ ദിവസേന പല രൂപത്തിൽ പഞ്ചസാര ശരീരത്തിൽ വലിയ അളവിൽ എത്തുന്നുണ്ട്. ഇത് ശരീരത്തിലെ കൊഴുപ്പ് വർധിപ്പിക്കുന്നതിനൊപ്പം മുടി നരയ്ക്കുന്നതിനും കാരണമാകുന്നു. മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിൻ ഇ ഗണ്യമായി കുറക്കുന്ന വസ്തുവാണ് പഞ്ചസാര.  

മുട്ട

മുട്ട അമിതമായി കഴിക്കുന്നവരിൽ പെട്ടെന്ന് മുടി നരയ്ക്കാൻ സാധ്യതയുണ്ട്. പ്രോട്ടീൻ ലഭിക്കുന്നതിനായാണ് പലരും മുട്ട കഴിക്കുന്നത്. എന്നാൽ, മുട്ട അമിതമായി കഴിച്ചാൽ മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ ബയോട്ടിൻ കൃത്യമായി ആഗിരണം ചെയ്യപ്പെടുന്നതിന് തടസമാകും. ഇത് മുടി നരയ്ക്കാൻ കാരണമാകുന്നു. 

മാംസാഹാരങ്ങൾ

കോഴി, പോത്ത്, പന്നി തുടങ്ങിയ മാംസാഹാരങ്ങൾ കഴിക്കുന്നവരുടെ മുടിയുടെ നിറം വേഗം നഷ്ടമാകും. പ്രോട്ടീൻ കൂടുതലായി ശരീരത്തിലേയ്ക്ക് എത്തുന്നുണ്ടെങ്കിലും ഇത് യൂറിക് ആസിഡ് കൂടാൻ കാരണമാകുന്നു. ഇത് മുടിയിൽ വേഗം നര കയറാൻ കാരണമാകും. നിരന്തരമായി മാംസാഹാരത്തെ ആശ്രയിക്കാതിരിക്കുക എന്നത് തന്നെയാണ് പ്രതിവിധി. 

ഓറഞ്ച് 

വേനൽക്കാലത്ത് ശരീരത്തിന് ഏറ്റവും അനുയോജ്യമായ ഫലവർഗമാണ് ഓറഞ്ച്. എന്നാൽ, അമിതമായി ഓറഞ്ച് കഴിച്ചാൽ മുടിയിൽ നര കയറും. ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന അസ്‌കോർബിക് ആസിഡ്, കോപ്പർ ആഗിരണം ചെയ്യുന്നത് തടയുന്നു. ശരീരത്തിൽ കോപ്പറിന്റെ അളവ് കുറയുന്നത് മുടി നരയ്ക്കാൻ കാരണമാകും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News