Weight Loss: വയറിലെ കൊഴുപ്പ് കൂടുന്നതിൽ ആശങ്കയുണ്ടോ? രാത്രി ഈ 2 പാനീയങ്ങൾ സേവിച്ചോളൂ..!

How To Reduce Belly Fat:  എല്ലാവരുടേയും ആഗ്രഹം ശരീരം സ്ലിം ട്രിം ആയിരിക്കണം എന്നത് തന്നെയാണ്.  പക്ഷേ വയറിൽ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പ് എല്ലാ ആഗ്രഹങ്ങളെയും വെള്ളത്തിലാക്കും അല്ലെ.  എന്നാൽ ഇനി ഇക്കാര്യത്തിൽ നിങ്ങൾ ടെൻഷൻ അടിക്കേണ്ട..  രാത്രിയിൽ ഉറങ്ങാൻ പോകുന്നതിന് മുൻപ് ഈ പാനീയങ്ങൾ കുടിച്ചാൽ മാത്രം മതി. 

Written by - Ajitha Kumari | Last Updated : Apr 7, 2023, 12:49 PM IST
  • ശരീരഭാരം കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല
  • ഇതിനായി കർശനമായ ഭക്ഷണക്രമവും കഠിനമായ വ്യായാമവും അത്യാവശ്യമാണ്
Weight Loss: വയറിലെ കൊഴുപ്പ് കൂടുന്നതിൽ ആശങ്കയുണ്ടോ? രാത്രി ഈ 2 പാനീയങ്ങൾ സേവിച്ചോളൂ..!

Fenugreek Tea And Turmeric Milk: ശരീരഭാരം കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല കേട്ടോ.  ഇതിനായി കർശനമായ ഭക്ഷണക്രമവും കഠിനമായ വ്യായാമവും അത്യാവശ്യമാണ്.  ചിലപ്പോൾ എത്ര ശ്രമിച്ചിട്ടും വയറിലും അരക്കെട്ടിലുമുള്ള കൊഴുപ്പ് കുറയുന്നില്ലയെങ്കിൽ നിങ്ങൾ ഒരു കാര്യം ഉറപ്പിച്ചോളൂ നിങ്ങൾ ദൈനംദിന ജീവിതത്തിൽ ചെയ്യുന്ന എന്തോ ഒന്ന് ശരിയല്ല.  വളരെ കുറച്ച് ആളുകൾക്ക് മാത്രമേ ഇക്കാര്യം അറിയുള്ളൂ അതായത്  അത്താഴത്തിൽ എന്ത് അല്ലെങ്കിൽ എത്ര കഴിക്കുന്നു എന്നത്  നമ്മുടെ ശരീര ഭാരം വർധിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന്.   നിങ്ങൾ രാത്രി മുഴുവൻ കൂടുതൽ കലോറിയുള്ള ഭക്ഷണം അധികമായി  കഴിക്കുന്നുവെങ്കിൽ അത് നിങ്ങളുടെ ശരീര ഭാരം വർധിക്കാൻ മായേക്കും.  ഇതിലൂടെ വയറിൽ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിന്റെ അളവ് വർധിക്കും. 

Also Read: Weight Loss: 1 മാസത്തിനുള്ളിൽ 5 കിലോ ഭാരം കുറയ്‌ക്കാം, ഇക്കാര്യങ്ങൾ ശീലിച്ചാൽ മാത്രം മതി

ശരീരഭാരം കുറയ്ക്കാൻ രാത്രിയിൽ ഈ പാനീയങ്ങൾ കുടിക്കുന്നത് ഉത്തമം

1. മഞ്ഞൾ പാൽ (Turmeric milk)

ധാരാളം ഔഷധഗുണങ്ങളാൽ സമ്പുഷ്ടമാണ് മഞ്ഞൾ.  അതുകൊണ്ടുതന്നെ മഞ്ഞൾ നാം പല ഭക്ഷണങ്ങളിലും ഉപയോഗിക്കുന്നുണ്ട്.  അതുപോലെ പാലിനെ ഒരു സമ്പൂർണ്ണ ആഹാരമായിട്ടാണ് കാണണക്കാക്കുന്നത് കാരണം ഇതിലും എല്ലാത്തരം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.  ഇവ രണ്ടിന്റെയും കോമ്പിനേഷൻ തടി കുറയ്ക്കാൻ ഏറെ സഹായകമാണ്. അതുകൊണ്ട്  രാത്രി സമയം മഞ്ഞൾ ചേർത്ത പാൽ കുടിക്കുക. 

Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ഞെട്ടിക്കുന്ന പ്രവൃത്തി..! വീഡിയോ വൈറൽ 

2. ഉലുവ ചായ (Fenugreek tea)

നിങ്ങൾക്ക് ചാടാത്ത ആലില വയറാണ് വേണ്ടതെങ്കിൽ ഇന്നു മുതൽ രാത്രിയിൽ ഉലുവ ചായ കുടിക്കാൻ തുടങ്ങുക. നിങ്ങൾ രാത്രിയിൽ അധിക  ഭക്ഷണം കഴിക്കുകയണെങ്കിൽ മെച്ചപ്പെട്ട ദഹനം അത്യാവശ്യമാണ്.  അതിന് ഈ ഉലുവ ചായ സഹായിക്കും.  ഇതിന്റെ സേവനം ദഹനം മെച്ചപ്പെടുത്തുന്നതിനും അതിലൂടെ ശരീരഭാരം കുറയ്ക്കാനും കഴിയും. ഇതിനായി ഒരു സ്പൂൺ ഉലുവ ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ട് രാത്രി മുഴുവൻ കുതിർക്കാൻ വെക്കുക. ഈ വെള്ളം രാവിലെ അരിച്ചെടുത്ത് വയ്ക്കുക.  ശേഷം രാത്രി അൽപം ചൂടാക്കിയ ശേഷം കുടിക്കുക. ഏതാനും ദിവസങ്ങൾക്കുള്ളിൽ നിങ്ങൾക്ക് ഫലം ദൃശ്യമാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News