വേനൽക്കാലത്ത് ആളുകളുടെ പ്രതിരോധശേഷി കുറയാൻ സാധ്യതയുണ്ട്. ഇത്തരം അവസ്ഥയിൽ വൈറ്റമിൻ സി അടങ്ങിയ ഭക്ഷണം പരമാവധി ദൈനംദിന ക്രമത്തിൽ ഉൾപ്പെടുത്തണം. പഴങ്ങളാണ് ഇക്കാര്യത്തിൽ ബെസ്റ്റ്. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
1- മാമ്പഴം- പഴങ്ങളുടെ രാജാവാണ് മാമ്പഴം ഇത് നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഒരു നല്ല മാങ്ങയിൽ നിന്ന്ഏകദേശം 122 മില്ലിഗ്രാം വൈറ്റമിൻ സി ലഭിക്കും. വൈറ്റമിൻ എയും മാമ്പഴത്തിലുണ്ട്. മാമ്പഴം കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇതിന് ശാസ്ത്രീയതയില്ല.
2- പപ്പായ- എല്ലാ സീസണിലും ലഭിക്കുന്ന പഴമാണ് പപ്പായ. ഇത് ദഹനത്തിന് ഏറ്റവും മികച്ച ഫലങ്ങളിൽ ഒന്നാണ്. വൈറ്റമിൻ സിയും പപ്പായയിൽ ധാരാളമായി കാണപ്പെടുന്നു, ഇതിനാൽ പ്രതിരോധശേഷിയും വർദ്ധിക്കുന്നു. ഒരു പപ്പായ കഴിക്കുന്നതിലൂടെ നിങ്ങൾക്ക് 88 മില്ലിഗ്രാം പോഷകങ്ങൾ ലഭിക്കും.
3- സ്ട്രോബെറി- വൈറ്റമിൻ സിയുടെ നല്ല ഉറവിടമാണ് സ്ട്രോബെറി. സ്ട്രോബെറിയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ ഉണ്ട്. വൈറ്റമിൻ സിയും മറ്റ് നിരവധി പോഷകങ്ങളും അടങ്ങിയ പഴമാണ് സ്ട്രോബെറി. സീസണൽ ഫ്രൂട്ട് ആയതിനാൽ ഇത് ലഭ്യമല്ല. ഒരു സ്ട്രോബെറി കഴിച്ചാൽ 100 മില്ലിഗ്രാം വൈറ്റമിൻ സിയാണ് ലഭിക്കുന്നത്.
ALSO READ: Lifestyle disease: ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ബിപി നിയന്ത്രിക്കാം
4- പൈനാപ്പിൾ- പൈനാപ്പിൾ നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യും. ആവശ്യ ധാതുക്കളും വൈറ്റമിനുകളും പൈനാപ്പിളിൽ കാണുന്നു. നിങ്ങൾ ഒരു കപ്പ് പൈനാപ്പിൾ കഴിച്ചാൽ അതിൽ നിന്ന് 79 മില്ലിഗ്രാം വൈറ്റമിൻ സി ലഭിക്കും
5- കിവി- വളരെ ചെലവേറിയ പഴമാണെങ്കിലും വൈറ്റമിൻ സി കൂടുതലായുള്ള പഴമാണ് കിവി. കിവിയിൽ 85 മില്ലിഗ്രാം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഇതു കൂടാതെ വിറ്റാമിൻ കെ, ഇ എന്നിവയും കിവിയിൽ ധാരാളമായി കാണപ്പെടുന്നു. നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന മറ്റ് പല പോഷകങ്ങളാലും സമ്പുഷ്ടമാണ് കിവി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...