നിങ്ങൾക്കറിയുമോ ഇത്രയും ഗുണങ്ങളുണ്ട് ചക്കയ്ക്കും ചക്കപ്പഴത്തിനും

ഹൃദയാരോഗ്യം മെച്ചപ്പെടുത്തി ഹൃദ്രോഗ സാധ്യത നിയന്ത്രിക്കുന്നതിനും  ചക്കപ്പഴം നല്ലതാണ്. വൻകുടൽ ക്യാൻസറിന് കാരണമാകുന്ന ചില ഘടകങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതിനും ചക്ക സഹായിക്കും.

Written by - Zee Malayalam News Desk | Last Updated : Apr 8, 2022, 06:00 PM IST
  • രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലും ചക്ക ഫലപ്രദമാണ്
  • ശരീരഭാരം കുറയ്ക്കാൻ ഗുണപ്രദമാണ്
  • വയറ്റിലെ അൾസർ തടയുന്നതിനും ചക്കപ്പഴം സഹായിക്കുന്നു
നിങ്ങൾക്കറിയുമോ ഇത്രയും ഗുണങ്ങളുണ്ട് ചക്കയ്ക്കും ചക്കപ്പഴത്തിനും

കേരളത്തിന്റെ പ്രിയപ്പെട്ട ഫലമാണ് ചക്ക.  പച്ച ചക്കയും പഴുത്ത ചക്കയും ഉപയോഗിച്ച് എണ്ണമറ്റ വിഭവങ്ങൾ കേരളത്തിന്റെ രുചി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. വ്യത്യസ്ത രുചികളിലുള്ള ചക്ക സ്വാദിൽ മാത്രമല്ല കേമൻ. ആരോഗ്യത്തിനും ചക്കപ്പഴം പല തരത്തിൽ ഗുണം ചെയ്യും. കൃത്യമായ ഭക്ഷണക്രമം ശ്രദ്ധിക്കുന്നവർക്ക് ചക്ക ഒരു മാന്ത്രിക വിഭവം തന്നെയാണ്. ചക്കയുടെ ഗുണങ്ങൾ ഒരുപാടാണ്. അത് പറഞ്ഞാലും അറിഞ്ഞാലും തീരാത്തതാണ്. 

jackfruit

 

ഹൃദയാരോഗ്യം മുതൽ  വൻകുടൽ ക്യാൻസ‍ർ വരെ

*ശരീരഭാരം കുറയ്ക്കാൻ ഗുണപ്രദമാണ്. നാരുകൾ കൂടതലായി അടങ്ങിയതിനാൽ  ഭക്ഷണത്തോടുള്ള അമിതമായ ആസക്തി കുറയ്ക്കുന്നതിനും ഇത് സഹായിക്കും.

*ചക്കപ്പഴത്തിലെ കാർബോഹൈഡ്രേറ്റിന്റെ സാന്നിധ്യവും കുറഞ്ഞ കലോറിയും ശരീരത്തിൽ കൊഴുപ്പ് അടിയാതെ പോഷകങ്ങൾ നൽകുന്നതിന് സഹായിക്കും.

*രക്തസമ്മർദം കുറയ്ക്കുന്നതിന് ചക്കപ്പഴം കഴിക്കുന്നത് ഉത്തമമാണ്. 

*ഹൃദയാരോഗ്യം മെച്ചപ്പെടുത്തി ഹൃദ്രോഗ സാധ്യത നിയന്ത്രിക്കുന്നതിനും  ചക്കപ്പഴം നല്ലതാണ്.

*രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലും ചക്ക ഫലപ്രദമാണ്.

*എല്ലുകൾക്കും പേശികൾക്കും ആവശ്യമായ ശക്തി നൽകാനും ചക്കപ്പഴംകൊണ്ട് സാധിക്കുന്നു. 

*അസ്ഥിക്ഷയം പോലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും ചക്കപ്പഴം നല്ലതാണ്.

*ദഹനവ്യവസ്ഥയ്ക്കും ഏറ്റവും നല്ലതാണ് ചക്കപ്പഴം.

*മലബന്ധം പോലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും വയർ വീർക്കുന്നത് തടയാനും ചക്ക നല്ലതാണ്.

*വയറ്റിലെ അൾസർ തടയുന്നതിനും ചക്കപ്പഴം സഹായിക്കുന്നു.

*കണ്ണിന്റെ ആരോഗ്യത്തിനും ചക്കപ്പഴം വളരെ നല്ലതാണ്.

*ചക്കപ്പഴത്തിലെ സെലീനിയം ഹൃദയത്തിന്റെ ആരോഗ്യത്തിനായി പ്രവർത്തിക്കും.

*വൻകുടൽ ക്യാൻസറിന് കാരണമാകുന്ന ചില ഘടകങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതിനും ചക്ക സഹായിക്കും.

*പച്ചച്ചക്ക വേവിച്ചോ, പാകം ചെയ്തോ കഴിക്കുന്നത് പ്രമേഹരോഗികൾക്ക് നല്ലതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News