Cinnamon Benefits: ദഹനം മെച്ചപ്പെടുത്തും, കൊളസ്ട്രോൾ കുറയ്ക്കും, അടുക്കളയില്‍ ഉണ്ട് ഒരു മാന്ത്രികന്‍..!!

സാധാരണയായി കാണപ്പെടുന്ന എല്ലാത്തരം ചെറിയ അസുഖങ്ങള്‍ക്കും ഒരു പ്രതിവിധിയാണ് കറുവാപ്പട്ട എന്ന് പറഞ്ഞാല്‍ ഒരു പക്ഷെ വിശ്വസിക്കാന്‍ പ്രയാസം തോന്നാം...  

Written by - Zee Malayalam News Desk | Last Updated : Nov 8, 2022, 07:33 PM IST
  • അടുക്കളയിലെ മാന്ത്രികന്‍ എന്നാണ് കറുവാപ്പട്ട അറിയപ്പെടുന്നത്. ഇതിന്‍റെ ആരോഗ്യ ഗുണങ്ങള്‍ മൂലമാണ് ഇത്തരമൊരു പേര് ഈ സുഗന്ധവ്യഞ്ജനത്തിന് വന്നുചേര്‍ന്നത്.
Cinnamon Benefits: ദഹനം മെച്ചപ്പെടുത്തും, കൊളസ്ട്രോൾ കുറയ്ക്കും, അടുക്കളയില്‍ ഉണ്ട് ഒരു മാന്ത്രികന്‍..!!

Cinnamon Benefits: നമ്മുടെ അടുക്കളയില്‍ സുലഭമായി കാണുന്ന ഒന്നാണ് കറുവാപ്പട്ട.  ഇന്ത്യന്‍ പാചകത്തില്‍  കറുവാപ്പട്ടയ്ക്ക് ഏറെ പ്രാധാന്യം ഉണ്ട്.  

അടുക്കളയിലെ മാന്ത്രികന്‍ എന്നാണ് കറുവാപ്പട്ട അറിയപ്പെടുന്നത്. ഇതിന്‍റെ ആരോഗ്യ ഗുണങ്ങള്‍ മൂലമാണ് ഇത്തരമൊരു പേര് ഈ സുഗന്ധവ്യഞ്ജനത്തിന് വന്നുചേര്‍ന്നത്. സാധാരണയായി കാണപ്പെടുന്ന എല്ലാത്തരം ചെറിയ അസുഖങ്ങള്‍ക്കും ഒരു പ്രതിവിധിയാണ് കറുവാപ്പട്ട എന്ന് പറഞ്ഞാല്‍ ഒരു പക്ഷെ വിശ്വസിക്കാന്‍ പ്രയാസം തോന്നാം...  

Also Read:  Asafoetida Benefits: കൊതിപ്പിക്കുന്ന മണം മാത്രമല്ല, ആരോഗ്യഗുണങ്ങളിലും മുന്‍പനാണ് കായം
 
ദഹനം മെച്ചപ്പെടുത്താനും കൊളസ്ട്രോൾ കുറയ്ക്കാനും കറുവാപ്പട്ട ഉത്തമമാണ്. കൂടാതെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഹൃദ്രോഗത്തിനുള്ള അപകട ഘടകങ്ങൾ കുറയ്ക്കാനും കരള്‍ വീക്കം കുറയ്ക്കാനും ഇത് സഹായിക്കുന്നു. അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ കറുവാപ്പട്ട ഉത്തമമാണ്.  ശരീര ഭാരം കുറയ്ക്കാനും  കറുവപ്പട്ട സഹായകമാണ്. 

Also Read:  Hairfall Solution: മുടി കൊഴിച്ചിലിനോട് പറയാം ബൈ, ഈ എണ്ണകള്‍ പരീക്ഷിക്കൂ

കറുവാപ്പട്ടയുടെ ആരോഗ്യ ഗുണങ്ങൾ: 
 
1. ദഹനം മെച്ചപ്പെടുത്തുന്നു.

2. പ്രമേഹരോഗികള്‍ക്ക്  ഏറെ ഉപകാരപ്രദമാണ്. 

3. ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കുന്നു

4. പല്ലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

5.  എല്ലാ അലർജി സാഹചര്യങ്ങളിലും ഉപയോഗപ്രദമാണ്

6. PMS, ആർത്തവ വേദന എന്നിവ കുറയ്ക്കുന്നു

7. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

8. കറുവപ്പട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുക വഴി മെറ്റബോളിസം മെച്ചപ്പെടുത്താനാകും

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News