COVID 19 മഹാമാരി താഴ്ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ HIV, ക്ഷയം, മലേറിയ മരണനിരക്ക് കൂടാന്‍ കാരണമാകുമെന്നു പഠനം.
HIV, ക്ഷയം, മലേറിയ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള രോഗനിര്‍ണ്ണയവും ചികിത്സയും കൃത്യസമയത്ത് ലഭ്യമാക്കിയാല്‍ ഇവ തടയാനാകുമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. The Lancet Global Health-ന്റെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കോവിഡിന്റെ ഉറവിടമെന്ന് പറയപ്പെടുന്ന വുഹാനിലെ ലാബ് ലോകാരോഗ്യ സംഘടന സന്ദര്‍ശിക്കില്ല...!!
അടുത്ത അഞ്ച് വര്‍ഷ൦ താഴ്ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ HIV, ക്ഷയം (Tuberculosis), മലേറിയ മരണനിരക്ക് 10 മുതല്‍ 36 ശതമാനം വരെ ഉയരാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ട്. കൊറോണ വൈറസ് (Corona Virus) മഹാമാരി മൂലമുണ്ടായ ആരോഗ്യ സേവനങ്ങളുടെ തടസ്സമാണ് ഇതിന് കാരണമായി പഠനത്തില്‍ പറഞ്ഞിരിക്കുന്നത്.
HIV, ക്ഷയം, മലേറിയ (Malaria) എന്നിവയുമായി ബന്ധപ്പെട്ട ചികിത്സകള്‍ ഫലപ്രദമാക്കിയാല്‍ മരണനിരക്ക് കുറയ്ക്കാനാകുമെന്ന് ലണ്ടനി(London)ലെ ഇംപീരിയല്‍ കോളേജില്‍ നിന്നുമുള്ള ഗവേഷകര്‍ ഉള്‍പ്പെട്ട സംഘ൦ വ്യക്തമാക്കുന്നു.
ശ്രദ്ധിച്ചില്ലെങ്കിൽ കോറോണ മഹാമാരി കൂടുതൽ വഷളാകും; മുന്നറിയിപ്പുമായി WHO
HIVക്ക് ആവശ്യമായ antiretroviral therapy (ART), ക്ഷയത്തിന്റെ രോഗനിര്‍ണ്ണയവും ചികിത്സയും, മലേറിയ തടയുന്നതിനായി ദീർഘനാള്‍ നിലനിൽക്കുന്ന കൊതുക് വലകളുടെ (LLIN) വിതരണം നേരത്തേ പുനരാരംഭിക്കുക എന്നിവയാണ് നിര്‍ദേശങ്ങള്‍. കൂടാതെ, കൊറോണ വൈറസ് മഹാമാരിയുടെ ആഘാതത്തിന്റെ അളവ് കണക്കാക്കാനും അതെങ്ങനെ കുറയ്ക്കാനാകുമെന്നും ഈ സംഘം ഗവേഷണം നടത്തുന്നുണ്ട്.