വിട്ടുമാറാത്ത ഒരു ആരോഗ്യാവസ്ഥയാണ് പ്രമേഹം. പ്രമേഹ രോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഇൻസുലിൻ ഉൽപാദനത്തിന്റെ അഭാവം മൂലം ശരീരത്തിൽ ഉയർന്ന അളവിലുള്ള രക്തത്തിലെ ഗ്ലൂക്കോസിന്റെ സാന്നിധ്യത്താലാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. എന്നാൽ ഈ അവസ്ഥയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളെ നിയന്ത്രിക്കാനും അളവ് നിയന്ത്രണത്തിലാക്കാനും നിരവധി മാർഗങ്ങളുണ്ട്. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം തുടങ്ങിയവയെല്ലാം തന്നെ പ്രമേഹ നിയന്ത്രണത്തിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. കുറഞ്ഞ ജിഐ ഭക്ഷണങ്ങൾ, ചില സുഗന്ധവ്യഞ്ജനങ്ങൾ, ഔഷധസസ്യങ്ങൾ എന്നിവയും അതിനോടൊപ്പം തന്നെ കൃത്യമായ വ്യായാമവും ഉറക്കവും അടങ്ങിയ ഡയബറ്റിസ് ഫ്രണ്ട്‌ലി ഡയറ്റിലേക്ക് മാറുന്നത് വളരെ നല്ലതാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള മറ്റു ചില വഴികളെ കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്. പ്രമേഹം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്ക് ഇത് ഉപയോഗപ്രദമായേക്കും.
പ്രമേഹം രോഗിക്ക് ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യാൻ വരെ പലപ്പോഴും പ്രയാസമാണ്. അനിയന്ത്രിതമായ പ്രമേഹം, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, അമിത ദാഹം, വർദ്ധിച്ച വിശപ്പ്, സമാധാനപരമായ ജീവിതത്തെ തടസ്സപ്പെടുത്തുന്ന നിരവധി പ്രശ്‌നങ്ങൾ എന്നിങ്ങനെയുള്ള നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. പ്രമേഹം നിയന്ത്രണാതീതമാകുമ്പോൾ കാണിക്കുന്ന ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
- ദാഹം കൂടും
- ശരീരഭാരം കുറയുന്നു
- ഇടയ്ക്കിടെ മൂത്രമൊഴിക്കൽ
- എപ്പോഴും ക്ഷീണവും തളർച്ചയും അനുഭവപ്പെടുന്നു
- മങ്ങിയ കാഴ്ച
Also Read: Hair Fall Treatment: മുടി കൊഴിച്ചില്‍? ഈ മാന്ത്രിക എണ്ണ മതി, തലമുടി പനങ്കുല പോലെ വളരും!!
പ്രമേഹം എന്ന രോഗാവസ്ഥ ഒരിക്കലും നമുക്ക് ഭേദമാക്കാൻ കഴിയില്ല. പകരം അവ നിയന്ത്രിക്കാൻ സാധിക്കും. ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ ഇതിനെ നിയന്ത്രിക്കാൻ കഴിയും. മുകളിൽ പറഞ്ഞ ലക്ഷണങ്ങളിൽ ഭൂരിഭാഗവും രാത്രിയിലാണ് അനുഭവപ്പെടുക. അതിനാൽ ഉറക്കമില്ലായ്മ എന്ന പ്രശ്നം കൂടി പ്രമേഹ രോഗികൾ നേരിടേണ്ടതായിട്ട് വരും. നൈറ്റ് റുട്ടീനിൽ ഈ നാല് കാര്യങ്ങൾ ഉൾപ്പെടുത്തിയാൽ പ്രമേഹം നിയന്ത്രിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണാതീതമാവുകയും തുടർന്ന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യുന്നുവെങ്കിൽ രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് ഈ ലളിതമായ ചില കാര്യങ്ങൾ ശീലമാക്കുക. അതിലൂടെ നല്ല ഉറക്കവും ലഭിക്കും.
നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്ന ഏറ്റവും നല്ല മാർഗമാണ് ചമോമൈൽ ചായ. ഇത് ഉറക്കം ലഭിക്കാൻ മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് നിയന്ത്രിക്കാൻ സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളാൽ ചമോമൈൽ ടീ സമ്പന്നമാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നുവെങ്കിൽ എല്ലാ രാത്രിയും ഉറങ്ങുന്നതിനുമുമ്പ് കുറഞ്ഞത് 7 ബദാം കഴിക്കുക. വെള്ളത്തിൽ കുതിർത്ത് വേണം ബദാം കഴിക്കാൻ. മഗ്നീഷ്യം, ട്രിപ്റ്റോഫാൻ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും രാത്രിയിലുണ്ടാകുന്ന വിശപ്പ് നിയന്ത്രണത്തിലാക്കുകയും ചെയ്യുന്നു.
കുതിർത്ത ഉലുവ രക്തത്തിലെ പഞ്ചസാരയുടെ അളവ് ലഘൂകരിക്കാൻ സഹായിക്കുന്ന ഹൈപ്പോഗ്ലൈസെമിക് ഗുണങ്ങളാൽ നിറഞ്ഞതാണ്.
രാത്രി കിടക്കുന്നതിന് തൊട്ടുമുമ്പ് വജ്രാസനം ചെയ്യുക എന്നതാണ് പ്രമേഹം നിയന്ത്രിക്കാനുള്ള മറ്റൊരു മികച്ച മാർഗം. ഇത് രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...