Teeth Brushing Rules: പല്ല് തേക്കുന്നതിന് മുമ്പ് ബ്രഷ് നനയ്ക്കാറുണ്ടോ? എങ്കിൽ ഇനി മുതൽ ആ തെറ്റ് ആവർത്തിക്കരുത്

Wrong Toothe Brushing Side Effects: രാവിലെയും രാത്രിയും പല്ല് തേയ്ക്കുന്നതാണ് പല്ലുകളുടെ ആരോഗ്യത്തിന് നല്ലതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. 

Written by - Zee Malayalam News Desk | Last Updated : Mar 1, 2024, 08:21 PM IST
  • ആരോ​ഗ്യ സംരക്ഷണത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് ദന്ത ശുചിത്വം.
  • രാത്രി ഉറങ്ങാൻ പോകുന്നതിന് മുമ്പ് പല്ല് തേക്കുന്നതും നല്ലതാണ്.
  • 2-3 മിനിട്ട് പല്ല് തേക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് ഡോക്ടർമാർ പറയുന്നു.
Teeth Brushing Rules: പല്ല് തേക്കുന്നതിന് മുമ്പ് ബ്രഷ് നനയ്ക്കാറുണ്ടോ? എങ്കിൽ ഇനി മുതൽ ആ തെറ്റ് ആവർത്തിക്കരുത്

നമ്മുടെ എല്ലാവരുടെയും ആരോ​ഗ്യ സംരക്ഷണത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് ദന്ത ശുചിത്വം. പല്ല് തേക്കുകയും മൗത്ത് വാഷ് ഉപയോ​ഗിക്കുകയുമെല്ലാം ചെയ്താണ് നാം നമ്മുടെ പല്ലുകൾ ആരോ​ഗ്യത്തോടെ കാത്ത് സൂക്ഷിക്കുന്നത്. ദിവസവും രാവിലെ എഴുന്നേറ്റാൽ മിക്കവരും ആദ്യം ചെയ്യുന്നത് പല്ല് തേക്കുക എന്നതാകും. ഇതിന് പലരും പല വഴികളും പല രീതികളുമെല്ലാം പിന്തുടരുന്നുണ്ട്. 

ടൂത്ത് പേസ്റ്റ് ഉപയോ​ഗിച്ചും പൽപ്പൊടി ഉപയോ​ഗിച്ചും ഉമിക്കരി ഉപയോ​ഗിച്ചും പല്ല് തേക്കുന്നവരുണ്ട്. രാവിലെ ഉറക്കം ഉണർന്നു കഴിഞ്ഞാൽ ഉടനെ ചെയ്യുന്നത് പോലെ തന്നെ രാത്രി ഉറങ്ങാൻ പോകുന്നതിന് മുമ്പ് പല്ല് തേക്കുന്നതും നല്ലതാണ്. ഇത് പല്ലിൽ കുടുങ്ങിയ ഭക്ഷണാവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്നു. പല്ല് തേക്കുമ്പോൾ പലരും ചെയ്യുന്ന ചില തെറ്റുകൾ വായുടെ ആരോഗ്യത്തെ ബാധിക്കും. പിന്നീട് ഇത് പല്ല് നശിക്കുക, പല്ല് കൊഴിയുക തുടങ്ങിയ പ്രശ്നങ്ങളിലേയ്ക്ക് നയിക്കുന്നു. റൂട്ട് കനാൽ പോലെയുള്ള ചെലവേറിയ ചികിത്സാ രീതികളെ ഒഴിവാക്കി എങ്ങനെ പല്ലിൻെറ ആരോ​ഗ്യം സംരക്ഷിക്കാം എന്നാണ് ഇനി പറയാൻ പോകുന്നത്. 

ALSO READ: പ്രഭാതഭക്ഷണം ഒഴിവാക്കരുത്, കാരണമിതാണ്

പല്ല് തേക്കുക എന്നത് വളരെ പ്രധാനമാണ്. ഇതിന് ബ്രഷുകൾ തന്നെ ഉപയോ​ഗിക്കണം. ഡോക്ടറുടെ നിർദേശപ്രകാരം 2-3 മിനിറ്റ് പല്ല് തേക്കുന്നത് നല്ലതാണ്. എന്നാൽ ദിവസേന നാം അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന തെറ്റുകളിൽ ഒന്നാണ് പല്ല് തേക്കുന്നതിന് മുമ്പ് ടൂത്ത് ബ്രഷ് നനയ്ക്കുക എന്നത്. പലരും ടൂത്ത് പേസ്റ്റ് പ്രയോഗിക്കുന്നതിന് മുമ്പ് ടൂത്ത് ബ്രഷുകൾ നനയ്ക്കുന്നു. ഇത് നിങ്ങളുടെ വായുടെ ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കും. 

ഡോക്‌ടർമാർ പറയുന്നതനുസരിച്ച് ടൂത്ത് ബ്രഷ് നനച്ചതിന് ശേഷം നിങ്ങൾ ടൂത്ത് പേസ്റ്റ് ഉപയോഗിക്കുകയാണെങ്കിൽ അത് വേഗത്തിൽ പത രൂപപ്പെടുത്തും. ഇത് ടൂത്ത് പേസ്റ്റ് വേഗത്തിൽ വായിൽ നിന്ന് പുറത്തുവരുത്തും. നനഞ്ഞ ബ്രഷ് ഉപയോ​ഗിക്കുമ്പോൾ സ്വഭാവികമായി ഉണ്ടാകുന്ന ശക്തമായ ബ്രഷിംഗ് വായുടെ ആരോഗ്യത്തെ മോശമാക്കുകയും ചെയ്യും. 

ബ്രഷ് വൃത്തിയായി എങ്ങനെ സൂക്ഷിക്കാം?

ബ്രഷ് നനയാതെ എങ്ങനെ വൃത്തിയാക്കുമെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. എന്നാൽ അതിനും ഒരു പരിഹാരം വിദഗ്ധർ നിർദ്ദേശിച്ചിട്ടുണ്ട്. ബ്രഷ് ചെയ്ത ശേഷം ടൂത്ത് ബ്രഷിൽ പൊടി കയറാതിരിക്കാൻ ടൂത്ത് ബ്രഷിൽ ഒരു ക്യാപ് വെയ്ക്കുക. 

ഒരു ദിവസം എത്ര തവണ ബ്രഷ് ചെയ്യണം?

നല്ല ആരോഗ്യമുള്ള പല്ലുകൾ കാത്തുസൂക്ഷിക്കണമെങ്കിഷ ദിവസത്തിൽ രണ്ട് തവണ ബ്രഷ് ചെയ്യണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. പല്ല് തേക്കുന്നതിനൊപ്പം നാവ് വൃത്തിയാക്കുന്നതും പ്രധാനമാണ്. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് അംഗീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News