രാവിലെ എഴുന്നേറ്റ ഉടൻ ചൂട് ചായ കുടിക്കുന്ന ശീലം പലർക്കും ഉണ്ട്. എന്നാൽ രാവിലെ വെറും വയറ്റിൽ ചായ കുടിക്കുന്നത് എത്രത്തോളം ഉചിതമാണെന്ന് അറിയേണ്ടത് പ്രധാനമാണ്. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ ചായയുടെ പിഎച്ച് മൂല്യം 6 ആണ്. ഇക്കാരണത്താൽ, ഒഴിഞ്ഞ വയറുമായി ചായ കുടിക്കുന്നത് കുടലിന് അത്ര നല്ലതല്ല. ഇതിനാലാണ് രാവിലെ ചായയ്ക്ക് പകരം ചൂടുവെള്ളം ആദ്യം കുടിക്കണം എന്ന് പറയുന്നത്. അതിനു ശേഷം ചായ കുടിച്ചാൽ, അസിഡിറ്റി കുറയുകയും വയറിന് കേടുപാടുകൾ സംഭവിക്കാതിരിക്കുകയും ചെയ്യും.
രാവിലെ വെറും വയറ്റിൽ ചായ കുടിക്കുന്നത് ഗ്യാസ്, അസിഡിറ്റി എന്നിവയ്ക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. രാവിലെ വെറും വയറ്റിൽ സ്ഥിരമായി ചായ കുടിച്ചാൽ വയറിലെ ആസിഡിന്റെ അളവ് കൂടുകയും ആരോഗ്യം മോശമാകാൻ തുടങ്ങുകയും ചെയ്യും. വയറിന് മാത്രമല്ല, രാവിലെ ചായ കുടിക്കുന്നത് പല്ലിനും ദോഷകരമാണ്. രാവിലെ ചായ കുടിക്കുന്നത് പല്ലിന്റെ മുകളിലെ പാളിയിൽ ക്ഷീണം ഉണ്ടാക്കുകയും പല്ല് ദ്രവിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ALSO READ: മത്തങ്ങ വിത്തുകൾ ചെറുതെങ്കിലും ഗുണം വലുതാണ്
രാവിലെ വെറും വയറ്റിൽ ചായ കുടിക്കുന്നവരുടെ ശരീരത്തിൽ ജലക്ഷാമം ഉണ്ടാകാൻ സാധ്യതയുണ്ട്. അതായത് നിർജ്ജലീകരണം സംഭവിക്കുമെന്ന് ചുരുക്കം. കൂടാതെ, മലബന്ധത്തിന്റെ പ്രശ്നവും വർദ്ധിക്കുന്നു. അതിനാൽ രാവിലെ ചായയ്ക്ക് മുമ്പ് വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്.
വെള്ളം കുടിച്ച് ദിവസം തുടങ്ങാൻ പലർക്കും ആഗ്രഹമുണ്ട്. എന്നാൽ, വെള്ളം കുടിച്ച് എത്ര മിനിറ്റ് കഴിഞ്ഞ് ചായ കുടിക്കാം എന്നൊരു ചോദ്യമുണ്ട്. അപ്പോൾ ഈ ചോദ്യത്തിനുള്ള ഉത്തരം ചൂടുവെള്ളം കുടിച്ച് 10 മിനിറ്റ് കഴിഞ്ഞ് ചായ കുടിക്കാം എന്നതാണ്. എന്നിരുന്നാലും, ചായ കുടിച്ച ഉടൻ വെള്ളം കുടിക്കാതിരിക്കുന്നതാണ് നല്ലത്. ചായ കുടിച്ച ശേഷം വെള്ളം കുടിക്കണമെങ്കിൽ അരമണിക്കൂർ കഴിഞ്ഞ് മാത്രമേ പാടുള്ളൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...