Cold: മൂക്കടപ്പ് വിട്ടുമാറുന്നില്ലേ..? ഇതൊന്നു ട്രൈ ചെയ്ത് നോക്കൂ

Cough and Cold: മൂക്കിലെ കഫം നീക്കം ചെയ്യുന്ന എളുപ്പവും ഫലപ്രദവുമായ വീട്ടുവൈദ്യമാണ് ഇളം ചൂടുവെള്ളം ഉപയോഗിച്ച് മൂക്കിനുള്ളിൽ ചൂടാക്കുക. 

Written by - Zee Malayalam News Desk | Last Updated : Nov 27, 2023, 03:50 PM IST
  • തുളസി ഇലകൾക്ക് ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ ഗുണങ്ങളുണ്ട്, ഇത് ശ്വസിക്കാനും മൂക്ക് വൃത്തിയാക്കാനും സഹായിക്കുന്നു.
  • കടുക് ഉണക്കി പൊടിച്ച് കഴിച്ചാൽ മൂക്കടപ്പിൽ നിന്ന് ആശ്വാസം ലഭിക്കും.
Cold: മൂക്കടപ്പ് വിട്ടുമാറുന്നില്ലേ..? ഇതൊന്നു ട്രൈ ചെയ്ത് നോക്കൂ

കാലാവസ്ഥ വ്യതിയാനവും തണുപ്പ് വർധിക്കുന്നതും കാരണം മൂക്കടപ്പും ജലദോഷവും നമുക്ക് പലപ്പോഴും അനുഭവപ്പെടാറുണ്ട്. കൂടാതെ മഞ്ഞുകാലത്താണെങ്കിൽ ഇത് എല്ലാവരുടെയും ഒരു സാധാരണ പ്രശ്നമാണ്.എന്നാൽ ഇത് നിങ്ങളുടെ ശബ്ദത്തെ ബാധിക്കുകയും ഇതുമൂലം പലർക്കും തലവേദന അനുഭവപ്പെടാൻ തുടങ്ങുകയും ചെയ്യുന്നു. ചില എളുപ്പമുള്ള വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് ഇതിന് ഒരു പ്രതിവിധി കണ്ടെത്താം.

1. മൂക്കിന്റെ ഉൾഭാഗം ഇളം ചൂടുവെള്ളം കൊണ്ട് നനയ്ക്കുക

മൂക്കിലെ കഫം നീക്കം ചെയ്യുന്ന എളുപ്പവും ഫലപ്രദവുമായ വീട്ടുവൈദ്യമാണ് ഇളം ചൂടുവെള്ളം ഉപയോഗിച്ച് മൂക്കിനുള്ളിൽ ചൂടാക്കുക. ചൂടുവെള്ളത്തിൽ ഒരു സ്പൂൺ ഉപ്പ് കലർത്തി ഉപയോഗിക്കുക.

2. ഇഞ്ചി, തേൻ എന്നിവയുടെ ഉപയോഗം

ഇഞ്ചി, തേൻ എന്നിവയ്ക്ക് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട് . ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കി തേനിൽ ചേർത്തു കഴിക്കുക. അതിന്റെ ഫലം ഉടൻ തന്നെ കാണാനാകും.

ALSO READ: ആർത്തവ വിരാമത്തിന്റെ അസ്വസ്ഥതകൾ കുറയ്ക്കാം... ഈ ഹെർബൽ ചായകൾ ​ഗുണം ചെയ്യും

3. തുളസി ഇലകൾ

തുളസി ഇലകൾക്ക് ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ ഗുണങ്ങളുണ്ട്, ഇത് ശ്വസിക്കാനും മൂക്ക് വൃത്തിയാക്കാനും സഹായിക്കുന്നു. തുളസിയിലയുടെ സഹായത്തോടെ ഹെർബൽ ടീ ഉണ്ടാക്കി കുടിക്കുക.

4. കടുക്

കടുക് ഉണക്കി പൊടിച്ച് കഴിച്ചാൽ മൂക്കടപ്പിൽ നിന്ന് ആശ്വാസം ലഭിക്കും.  അല്ലെങ്കിൽ ഒരു തുണിയിൽ അൽപ്പം കടുക് പൊതിഞ്ഞ് ഉണക്കി മൂക്കിലേക്ക് എടുത്ത് മണക്കാൻ ശ്രമിക്കുക.

5. ചൂടുള്ള ചായ

ഇഞ്ചി, കറുവപ്പട്ട, കുരുമുളക്, ഉപ്പ് എന്നിവ ചേർത്ത് ചൂടുള്ള ചായ കുടിക്കുന്നത് മൂക്ക് വൃത്തിയാക്കാൻ സഹായിക്കുന്നു.

6. കടുകെണ്ണ

രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പ്, കമിഴ്ന്ന് കിടന്ന് ഒന്നോ രണ്ടോ തുള്ളി കടുകെണ്ണ മൂക്കിൽ ഇടുക. ഇത് മൂക്കടപ്പ് മാറാൻ സഹായിക്കുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News