Zinc Deficiency: ശരീരത്തിൽ സിങ്കിന്റെ അളവ് കുറവാണോ? ഈ ലക്ഷണങ്ങൾ അറിഞ്ഞിരിക്കണം

Zinc deficiency causes and symptoms: ശരീരത്തിലെ നിരവധി പ്രവർത്തനങ്ങളിൽ ഈ മൂലകം ഉൾപ്പെടുന്നു. രോഗപ്രതിരോധ പ്രവർത്തനം മുതൽ മുറിവ് ഉണക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങളിൽ സിങ്ക് വലിയ പങ്ക് വഹിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Aug 24, 2024, 11:52 PM IST
  • ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനം ഉണ്ടാകേണ്ടതിന് സിങ്ക് അത്യാവശ്യമാണ്
  • സിങ്കിന്റെ കുറവ് രോഗപ്രതിരോധ ശേഷി ദുർബലമാകാക്കും
  • ഇത് തുടർച്ചയായി അണുബാധകൾ ഉണ്ടാകാൻ കാരണമാകും
Zinc Deficiency: ശരീരത്തിൽ സിങ്കിന്റെ അളവ് കുറവാണോ? ഈ ലക്ഷണങ്ങൾ അറിഞ്ഞിരിക്കണം

രോ​ഗപ്രതിരോധശേഷി മികച്ചതാക്കുന്നതിനും ചർമ്മത്തിന്റെയും മുടിയുടെയും ആരോ​ഗ്യത്തിനും പ്രധാനപ്പെട്ട ധാതുവാണ് സിങ്ക്. ശരീരത്തിലെ നിരവധി പ്രവർത്തനങ്ങളിൽ ഈ മൂലകം ഉൾപ്പെടുന്നു. രോഗപ്രതിരോധ പ്രവർത്തനം മുതൽ മുറിവ് ഉണക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങളിൽ സിങ്ക് വലിയ പങ്ക് വഹിക്കുന്നു.

എന്നാൽ, സിങ്കിന്റെ അഭാവത്തെക്കുറിച്ചും ഇതിന്റെ പ്രത്യാഘാതത്തെ കുറിച്ചും ഭൂരിഭാ​ഗം ആളുകളും ബോധവാന്മാരല്ല. സിങ്കിൻ്റെ കുറവിൻ്റെ ലക്ഷണങ്ങൾ മനസ്സിലാക്കുന്നത് നേരത്തെ തന്നെ പരിഹരിക്കുന്നതിനും ആരോ​ഗ്യം സംരക്ഷഇക്കുന്നതിനും സഹായിക്കും. ശരീരത്തിൽ സിങ്കിൻ്റെ അഭാവമുണ്ടെന്ന് സൂചിപ്പിക്കുന്ന പ്രധാന ലക്ഷണങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.

ALSO READ: മുരിങ്ങപൊടി വിറ്റാമിൻ സമ്പുഷ്ടം; ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിങ്ങനെ

തുടർച്ചയായുണ്ടാകുന്ന അണുബാധകൾ: ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനം ഉണ്ടാകേണ്ടതിന് സിങ്ക് അത്യാവശ്യമാണ്. സിങ്കിന്റെ കുറവ് രോഗപ്രതിരോധ ശേഷി ദുർബലമാകാക്കും. ഇത് തുടർച്ചയായി അണുബാധകൾ ഉണ്ടാകാൻ കാരണമാകും.

മുടികൊഴിച്ചിൽ: മുടി വളർച്ചയിൽ സിങ്ക് വലിയ പങ്കുവഹിക്കുന്നു. ശരീരത്തിൽ സിങ്ക് കുറയുന്നത് മുടി കൊഴിച്ചിലിനും മുടി പൊട്ടിപ്പോകുന്നതിനും കാരണമാകും. സിങ്കിന്റെ അളവ് കുറയുന്നത് മുടിയുടെ ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.

മുറിവ് ഉണങ്ങുന്നത് വൈകുന്നത്: ചർമ്മത്തിൻ്റെ ആരോഗ്യം മികച്ചതാക്കുന്നതിനും മുറിവ് ഉണങ്ങുന്നതിനും സിങ്ക് അത്യാവശ്യമാണ്. മുറിവുകളോ മറ്റ് പരിക്കുകളോ ഭേദമാകാൻ പതിവിലും കൂടുതൽ സമയമെടുക്കുന്നുവെങ്കിൽ അത് സിങ്കിന്റെ അഭാവം മൂലം ആയിരിക്കാം.

ALSO READ: വെളുത്തുള്ളി കഴിച്ചാൽ നിരവധിയാണ് ​ഗുണങ്ങൾ; എപ്പോൾ കഴിക്കണമെന്നറിയാം

ചർമ്മപ്രശ്‌നങ്ങൾ: സിങ്കിൻ്റെ കുറവ് വിവിധ ചർമ്മപ്രശ്നങ്ങൾക്ക് കാരണമാകും. ഇത് ചുണങ്ങ്, മുഖക്കുരു തുടങ്ങിയ ചർമ്മപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. ചർമ്മത്തിൽ അസാധാരണമായ മാറ്റങ്ങൾ ഉണ്ടാകുന്നത് ശ്രദ്ധിക്കേണ്ടതാണ്.

വിശപ്പില്ലായ്മ: ഭക്ഷണങ്ങൾക്ക് രുചി കുറവ് അനുഭവപ്പെടുന്നതോ വിശപ്പില്ലായ്മ അനുഭവപ്പെടുന്നതോ സിങ്കിന്റെ അഭാവം മൂലം ആയിരിക്കാം. ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കിൽ ആരോ​ഗ്യവിദ​ഗ്ധന്റെ സഹായം തേടേണ്ടത് പ്രധാനമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News