വേനൽക്കാലത്തെ കഠിനമായ ചൂടിൽ നിന്ന് കാറ്റും തണുപ്പുമുള്ള മഴക്കാലത്തിലേക്ക് പ്രവേശിക്കുമ്പോൾ താപനിലയിലെ ഈ മാറ്റവുമായി പൊരുത്തപ്പെടാൻ ശരീരത്തിന് കുറച്ച് സമയം ആവശ്യമാണ്. ഈ സമയങ്ങളിൽ ശരീരത്തെ വേഗത്തിൽ രോഗങ്ങൾ കീഴടക്കാൻ സാധ്യത കൂടുതലാണ്. കാലാവസ്ഥാ മാറ്റത്തിലൂടെ കടന്നുപോകുന്ന ഈ സമയത്ത് രോഗപ്രതിരോധശേഷി സാധാരണയേക്കാൾ കുറവായിരിക്കും.
വൈറൽ രോഗങ്ങൾക്ക് സാധ്യത കൂടുതലുമാണ് ഈ സമയത്ത്. അതിനാൽ രോഗപ്രതിരോധശേഷി മികച്ചതായി നിലനിർത്തുന്നതിന് നിങ്ങളുടെ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. വീടുകളിൽ തന്നെ എളുപ്പത്തിൽ ലഭിക്കുന്നതും നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ളവയുമാണ് സുഗന്ധവ്യഞ്ജനങ്ങൾ. മൺസൂൺ കാലത്ത് ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളും ഔഷധങ്ങളും ഏതൊക്കെയാണെന്ന് നോക്കാം.
അശ്വഗന്ധ: രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന രോഗപ്രതിരോധ-മോഡുലേറ്റിംഗ് ഗുണങ്ങളുണ്ട് അശ്വഗന്ധയ്ക്ക്. അശ്വഗന്ധ ഒരു സപ്ലിമെന്റായി കഴിക്കുന്നത് മഴക്കാലത്ത് നിങ്ങളുടെ ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കും.
വേപ്പ്: ആന്റി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങൾ ഉള്ളതായി കണ്ടെത്തിയ വേപ്പിന്റെ ഘടകങ്ങളാണ് നിംബിഡിൻ, നിംബോലൈഡ് എന്നിവ. വേപ്പില ചായ കുടിക്കുകയോ വേപ്പില ചവച്ച് കഴിക്കുകയോ ചെയ്യുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും.
ചെറുനാരങ്ങ: ആന്റിമൈക്രോബയൽ ഗുണങ്ങളും പ്രതിരോധശേഷി ഉത്തേജിപ്പിക്കുന്ന ഗുണങ്ങളും പ്രകടിപ്പിക്കുന്ന സിട്രൽ പോലുള്ള സംയുക്തങ്ങൾ ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്നു. ചെറുനാരങ്ങ ചായ കഴിക്കുകയോ ലെമൺ ഗ്രാസ് ഉപയോഗിച്ച് സൂപ്പ് കഴിക്കുകയോ ചെയ്യുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും മഴക്കാല രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകാനും സഹായിക്കും.
ചിറ്റമൃത്: അണുബാധയ്‌ക്കെതിരെ പോരാടുന്നതിന് നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും രോഗങ്ങളിൽ നിന്ന് വേഗത്തിലുള്ള വീണ്ടെടുക്കലിന് സഹായിക്കുന്നതിനും ചിറ്റമൃത് സഹായിക്കുന്നു. ചിറ്റമൃത് ഒരു ആന്റി-ഇൻഫ്ലമേറ്ററി, ആന്റിപൈറിറ്റിക് സസ്യമാണ്. പനിയും ഇതിന്റെ ലക്ഷണങ്ങളും കുറയ്ക്കാൻ ചിറ്റമൃത് വളരെ മികച്ചതാണ്. ചിറ്റമൃത് കഷായമായോ പൊടി രൂപത്തിലോ കഴിക്കുന്നത് മഴക്കാലത്ത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കും.
ഇഞ്ചി: ഇഞ്ചിയിലെ പ്രധാന ബയോ ആക്റ്റീവ് ഘടകമായ ജിഞ്ചറോളിന്റെ സാന്നിധ്യം, ആന്റി-ഇൻഫ്ലമേറ്ററി, ആന്റി-വൈറൽ, ആന്റി-ട്യൂമർ, ആന്റി-ഓക്‌സിഡന്റ്, ആന്റി-ബാക്ടീരിയൽ പ്രവർത്തനങ്ങൾ എന്നിവ നൽകുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇഞ്ചി ചായ കുടിക്കുന്നത് അല്ലെങ്കിൽ ഭക്ഷണങ്ങളിൽ ഇഞ്ചി ചേർത്ത് കഴിക്കുന്നത് മഴക്കാലത്ത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...