വേനൽക്കാലം അതികഠിനമായിരിക്കുകയാണ്. പല സംസ്ഥാനങ്ങളും ഉഷ്ണതരംഗ ഭീതിയിലാണ്. അമിതമായ ചൂട് പലപ്പോഴും ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. സൂര്യാഘാതം, സൂര്യാതാപം, നിർജ്ജലീകരണം എന്നിവ വേനൽക്കാലത്ത് നേരിടുന്ന പ്രശ്നങ്ങളാണ്. ഉയർന്ന ചൂടുള്ള സമയത്ത് ചില ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്.
അതുപോലെ തന്നെ ചില ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതുമുണ്ട്. നിർജ്ജലീകരണത്തിന് കാരണമാകുന്ന ഭക്ഷണങ്ങൾ ഒഴിവാക്കി ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്. ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവ ഏതെല്ലാമാണെന്ന് നോക്കാം.
തണ്ണിമത്തൻ: തണ്ണിമത്തനിൽ ഉയർന്ന അളവിൽ ജലാംശം അടങ്ങിയിട്ടുണ്ട്. അതിനാൽ ചൂടുള്ള സമയത്ത് തണ്ണിമത്തിൻ ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താൻ സഹായിക്കും. ശരീരത്തിന് ആവശ്യമായ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയും തണ്ണിമത്തൻ നൽകുന്നു.
ALSO READ: ഏറെ നേരം ഇരുന്നുള്ള ഓഫീസ് ജോലി നിങ്ങളുടെ ശരീരഭാരം വർധിപ്പിക്കുന്നോ? ഇക്കാര്യങ്ങൾ ശീലമാക്കൂ
കുക്കുമ്പർ: ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താൻ സഹായിക്കുന്ന ഒന്നാണ് കുക്കുമ്പർ. ഇതിൽ കലോറി കുറവാണ്. ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുന്നതിനൊപ്പം ശരീരത്തിന് ആവശ്യമായ ഇലക്ട്രോലൈറ്റുകളും ഇത് നൽകുന്നു.
ഇലക്കറികൾ: ചീര, കെയ്ൽ തുടങ്ങിയ ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. അവയിൽ ജലാംശം ധാരാളമായി അടങ്ങിയിരിക്കുന്നു. വിറ്റാമിനുകളായ എ, സി, കെ തുടങ്ങിയവയും അവശ്യ പോഷകങ്ങളും ഈ ഇലക്കറികളിൽ അടങ്ങിയിരിക്കുന്നു.
ബെറി ഫ്രൂട്ട്സ്: സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയ രുചികരം മാത്രമല്ല, ശരീരത്തിന് ജലാംശം നൽകുന്നവയുമാണ്. ഇവയിൽ ആന്റി ഓക്സിഡന്റുകൾ, നാരുകൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയിരിക്കുന്നു.
ALSO READ: ഒരു ദിവസം എത്ര മാമ്പഴം കഴിക്കാം? അമിതമായി മാമ്പഴം കഴിച്ചാൽ എന്താണ് പ്രശ്നം? ഇക്കാര്യങ്ങൾ അറിയാം
സിട്രസ് ഫലങ്ങൾ: ഓറഞ്ച്, നാരങ്ങ, ഗ്രേപ് ഫ്രൂട്ട് തുടങ്ങിയ ജലാംശം നൽകുന്ന പഴങ്ങളാണ്. ഇവയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ചൂടുള്ള കാലാവസ്ഥയിൽ നിങ്ങളുടെ പ്രതിരോധശേഷി മികച്ചതാക്കാൻ സഹായിക്കും.
തേങ്ങാവെള്ളം: വിയർപ്പ് മൂലം നഷ്ടപ്പെടുന്ന ജലാംശവും ശരീരത്തിലെ ധാതുക്കളും വീണ്ടും ലഭിക്കാൻ തേങ്ങാവെള്ളം മികച്ചതാണ്. തേങ്ങാവെള്ളത്തിൽ പ്രകൃതിദത്ത ഇലക്ട്രോലൈറ്റുകൾ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന് ആവശ്യമായ ജലാംശം നൽകാനും ഉന്മേഷം നൽകാനും സഹായിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.