ഫാഷനായാണ് പലരും കാലിൽ ചരട് കെട്ടുന്നത്. എന്നാൽ ഇതിന്റെ പിന്നിലെ വിശ്വാസം അല്ലെങ്കിൽ ഒളിച്ചിരിക്കുന്ന രഹസ്യം എന്തെന്ന് ആർക്കും പിടികിട്ടിയിട്ടില്ല. ഇതിന് പിന്നിലെ വിശ്വാസങ്ങൾ ഏറെയാണ് അത് അറിയുന്നവരും അറിയാത്തവരും ഏറെയാണ്. എന്നാൽ കാലിന്റെ ഭംഗി വർദ്ധിപ്പിക്കാനും വിവിധ തരത്തിലുളള ചരടുകൾ സഹായിക്കും. കറുത്ത ചരട് കെട്ടിയിരിക്കുന്ന സുന്ദരികളായ പെണ്‍കുട്ടികളുടെ കാലുകള്‍ ശ്രദ്ധിക്കാത്തവരുണ്ടാവില്ല. അതിനെ അനുകരിക്കാനും പലര്‍ക്കും ഒരു താല്പര്യമുണ്ടാവും.കറുത്ത ചരട് കെട്ടിയിരിക്കുന്നത് എന്തിന് എന്ന ചോദ്യത്തിന് പലരുടെയും മറുപടി ഫാഷനാണെന്നാണ്.
പല ദേശത്ത് നിന്നും പല കഥകളാണ് പറയുന്നത്. വിവാഹം കഴിയാത്ത പെൺകുട്ടികളാണ് ഒരു കാലിൽ മാത്രം ചരട് കെട്ടാറുള്ളത് എന്നും പറയപ്പെടുന്നു. എന്നാൽ കല്ല്യാണം കഴിഞ്ഞവർക്ക് ചരട് ധരിക്കരുത് എന്നൊന്നുമില്ല. കാലിൽ ചരട് കെട്ടുന്നതിലൂടെ നാം നിൽക്കുന്ന ചുറ്റുപാടുകളിലെ നെഗറ്റീവ് എനർജിയെ ഒഴിവാക്കാൻ സാധിക്കും എന്നും പഠനങ്ങൾ പറയുന്നു. പണ്ട് കാലത്തെ സ്ത്രീകൾ ചരട് കെട്ടുന്നത് ദീർഘകാലം സൗന്ദര്യം നിലനിൽക്കുവാനും സൗന്ദര്യത്തെ സംരക്ഷിക്കാനാണെന്നും വിശ്വാസമുണ്ട്.
കാലിന്റെ പാദങ്ങള്‍ കൂടിച്ചേരുന്ന ഭാഗത്ത് കറുത്ത ചരട് ധരിച്ചാല്‍ അസ്ഥി സംബന്ധമായ വേദനകൾ മാറുമെന്നും പറയപ്പെടുന്നു. കാലുകളിൽ മുറിവുകള്‍ ഉണ്ടായാല്‍ ചരട് കെട്ടുന്നതിലൂടെ പെട്ടന്ന് സുഖപ്പെടുമെന്നാണ് വിശ്വാസം. എന്നാൽ കേരളത്തിനു പുറത്തെ ചില സംസ്ഥാനങ്ങളില്‍ ഒരു കാലില്‍ മാത്രം ചരട് കെട്ടുന്നത് അവരുടെ ചില ആഗ്രഹങ്ങള്‍ സാധിക്കാന്‍ വേണ്ടിയാണെന്നും പറയുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ സ്ത്രീകൾ ഞാനൊരു വേശ്യ ആണ് എന്ന് തെളിയിക്കാനും . ഞങ്ങൾ ഒരു കോൾ ഗേൾ ആണെന്ന് കാണിക്കാനും ധരിക്കുന്നതാണ് ഈ ഒറ്റക്കാലിൽ ചരട്.
കാലം മാറുന്നതനുസരിച്ച് കോലം മാറും എന്നു പറയുന്നത് പോലെ ട്രെൻഡ് മാറുന്നതിനനുസരിച്ച് നമ്മളും മാറുന്നു എന്നു തന്നെ പറയാം. വിശ്വാസങ്ങൾ ആരും ശ്രദ്ധിക്കുന്നില്ല എന്നതാണ് വാസ്തവം. ചരടുകളിലും വ്യത്യസ്തമായ ഡിസൈനുകൾ ഇപ്പോൾ ലഭ്യമാണ്. വിവിധ തരം നിറങ്ങളിലും ലോക്കറ്റുകളിലുമുളള ചരടുക
ൾ ഇപ്പോൾ വിപണിയിലുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...