ചർമ്മത്തിൽ കറുത്ത പാടുകളോ കലകളോ പ്രത്യക്ഷപ്പെടുന്നതിന് കാരണമാകുന്ന ചർമ്മ അവസ്ഥയെയാണ് ഹൈപ്പർപിഗ്മെന്റേഷൻ എന്ന് പറയുന്നത്. ചർമ്മത്തിന്റെ നിറം നിയന്ത്രിക്കുന്ന പിഗ്മെന്റായ മെലാനിൻ അധികമായി ഉൽപ്പാദിപ്പിക്കുന്നതിനാൽ ഇത് ചർമ്മത്തെ ഇരുണ്ടതാക്കുന്നു. കറുത്ത വൃത്തങ്ങൾ, മുഖക്കുരു ഉണ്ടായതിന്റെ പാടുകൾ, സൺ ടാനിംഗ്, ചെറിയ കുത്തുകൾ തുടങ്ങിയ ചർമ്മ പ്രശ്നങ്ങൾ പിഗ്മെന്റേഷന്റെ ഭാഗമായി ഉണ്ടാകുന്നു. കൂടുതൽ സമയം സൂര്യപ്രകാശം ഏൽക്കുമ്പോൾ ചർമ്മത്തെ സംരക്ഷിക്കുന്നതിനുള്ള ഒരു മാർഗമായി മെലാനിൻ വർധിപ്പിക്കുന്നു, ഇത് ഹൈപ്പർപിഗ്മെന്റേഷന് കാരണമാകുന്നു. ഹോർമോൺ വ്യതിയാനങ്ങൾ, രോഗാവസ്ഥകൾ, ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളുടെ തെറ്റായ ഉപയോഗം, തെറ്റായ ഭക്ഷണക്രമം എന്നിവയും ഹൈപ്പർപിഗ്മെന്റേഷനിലേക്ക് നയിക്കുന്ന മറ്റ് ചില കാരണങ്ങളാണ്.
കറ്റാർ വാഴ: എല്ലാ വീട്ടിലും എളുപ്പത്തിൽ ലഭ്യമാകുന്ന പ്രകൃതിദത്ത ഡിപിഗ്മെന്റിംഗ് ഉത്പന്നമാണ് കറ്റാർ വാഴ. കറ്റാർ വാഴയിൽ അലോയിൻ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ പിഗ്മെന്റേഷനിൽ നിന്ന് മുക്തമാകാൻ സഹായിക്കുകയും നോൺടോക്സിക് ഹൈപ്പർപിഗ്മെന്റേഷൻ ചികിത്സയിൽ ഫലപ്രദമായി പ്രവർത്തിക്കുകയും ചെയ്യുന്നു.
ALSO READ: PCOS: പിസിഒഎസ് അല്ലെങ്കിൽ പ്രമേഹം ഉണ്ടെങ്കിൽ ചോറ് കഴിക്കാമോ?
പാൽ: പാൽ, മോര്, തൈര് എന്നിവ അത്ഭുതകരമായ മോയ്‌സ്ചറൈസറുകളാണ്. കൂടാതെ ഡി-ടാനർ പാലും ചർമ്മത്തിന്റെ നിറവ്യത്യാസം ഫലപ്രദമായി കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് തിളക്കം നൽകുകയും കറുത്ത പാടുകൾ നീക്കം ചെയ്യുകയും ചെയ്യുന്നു.
ആപ്പിൾ സിഡെർ വിനെഗർ: ആപ്പിൾ സിഡെർ വിനെഗറിൽ അസറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. മുഖക്കുരു വരാൻ സാധ്യതയുള്ളതോ എണ്ണമയമുള്ളതോ ആയ ചർമ്മത്തിന് ഫലപ്രദമായ ടോണർ ആണ് ആപ്പിൾ സിഡെർ വിനെഗർ. ഇത് ചർമ്മത്തിന് തിളക്കം നൽകുകയും പാടുകൾ കുറയ്ക്കുകയും വലിയ സുഷിരങ്ങളെ അടയ്ക്കുകയും ചെയ്യുന്നു. ഇത് മുഖത്തെ അധിക എണ്ണ നീക്കം ചെയ്യുന്നു. ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ ഗുണങ്ങളാലും സമ്പന്നമാണ് ആപ്പിൾ സിഡെർ വിനെഗർ.
ALSO READ: National Red Wine Day 2022: വൈൻ കുടിക്കാം... നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നം
ഗ്രീൻ ടീ എക്സ്ട്രാക്റ്റ്: ഗ്രീൻ ടീ എക്സ്ട്രാക്റ്റ് ചർമ്മത്തിൽ ഒരു ഡി-പിഗ്മെന്റിംഗ് ആയി പ്രവർത്തിക്കുന്നു. ഗ്രീൻ ടീ എക്സ്ട്രാക്റ്റ് ചർമ്മത്തിലെ കരുവാളിപ്പും പിഗ്മെന്റേഷനും മാറ്റുന്നു. കറുത്ത പാടുകളിൽ ഗ്രീൻ ടീ ബാഗുകൾ നനച്ച് വയ്ക്കുന്നത് മികച്ച ഗുണം നൽകും.
സിട്രസ് പഴങ്ങൾ: നാരങ്ങ, ഓറഞ്ച്, മുന്തിരി, വൈറ്റമിൻ സി കൂടുതലുള്ള മറ്റ് സിട്രസ് പഴങ്ങൾ എന്നിവ കറുത്ത പാടുകളും പിഗ്മെന്റേഷനും കുറയ്ക്കുന്ന പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റുകളാണ്. സിട്രസ് പഴങ്ങൾ കഴിക്കുന്നത് പിഗ്മെന്റേഷൻ കുറയ്ക്കാൻ സഹായിക്കും.
കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...