ശരീരത്തിന്റെ മെച്ചപ്പെട്ട ആരോഗ്യത്തിന് വിറ്റാമിൻ ഡി ആവശ്യമാണ്. ഇത് നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. മാത്രമല്ല, കാത്സ്യം, ഫോസ്ഫറസ് എന്നിവ ആഗിരണം ചെയ്യാനും വിറ്റാമിൻ ഡി സഹായിക്കുന്നു. അസ്ഥികളുടെ ആരോഗ്യത്തിന് കാത്സ്യവും ഫോസ്ഫറസും അത്യന്താപേക്ഷിതമാണ്.
വിറ്റാമിൻ ഡിയുടെ ഏറ്റവും മികച്ച സ്രോതസ് സൂര്യപ്രകാശമാണെന്ന് മിക്കവർക്കും അറിയാം. 10-15 മിനിറ്റ് സൂര്യപ്രകാശം കൊണ്ടാൽ, നിങ്ങളുടെ വിറ്റാമിൻ ഡിയുടെ അളവ് വർധിപ്പിക്കാൻ കഴിയും. വിറ്റാമിൻ ഡിയുടെ അളവ് വർധിപ്പിക്കാൻ ചില ഭക്ഷണങ്ങൾ കഴിക്കേണ്ടതും പ്രധാനമാണ്. പല തരത്തിലുള്ള വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങളിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്.
അസ്ഥികളുടെ പുനർനിർമ്മാണത്തെയും വളർച്ചയെയും പ്രോത്സാഹിപ്പിക്കുന്നതിൽ വിറ്റാമിൻ ഡി നിർണായക പങ്ക് വഹിക്കുന്നു. അതിനാൽ വിറ്റാമിൻ ഡി കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. ഇത് അസ്ഥികളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ശരീരത്തിലുണ്ടാകുന്ന വീക്കം കുറയ്ക്കുകയും ചെയ്യും.
വൈറ്റമിൻ ഡി അളവ് വേഗത്തിൽ വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
ഓറഞ്ച്: വിറ്റാമിൻ ഡി നിങ്ങളുടെ എല്ലുകൾ, പേശികൾ എന്നിവയെ ശക്തിപ്പെടുത്തുന്ന അവശ്യ ഘടകമാണ്. ഓറഞ്ചിൽ വിറ്റാമിൻ ഡി ധാരാളമായി അടങ്ങിയിരിക്കുന്നു.
ചീസ്: ശക്തമായ എല്ലുകളും പേശികളും വികസിപ്പിക്കുന്നതിനുള്ള കാത്സ്യത്തിന്റെയും പ്രോട്ടീനിന്റെയും മികച്ച ഉറവിടമാണ് ചീസ്. ചീസിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളായ എ, ഡി, കെ, സിങ്ക് എന്നിവ എല്ലുകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നവയാണ്.
കൂൺ: വിറ്റാമിൻ ഡി ലഭിക്കുന്നതിന് പലരും സപ്ലിമെന്റുകൾ കഴിക്കുന്നു. എന്നാൽ നിങ്ങളുടെ ഭക്ഷണത്തിലൂടെ ഇത് ലഭിക്കണമെങ്കിൽ കൂൺ ഒരു മികച്ച ഓപ്ഷനാണ്.
കാബേജ്: കാബേജ് വിറ്റാമിൻ ബി, ഡി എന്നിവയുടെ നല്ല ഉറവിടമാണ്. ഇതിൽ, തലച്ചോറിന്റെ വളർച്ചയെ സഹായിക്കുന്ന മികച്ച പോഷക ഗുണങ്ങളുണ്ട്. കൂടാതെ, ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു.
പാൽ: വിറ്റാമിൻ ഡി, വിറ്റാമിൻ കെ, ഫോസ്ഫറസ്, മഗ്നീഷ്യം, കാത്സ്യം എന്നിവ ശരിയായി ആഗിരണം ചെയ്യാനും നിങ്ങളുടെ ശരീരത്തിന് ആവശ്യമായ മറ്റ് പോഷകങ്ങൾ നൽകാനും പാൽ മികച്ചതാണ്.
ധാന്യങ്ങൾ: ധാന്യങ്ങളിൽ വലിയ അളവിൽ വിറ്റാമിനുകളും ധാതുക്കളും ഉൾപ്പെടുന്നു. ധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാൻ സഹായിക്കും.
ട്യൂണ: വിറ്റാമിൻ ഡിയുടെ ഏറ്റവും മികച്ച ഭക്ഷണ സ്രോതസ്സുകളിലൊന്നാണ് ട്യൂണ. മൂന്ന് ഔൺസ് ട്യൂണയ്ക്ക് ദിവസേന ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡിയുടെ പകുതിയോളം നൽകാൻ സാധിക്കും.
സാൽമൺ: എല്ലുകളുടെ ആരോഗ്യത്തിന് നിർണായകമായ ഒരു ഘടകമായ വിറ്റാമിൻ ഡിയുടെ മികച്ച ഉറവിടമാണ് സാൽമൺ. ഇത് കാത്സ്യം ആഗിരണം വർധിപ്പിക്കുകയും ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...