ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ഭക്ഷണക്രമം. പോഷക സമ്പുഷ്ടമായ സമീകൃതാഹാരം കഴിക്കേണ്ടത് പ്രധാനമാണ്. അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾക്ക് പകരം ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നതാണ് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിന്റെ ആദ്യഭാഗം. നട്സുകൾ വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ്. ഇവ ശരീരഭാരം കുറയ്ക്കാൻ എങ്ങനെ സഹായിക്കുമെന്ന് അറിയാം.
ബദാം: ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നവയിൽ പ്രധാനപ്പെട്ട നട്സുകളിൽ ഒന്നാണ് ബദാം. ഇവ പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമാണ്. ഇത് കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കുന്നു. ബദാം കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. പ്രത്യേകിച്ച് ഇവ, അടിവയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ലഘുഭക്ഷണമായി ബദാം കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.
ALSO READ: മുളപ്പിച്ച പയറുവർഗങ്ങൾ പോഷക സമ്പുഷ്ടം; നിരവധിയാണ് ഗുണങ്ങൾ
വാൽനട്ട്: ഹൃദയത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ് വാൽനട്ട്സ്. അവയിൽ ആന്റി ഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു. ഇത് വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. ഇവയിൽ കലോറി കൂടുതലാണെങ്കിലും വിശപ്പ് കുറയ്ക്കാൻ സഹായിക്കും. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. ലഘുഭക്ഷണമായി വാൽനട്ട് കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.
പിസ്ത: പിസ്തയിൽ കലോറി കുറവും പ്രോട്ടീൻ കൂടുതലുമാണ്. ഇവ വയറുനിറഞ്ഞതായി തോന്നാനും വിശപ്പ് കുറയ്ക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കുന്നു. ഇവ ലഘുഭക്ഷണമായി തിരഞ്ഞെടുക്കാവുന്നതാണ്. പിസ്ത സാലഡുകളിൽ ഉൾപ്പെടുത്തിയും ഭക്ഷണത്തിന്റെ ഭാഗമാക്കാം. ഇത് ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കും.
കശുവണ്ടി: കശുവണ്ടി നിരവധി ആരോഗ്യ ഗുണങ്ങളുള്ള നട്സാണ്. ഇവയിൽ മഗ്നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ഉപാപചയ പ്രവർത്തനം മികച്ചതാക്കാൻ ഗുണം ചെയ്യുന്നു. ഇവയിൽ ബാക്കി നട്സുകളെ അപേക്ഷിച്ച് കാർബോഹൈഡ്രേറ്റ് കൂടുതലാണെങ്കിലും ഇവ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും നൽകുന്നു. സ്മൂത്തികളിലോ സാലഡുകളിലോ ചേർത്ത് കശുവണ്ടിപ്പരിപ്പ് കഴിക്കാവുന്നതാണ്.
ALSO READ: രുചികരം പോഷകസമ്പുഷ്ടം! അറിയാം മധുരക്കിഴങ്ങിന്റെ ഗുണങ്ങൾ
ബ്രസീൽ നട്സ്: ബ്രസീൽ നട്സ് പോഷക ഗുണങ്ങളാൽ സമ്പന്നമാണ്. ഇവ സെലിനിയത്തിന്റെ മികച്ച ഉറവിടമാണ്. ഇവ ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പന്നമാണ്. അതിനാൽ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. ഇത് ദീർഘനേരം വിശപ്പില്ലാതെ തുടരാൻ സഹായിക്കുന്നു. എന്നാൽ, ഇവയിൽ ഉയർന്ന കലോറി ഉള്ളതിനാൽ മിതമായ അളവിൽ കഴിക്കേണ്ടത് പ്രധാനമാണ്.
ഹേസൽ നട്സ്: ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, വിറ്റാമിൻ ഇ, ഫോളേറ്റ് എന്നിവ ഉൾപ്പെടെ നിരവധി വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് ഹേസൽ നട്സ്. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. അസംസ്കൃതമായോ വറുത്തോ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.