Potato Benefits: ഉരുളക്കിഴങ്ങിനെ പച്ചക്കറികളുടെ രാജാവ് എന്നാണ് വിളിയ്ക്കുന്നത്. എന്നാല്‍, നമ്മുടെ കാഴ്ചപ്പാടില്‍ 'ഗ്രേഡ് ' കുറഞ്ഞ ഒരു ഭക്ഷ്യവിഭവമാണ് ഉരുളക്കിഴങ്ങ്. കൂടാതെ, ഉരുളക്കിഴങ്ങ് കഴിച്ചാല്‍ തടി കൂടുമെന്ന ഭയവും ഇതിനെ നമ്മുടെ തീന്മേശയില് എന്നും ഉരുളക്കിഴങ്ങിന് അവഗണന നേരിടാന്‍ ഇടയാക്കിയിരിയ്ക്കുകയാണ്.
Also Read: Bread Side Effects: വെറും വയറ്റില്‍ ബ്രഡ് കഴിയ്ക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
ഉരുളക്കിഴങ്ങ് മിക്കവാറും എല്ലാത്തരം പച്ചക്കറികള്‍ക്കുമൊപ്പം ചേര്‍ത്ത് പാചകം ചെയ്യാന്‍ സാധിക്കും. ആരോഗ്യത്തിന് എണ്ണമറ്റ ഗുണങ്ങൾ നൽകുന്ന പല തരത്തിലുള്ള അവശ്യ പോഷകങ്ങളും ഉരുളക്കിഴങ്ങിൽ ധാരാളം കാണപ്പെടുന്നു. ഉരുളക്കിഴങ്ങിൽ നാരുകളും അന്നജവും ധാരാളം അടങ്ങിയിരിയ്ക്കുന്നതിനാല്‍ ഇത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കൂടാതെ, എല്ലുകളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ഇതിലടങ്ങിയിരിക്കുന്ന ഫോസ്ഫറസ്, അയൺ, മഗ്നീഷ്യം, കാൽസ്യം, സിങ്ക് എന്നിവ സഹായിക്കും.
Also Read: Optical Illusion: ഈ ചിത്രത്തില്‍ ഒരു തെറ്റ് ഉണ്ട്, 10 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്താമോ?
രക്തത്തിലടിഞ്ഞു കൂടുന്ന കൊഴുപ്പു നീക്കം ചെയ്ത് കൊളസ്ട്രോൾ കുറയ്ക്കാനും ഉരുളക്കിഴങ്ങ് സാഹയകമാണ്. അതായത്, ഹൃദ്രോഗങ്ങളെ ചെറുക്കാനും ഉരുളക്കിഴങ്ങിനു കഴിയുമെന്ന് സാരം. കൂടാതെ, ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന നാരുകളും, വൈറ്റമിൻ സി, ബി6, പൊട്ടാസ്യം എന്നിവ ഹൃദ്രോഗങ്ങളിൽ നിന്നു സംരക്ഷണം നൽകും.
ഉരുളക്കിഴങ്ങിലടങ്ങിയിരിക്കുന്ന പ്രോട്ടീനായ ലെക്റ്റിൻസ് കാൻസർ കോശങ്ങളുടെ വളർച്ച തടയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സുന്ദരമായ ചര്‍മ്മത്തിനും ഉരുളക്കിഴങ്ങ് പതിവായി ആഹാരത്തിൽ ഉൾപ്പെടുത്താം. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ചുളിവുകളും പാടുകളുമകറ്റി ചർമം സുന്ദരവും മൃദുലവുമാക്കുന്നു. പെട്ടെന്ന് ക്ഷീണകറ്റാന്‍ ഉരുളക്കിഴങ്ങ് കൊണ്ടുള്ള വിഭവം കഴിയ്ക്കുന്നത് സഹായിയ്ക്കും. അതായത് ഇതില്‍ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ്സ് ആണ് സഹായകമാവുന്നത്.
അൽഷിമേഴ്സ് രോഗികള്‍ ഉരുളക്കിഴങ്ങ് ധാരാളം കഴിയ്ക്കുന്നത് നല്ലതാണ്. ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും തലച്ചോറിന്റെ പ്രവർത്തനത്തെ സഹായിയ്ക്കുന്നു. ഇതില്‍ അടങ്ങിയിരിയ്ക്കുന്ന വിറ്റാമിൻ ബി 6 നാഡീസംബന്ധമായ ആരോഗ്യം നിലനിർത്തുന്നതിന് സഹായിയ്ക്കുന്നു.
എന്നാല്‍, ഒരു മാസത്തേക്ക് ഉരുളക്കിഴങ്ങ് ഒഴിവാക്കിയാല്‍ എന്ത് സംഭവിക്കും? എന്തായിരിയ്ക്കും പരിണതഫലം?
1. നമ്മുടെ ശരീരത്തിന് വളരെ എളുപ്പത്തില്‍ ലഭ്യമാകുന്ന പ്രധാനപ്പെട്ട പോഷകങ്ങളുടെ അഭാവം അനുഭവപ്പെടും.
ഉരുളക്കിഴങ്ങ് കാർബോഹൈഡ്രേറ്റ്, പൊട്ടാസ്യം, വിറ്റാമിൻ സി, വിറ്റാമിൻ ബി6, നാരുകൾ, നിരവധി ധാതുക്കൾ എന്നിവയുടെ സമ്പന്നമായ ഉറവിടമായി കണക്കാക്കപ്പെടുന്നു. നിങ്ങൾ ഒരു മാസത്തേക്ക് ഉരുളക്കിഴങ്ങ് കഴിക്കുന്നില്ല എങ്കില്‍, ഈ പോഷകങ്ങൾ അടങ്ങിയ മറ്റ് ഭക്ഷ്യവസ്തുക്കൾ നിങ്ങൾ കഴിക്കത്ത സാഹചര്യത്തില്‍ പോഷക കുറവ് അനുഭവപ്പെടാം.
2. രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്നു
ഉരുളക്കിഴങ്ങിൽ നല്ല അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്, ഇത് നമ്മുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. ഒരു മാസത്തേക്ക് ഇത് കഴിക്കാതിരുന്നാൽ നിങ്ങളുടെ രോഗപ്രതിരോധ ശേഷി ദുർബലമാകുകയും ജലദോഷം, ചുമ, ജലദോഷം, പനി തുടങ്ങിയ വൈറൽ രോഗങ്ങൾ നിങ്ങളെ വളരെ എളുപ്പത്തില്‍ ബാധിക്കുകയും ചെയ്യും. എന്നാല്‍ ഉരുളക്കിഴങ്ങ് ഒഴിവാക്കുന്ന സാഹചര്യത്തില്‍ ഓറഞ്ച്, നാരങ്ങ തുടങ്ങിയ വിറ്റാമിൻ സിയുടെ മറ്റ് ഉറവിടങ്ങൾ കഴിയ്ക്കുന്നതുവഴി ഈ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല.
3. ദഹനത്തെ ബാധിക്കുന്നു
ഉരുളക്കിഴങ്ങിൽ നല്ല അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. നാരുകള്‍ നമ്മുടെ ദഹനവ്യവസ്ഥയ്ക്ക് ഏറെ ആവശ്യമാണ്. ഉരുളക്കിഴങ്ങ് അല്ലെങ്കില്‍ ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിച്ചില്ലെങ്കിൽ, ഇത് നിങ്ങളുടെ ദഹനവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും മലബന്ധം, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യും. ഉരുളക്കിഴങ്ങ് ഒഴിവാക്കുന്ന സാഹചര്യത്തില്‍ നാരുകളാൽ സമ്പുഷ്ടമായ മറ്റു സാധനങ്ങൾ കഴിക്കേണ്ടത് അനിവാര്യമാണ്.
4. രക്തത്തിലെ പഞ്ചസാര നിയന്ത്രണവിധേയമായിരിക്കും
ഉരുളക്കിഴങ്ങിൽ ധാരാളം അന്നജവും കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹ രോഗികൾ പരിമിതമായ അളവിൽ കഴിക്കണം. സാധാരണയായി നമ്മൾ ഉരുളക്കിഴങ്ങുകൾ പാകം ചെയ്യുന്നത് ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് വർദ്ധിക്കുന്ന തരത്തിലാണ്. അത്തരമൊരു സാഹചര്യത്തിൽ, പ്രമേഹ രോഗികൾക്ക് ഒരു മാസത്തേക്ക് ഉരുളക്കിഴങ്ങ് ഒഴിവാക്കുന്നതിലൂടെ ഏറെ പ്രയോജനം ലഭിക്കും.
എന്നാല്‍, ഈടു പ്രായക്കാര്‍ ആയാലും ടീപ്പ് ഫ്രൈ ചെയ്ത് ഉരുളക്കിഴങ്ങ് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. എന്നാല്‍, ഒലീവ് ഓയിൽ ഉപയോഗിച്ച് ഉരുളക്കിഴങ്ങ് പാകം ചെയ്യുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...