ശവസംസ്കാര ചടങ്ങിനിടെ മേൽക്കൂര തകർന്നു വീണു: 18 മരണം

പ്രദേശത്തെ ​ഗ്രാമത്തിലെ റാം ധൻ എന്നയാളുടെ സംസ്കാരമായിരുന്നു നടന്നിരുന്നത്. മരിച്ചവരിൽ ഭൂരിഭാ​ഗം പേരും ഇദ്ദേ​ഹത്തിന്റെ ബന്ധുക്കളാണ്.

Written by - Zee Malayalam News Desk | Last Updated : Jan 3, 2021, 05:58 PM IST
  • അപകടത്തിൽ ഉൾപ്പെട്ടവരിൽ സ്ത്രീകളുമുണ്ട്. സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയത്.
  • ത്തർപ്രദേശ് മുഖ്യമന്ത്രി(Yogi Adithyanath) ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി
  • മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്
ശവസംസ്കാര ചടങ്ങിനിടെ മേൽക്കൂര തകർന്നു വീണു: 18 മരണം

ഗാസിയാബാദ് :ശവസംസ്കാര ചടങ്ങിനിടെ മേൽക്കൂര തകർന്ന് വീണ് യു.പിയിൽ 18 പേർ മരിച്ചു.നിരവധിപേർക്ക് പരിക്കേറ്റു. ​ഗാസിയാബാദിനടുത്തുള്ള മുറാദ് ന​ഗറിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. 50 ഒാളം പേരുടെ മുകളിലേക്കാണ് മേൽക്കൂര തകർന്നു വീണത്. നാട്ടുകാരും സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും അഗ്നിശമന സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. 30ൽ ഏറെ പേരെ ഉടൻ തന്നെ പുറത്തെത്തിക്കാൻ കഴിഞ്ഞു. സംസ്കാര ചടങ്ങിനിടെ മഴ പെയ്തതിനാൽ ആളുകൾ മേൽക്കൂരക്ക് കീഴെ അഭയം തേടിയതായിരുന്നു .അതിനിടയിലാണ് ദാരുണ സംഭവം. പ്രദേശത്തെ ​ഗ്രാമത്തിലെ റാം ധൻ എന്നയാളുടെ സംസ്കാരമായിരുന്നു നടന്നിരുന്നത്. മരിച്ചവരിൽ ഭൂരിഭാ​ഗം പേരും ഇദ്ദേ​ഹത്തിന്റെ ബന്ധുക്കളാണ്.

Also Read:Kasargod Bus Accident: വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് 6 മരണം

അപകടത്തിൽ ഉൾപ്പെട്ടവരിൽ സ്ത്രീകളുമുണ്ട്.  സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയത്. രക്ഷാപ്രവർത്തനം  ഇപ്പോഴും പ്രദേശത്ത് തുടരുകയാണ്. കൂടതൽ ആളുകൾ മേൽക്കൂരയുടെ അടിയിൽപ്പെട്ടിട്ടുണ്ടാകുമെന്ന് ​ഗാസിയാബാദ്(Gaziyabad) റൂറൽ എസ്.പി ഇരാജ് രാജ പറഞ്ഞു.സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മീററ്റ് ഡിവിഷണൽ കമ്മിഷണർ അനിസ.സി.മെശ്രാം പറഞ്ഞു.

Also Read:തലകറക്കം: സ്വപനാ സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

എൻ.ഡി.ആർ.എഫിന്റെ(NDRF) ഒരു സംഘവും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രി(Yogi Adithyanath) ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മീററ്റ് ഡിവിഷണൽ കമ്മീഷണറോടും മീററ്റ് സോൺ എ.ഡി.ജിയോടും മുഖ്യമന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.ശ്മശാനത്തിന്റ കെട്ടിടത്തിന് അധികം പഴക്കമില്ല. പതിവായി വെള്ളം കയറുന്ന സ്ഥലത്ത് കെട്ടിടം നിർമ്മിച്ചതിനാലാണ് അപകടം നടന്നതെന്നാണ് സൂചന. 

കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP

 

android Link - https://bit.ly/3b0IeqA

 

ios Link - https://apple.co/3hEw2hy

Trending News