Mahakal Lok corridor: ശക്തമായ കൊടുംകാറ്റില്‍ ഉജ്ജയിനിലെ മഹാകാൽ ലോക് ഇടനാഴിയിലെ സപ്തഋഷി വിഗ്രഹങ്ങൾ തകർന്നു

Mahakal Lok corridor: ഉജ്ജയിൻ നഗരത്തിലെ മഹാകാലേശ്വർ ക്ഷേത്രപരിസരത്ത് അടുത്തിടെ നിര്‍മ്മിച്ച  മഹാകാൽ ലോക് ഇടനാഴിയിൽ കൊടുംകാറ്റില്‍ വന്‍ നാശനഷ്ടം. ക്ഷേത്ര പരിസരത്ത് സ്ഥാപിച്ചിരുന്ന സപ്തര്‍ഷികളുടെ ഏഴ് പ്രതിമകളില്‍ ആറെണ്ണം കാറ്റിൽ തകർന്നു 

Written by - Zee Malayalam News Desk | Last Updated : May 29, 2023, 06:16 PM IST
  • ഉജ്ജയിൻ നഗരത്തിലെ മഹാകാലേശ്വർ ക്ഷേത്രപരിസരത്ത് അടുത്തിടെ നിര്‍മ്മിച്ച മഹാകാൽ ലോക് ഇടനാഴിയിൽ കൊടുംകാറ്റില്‍ വന്‍ നാശനഷ്ടം.
Mahakal Lok corridor: ശക്തമായ കൊടുംകാറ്റില്‍ ഉജ്ജയിനിലെ മഹാകാൽ ലോക് ഇടനാഴിയിലെ സപ്തഋഷി വിഗ്രഹങ്ങൾ തകർന്നു

Ujjain: മധ്യപ്രദേശിലെ ഉജ്ജയിൻ നഗരത്തിലെ മഹാകാലേശ്വർ ക്ഷേത്രപരിസരത്ത് അടുത്തിടെ നിര്‍മ്മിച്ച  മഹാകാൽ ലോക് ഇടനാഴിയിൽ കൊടുംകാറ്റില്‍ വന്‍ നാശനഷ്ടം. ക്ഷേത്ര പരിസരത്ത് സ്ഥാപിച്ചിരുന്ന സപ്തര്‍ഷികളുടെ ഏഴ് പ്രതിമകളില്‍ ആറെണ്ണം കാറ്റിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.

Also Read:  PM Kisan Latest Update: പിഎം കിസാൻ സമ്മാൻ നിധിയുടെ 14-ാം ഗഡു ജൂൺ 23 ന് ലഭിക്കും...!!   
 
ആ സമയത്ത് സംഭവസ്ഥലത്ത് ധാരാളം സന്ദർശകർ ഉണ്ടായിരുന്നുവെങ്കിലും  ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം 4 മണിയോടെയാണ് സംഭവം നടന്നത്. തുടര്‍ന്ന് ഏതാനും  മണിക്കൂര്‍ മഹാകാൽ ലോക് ഇടനാഴി അടച്ചിട്ടിരുന്നു. മഹാകാൽ ലോക് ഇടനാഴി പദ്ധതിയുടെ ആദ്യഘട്ടം കഴിഞ്ഞ വർഷം ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. 

Also Read:  IPL 2023 Final: ഐപിഎൽ ഫൈനൽ റിസർവ് ദിനത്തിലും മഴ കളി മുടക്കിയാല്‍ കപ്പ് ആര് നേടും?
 
അതേസമയം, സംഭവം വന്‍ വിവാദത്തിന് വഴി തെളിച്ചിരിയ്ക്കുകയാണ്. പദ്ധതിയിൽ വന്‍  അഴിമതിയുണ്ടെന്നാണ് കോണ്‍ഗ്രസ്‌ ആരോപിക്കുന്നത്. നിര്‍മ്മാണത്തിന്‍റെ ഗുണനിലവാരത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി (BJP) സർക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് കോണ്‍ഗ്രസ്‌ ഉന്നയിയ്ക്കുന്നത്‌. 

"മഹാകാൽ ലോക് ഇടനാഴിയിൽ ആകെ 160 വിഗ്രഹങ്ങൾ സ്ഥാപിച്ചിട്ടുണ്ട്, അവയിൽ 10 അടി ഉയരമുള്ള 'സപ്തര്‍ഷികളുടെ' (ഏഴ് മുനിമാർ) ആറ് വിഗ്രഹങ്ങൾ വൈകുന്നേരം 4 മണിയോടെ പ്രദേശത്ത് വീശിയടിച്ച ശക്തമായ കാറ്റിൽ നിലംപതിച്ചു, ഉജ്ജയിൻ കളക്ടർ കുമാർ പുർഷോത്തം പറഞ്ഞു.

ഇടനാഴി ഒരു കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്നു. വിഗ്രഹങ്ങൾ തകർന്നപ്പോൾ പരിസരം സന്ദർശകരെക്കൊണ്ട് നിറഞ്ഞിരുന്നു, എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ശക്തമായ കാറ്റിൽ ഉജ്ജയിനിൽ മറ്റിടങ്ങളിൽ രണ്ട് പേർ മരിച്ചതായും അദ്ദേഹം പറഞ്ഞു.

സംഭവത്തോടെ ഇടനാഴി ഉടൻ അടച്ചു. വൈകിട്ട് 7 മണിക്ക് വീണ്ടും തുറന്നപ്പോൾ വൻതോതിൽ സന്ദർശകരുടെ തിരക്ക് വീണ്ടും അനുഭവപ്പെട്ടു. കേടുപാടുകൾ സംഭവിച്ച വിഗ്രഹങ്ങൾ മഹാകാലേശ്വര് ക്ഷേത്രത്തിനകത്തല്ല, മറിച്ച് അതിന് ചുറ്റും വികസിപ്പിച്ച മഹാകാൽ ലോക് ഇടനാഴിയിലാണ്, അവ പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിഗ്രഹങ്ങൾ നിർമ്മിക്കുന്നതിനും ഇടനാഴി നിർമ്മിക്കുന്നതിനുമുള്ള ജോലികളിൽ ഗുജറാത്തിൽ നിന്നുള്ള കമ്പനികളാണ് ഏർപ്പെട്ടിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. 856 കോടിയുടേതാണ് മഹാകാൽ ലോക് പദ്ധതി. ഇതിന്‍റെ ആദ്യഘട്ടത്തിന് 351 കോടി രൂപ ചിലവായി.  

വിഗ്രഹങ്ങൾ ഉടൻ പുനഃസ്ഥാപിക്കണമെന്ന് സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷന്‍ കമൽനാഥ് ആവശ്യപ്പെട്ടു. കൂടാതെ, നിലവാരമില്ലാത്ത നിർമാണത്തില്‍ അന്വേഷണം നടത്തി അതിൽ ഉൾപ്പെട്ടവരെ ശിക്ഷിക്കണമെന്നും കമൽനാഥ് ആവശ്യപ്പെട്ടു. ബിജെപി സർക്കാർ ദൈവങ്ങളെപ്പോലും വെറുതെവിടുന്നില്ല, മഹാകാൽ ലോക് ഇടനാഴിയിലെ ഈ സംഭവം അഴിമതിയുടെ ഒരു വ്യക്തമായ തെളിവാണ്, എന്നും അദ്ദേഹം പറഞ്ഞു.   

അതേസമയം, ഉജ്ജയിനിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ പകൽ സമയത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്ന് ഞായറാഴ്ച കാലാവസ്ഥാ പ്രവചനം ഉണ്ടായിരുന്നു.   ഉജ്ജയിനിൽ ഒരു ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ ആവശ്യപ്പെടുകയാണ് ഇപ്പോള്‍ നേതാക്കള്‍.

രാജ്യത്തെ 12 'ജ്യോതിർലിംഗ'ങ്ങളിലൊന്നായ മഹാകാലേശ്വർ ക്ഷേത്രത്തിന് ചുറ്റുമുള്ള പുനർവികസന പദ്ധതിയുടെ ഭാഗമായി പുനരുജ്ജീവിപ്പിച്ച പഴയ രുദ്രസാഗർ തടാകത്തിലൂടെയാണ് രാജ്യത്തെ ഏറ്റവും നീളം കൂടിയ മഹാകാൽ ലോക് ഇടനാഴി കടന്നുപോകുന്നത്.

900 മീറ്ററിലധികം നീളമുള്ള ഇടനാഴിയിൽ ആനന്ദ് താണ്ഡവ സ്വരൂപം (ശിവന്‍റെ നൃത്തരൂപം), ശിവന്‍റെയും ശക്തി ദേവിയുടെയും 200 പ്രതിമകളും ചുവർചിത്രങ്ങളും ചിത്രീകരിക്കുന്ന സങ്കീർണ്ണമായ കൊത്തുപണികളുള്ള മണൽക്കല്ലുകൾ കൊണ്ട് നിർമ്മിച്ച 108 സൗന്ദര്യാത്മക തൂണുകൾ ഉണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News