Adipurush New Song: 'റാം സിയാ റാം...' മണിക്കൂറുകള്‍ക്കുള്ളില്‍ ട്രെന്‍ഡിംഗിലിടം നേടി ആദിപുരുഷിലെ പുതിയ വീഡിയോ ​​ഗാനം

Adipurush New Song: സച്ചേത്-പരമ്പര പാടിയ മന്ദഗതിയിലുള്ള, ശ്രുതിമധുരമായ ഈ ഗാനത്തിന്‍റെ   ഹൃദയസ്പർശിയായ വരികള്‍ രചിച്ചത് മനോജ് മുംതസിര്‍ ആണ്. ശ്രീരാമനും സീതാദേവിയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന്‍റെ വ്യക്തമായ ചിത്രം 'റാം സിയാ റാം' വരച്ചുകാട്ടുന്നു

Written by - Zee Malayalam News Desk | Last Updated : May 29, 2023, 04:55 PM IST
  • ചിത്രത്തിന്‍റെ റിലീസിന് മുന്നോടിയായി 'ആദിപുരുഷ്' നിർമ്മാതാക്കൾ തിങ്കളാഴ്ച 'റാം സിയ റാം' എന്ന സോൾഫുൾ ട്രാക്ക് പുറത്തിറക്കി.
Adipurush New Song: 'റാം സിയാ റാം...' മണിക്കൂറുകള്‍ക്കുള്ളില്‍ ട്രെന്‍ഡിംഗിലിടം നേടി ആദിപുരുഷിലെ പുതിയ വീഡിയോ ​​ഗാനം

Adipurush New Song: പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിയ്ക്കുന്ന പാൻ-ഇന്ത്യ സിനിമയായ ആദിപുരുഷിന്‍റെ  പുതിയ ഗാനം റാം സിയ റാം പുറത്തിറങ്ങി. പ്രഭാസും കൃതി സനോനും ഈ വിസ്മയിപ്പിക്കുന്ന ട്രാക്കിൽ വീണ്ടും ഒന്നിയ്ക്കുകയാണ്...  

ഓം റൗത് സംവിധാനം ചെയ്യുന്ന  'ആദിപുരുഷ്' ഇതിഹാസമായ രാമായണത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ്‌. ഈ ചിത്രത്തില്‍ പ്രഭാസ്, കൃതി സനോൻ, സെയ്ഫ് അലി ഖാൻ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്നു. ഈ  ചിത്രം ജൂൺ 16ന് തിയേറ്ററുകളിലെത്തും.

ചിത്രത്തിന്‍റെ റിലീസിന് മുന്നോടിയായി 'ആദിപുരുഷ്' നിർമ്മാതാക്കൾ തിങ്കളാഴ്ച 'റാം സിയ റാം' എന്ന സോൾഫുൾ ട്രാക്ക്  പുറത്തിറക്കി. ഈ  ഗാനം ഇൻസ്റ്റാഗ്രാമിൽ, നടൻ പ്രഭാസ് പങ്കുവെക്കുകയും അതിന് അടിക്കുറിപ്പ് നൽകുകയും ചെയ്തു, "ആദിപുരുഷിന്‍റെ ആത്മാവ്. റാം സിയ റാം. #RamSiyaRam. #RamSiyaRam ന്‍റെ മുഴുവൻ ഗാനവും ഇപ്പോൾ പുറത്തിറങ്ങി! #Adipurush ജൂൺ 16-ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ."

വീഡിയോ ഗാനം കാണാം 

 

സച്ചേത്-പരമ്പര പാടിയ മന്ദഗതിയിലുള്ള, ശ്രുതിമധുരമായ ഈ ഗാനത്തിന്‍റെ   ഹൃദയസ്പർശിയായ വരികല്‍ രചിച്ചത് മനോജ് മുംതസിര്‍ ആണ്. ശ്രീരാമനും സീതാദേവിയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന്‍റെ വ്യക്തമായ ചിത്രം 'റാം സിയാ റാം' വരച്ചുകാട്ടുന്നു.  പ്രണയവും ഭക്തിയും ആദരവും ഒരുപോലെ  തെളിഞ്ഞു കാണുന്ന ഈ ഗാനത്തില്‍ രാമനും സീതയും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രീകരിച്ചിരിക്കുന്നത്. 

ഗാനം തുടര്‍ന്ന് പരസ്പരം ജീവിതത്തിൽ രാം സിയാ ബന്ധത്തിന്‍റെ പ്രാധാന്യം കാണിക്കുന്നു, യഥാർത്ഥ സ്നേഹത്തിന്‍റെ ശാശ്വത ശക്തിയെക്കുറിച്ചും മനുഷ്യവികാരങ്ങളുടെ കാലാതീതമായ ആഴത്തെക്കുറിച്ചും ഈ ഗാനം  നമ്മെ ഓർമ്മിപ്പിക്കുന്നു.
 
'ബാഹുബലി' നടൻ പ്രഭാസ്  ഈ ഗാനം പങ്കു വച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ പ്രവാഹമായി, മണിക്കൂറുകള്‍ക്കകം ഗാനം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയോ മാറിക്കഴിഞ്ഞു. 

ഹിന്ദിയിലും തെലുങ്കിലുമായി ചിത്രീകരിക്കുന്ന സിനിമ തമിഴ്, മലയാളം ഭാഷകളിലേക്കും മറ്റ് വിദേശഭാഷകളിലേക്കും ഡബ് ചെയ്യുന്നുമുണ്ട്. ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുള്ള ഗാനവും മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ എത്തിയിട്ടുണ്ട്.

ഓം റൗത്സംവിധാനം ചെയ്ത 'ആദിപുരുഷ്' ഇതിഹാസമായ രാമായണത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ്.  ചിത്രത്തിൽ രാമനായി പ്രഭാസും സീതയായി കൃതി സനോനും ലക്ഷ്മണനായി സണ്ണി സിംഗും   അഭിനയിക്കുന്നു. ചിത്രത്തിൽ രാവണന്‍റെ വേഷത്തിലാണ് സെയ്ഫ് അലി ഖാൻ എത്തുന്നത്.
 
ന്യൂയോർക്കിലെ ട്രിബേക്ക ഫെസ്റ്റിവലിൽ 'ആദിപുരുഷ്' വേൾഡ് പ്രീമിയർ നടത്തുമെന്നാണ് റിപ്പോര്‍ട്ട്.   ചിത്രം ജൂൺ 16ന് തിയേറ്ററുകളിലെത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News