Abdul Kalam's Death Anniversary: എപിജെ അ​ബ്ദുൾ കലാം; ജ്വലിക്കുന്ന പ്രതിഭ

ഇന്ത്യയെ സ്വപ്നം കണാൻ പഠിപ്പിച്ച മിസൈൽ മാന്  ഒമ്പതാം ചരമവാർഷികം

Written by - Zee Malayalam News Desk | Last Updated : Jul 27, 2024, 04:22 PM IST
  • എപിജെ അബ്ദുള്‍കലാം അന്തരിച്ചിട്ട് ഒമ്പത് വർഷം
  • ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതി
  • 2002 മുതല്‍ 2007 വരെ രാഷ്ട്രപതിയായി പ്രവർത്തിച്ചു
Abdul Kalam's Death Anniversary: എപിജെ അ​ബ്ദുൾ കലാം; ജ്വലിക്കുന്ന പ്രതിഭ

ഇന്ത്യയെ സ്വപ്‌നം കാണാന്‍ ശീലീപ്പിച്ച, സൂര്യനെപ്പോലെ ജ്വലിക്കുവാന്‍ പഠിപ്പിച്ച മഹാരഥന്റെ ഓര്‍മകള്‍ക്ക്  ഒമ്പത് വയസ്സ്. 
2015 ജൂലൈ 27ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഷില്ലോങ്ങില്‍ പ്രഭാഷണം നടത്തുന്നതിനിടെയുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അദ്ദേഹം മരണമടിഞ്ഞത്.  
പതിനൊന്നാമത്തെ രാഷ്ട്രപതിയായും മിസൈല്‍ മാനായും രാജ്യത്തിന് അദ്ദേഹം നല്‍കിയ സേവനങ്ങളും നേട്ടങ്ങളും നിരവധിയാണ്. 
1931 ഒക്ടോബര്‍ 15 ന് തമിഴ്‌നാട്ടിലെ രാമേശ്വരത്താണ് ഡോ. അവുല്‍ പക്കീര്‍ ജൈനുലാബ്ദീന്‍ എന്ന എപിജെ അബ്ദുള്‍കലാം ജനിച്ചത്. പ്രതിസന്ധികള്‍ക്കിടയിലും പഠനത്തില്‍ ഉറച്ച് നിന്നു മികച്ച വിദ്യാഭ്യാസം നേടി. വ്യോമയാനത്തിലും ബഹിരാകാശ ശാസ്ത്രത്തിലും താല്‍പര്യമുണ്ടായിരുന്ന അദ്ദേഹം സെന്റ് ജോസഫ് കോളേജില്‍ ഫിസിക്‌സും മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ എയ്‌റോനോട്ടിക്കല്‍ എഞ്ചിനീയറിംഗും പഠിച്ചു.

Read Also: ജമ്മു കശ്മീരിൽ ഏറ്റമുട്ടൽ; ജവാന് വീരമൃത്യു, 5 സൈനികർക്ക് പരിക്ക്

1958 ല്‍ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷനില്‍(ഡിആര്‍ഡിഒ) ചേര്‍ന്നതോടെ കരിയർ കുതിച്ചുയർന്നു. ഐഎസ്ആര്‍ഒയില്‍ അഗ്നി, പൃഥ്വി തുടങ്ങിയ മിസൈലുകള്‍ വികസിപ്പിച്ചു.ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ ( SLV-II) പ്രോജക്ട് ഡയറക്ടര്‍ എന്ന നിലയിലെ അദ്ദേഹത്തിന്റെ സേവനം പ്രശംസനീയമാണ്.   1998 ല്‍ ആഗോളതലത്തില്‍ രാജ്യത്തിന്റെ ആണവശേഷി പ്രകടമാക്കിയ പൊഖ്‌റാന്‍ II  ആണവപരീക്ഷണങ്ങളില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു.

2002 മുതല്‍ 2007 വരെ രാഷ്ട്രപതിയായി പ്രവർത്തിച്ച കലാം ഇന്ത്യക്കാർക്ക്  കേവലം ഒരു ശാസ്ത്രജ്ഞനോ നേതാവോ മാത്രമായിരുന്നില്ല, മാർ​ഗദർശി കൂടിയായിരുന്നു. പുസ്തകങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും രാജ്യത്തെ വഴികാട്ടിയ അദ്ദേഹം  ഓരോ ഇന്ത്യക്കാരുടെയും ​ഹൃദയങ്ങളിൽ ജീവിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News