ന്യൂഡല്‍ഹി: റെയില്‍വെ ടിക്കറ്റുകള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. രണ്ട് ഘട്ടമായി പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം.ആദ്യഘട്ടത്തില്‍ റെയില്‍വെ ആനുകൂല്യങ്ങള്‍ക്കും രണ്ടാംഘട്ടത്തില്‍ ടിക്കറ്റുകള്‍ ബുക്കുചെയ്യുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കും. ആദ്യഘട്ടം 15 ദിവസനത്തിനകം നടപ്പാക്കുമെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ പറയുന്നത്.മുതിര്‍ന്ന പൗരന്‍മാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കുള്ള ടിക്കറ്റ് ഇളവിനാണ് ആദ്യഘട്ടത്തില്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നത്.
രണ്ടാം ഘട്ടത്തില്‍ സ്വാതന്ത്ര്യ സമര സേനാനികളും അംഗപരിമിതര്‍ തുടങ്ങിയവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാവാന്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കും . അതിനുശേഷം രണ്ടു മാസത്തിനകമായിരിക്കും റെയില്‍വേ ടിക്കറ്റിനും റിസര്‍വ്വേഷനും ഓണ്‍ലൈന്‍ റിസര്‍വ്വേഷനും ആധാര്‍ നിര്‍ബന്ധമാക്കുക.റെയില്‍വേ യാത്രയിലെ ആള്‍മാറാട്ട തട്ടിപ്പുകളും ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വില്‍പന നടത്തുന്നതും തടയാനാണ് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതെന്ന് റെയില്‍വേ വ്യക്തമാക്കി.