ഡൽഹി: കളളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന ആം ആദ്മി പാർട്ടി നേതാവ് സത്യേന്ദർ ജെയിന് ജയിലിൽ വി.ഐ.പി പരിഗണന. ഡൽഹിയിലെ തിഹാർ ജയിലിൽ മന്ത്രിയുടെ തലയും ശരീരവും മസാജ് ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ദൃശ്യങ്ങൾ ബിജെപിയാണ് പുറത്ത് വിട്ടത്. ജയിന് ജയിലിൽ വിഐപി പരിഗണന ലഭിക്കുന്നുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് വീഡിയോ പുറത്തുവന്നത്.
നേരത്തെ, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സത്യേന്ദർ ജെയിന് ഡൽഹി കോടതി വ്യാഴാഴ്ച ജാമ്യം നിഷേധിച്ചിരുന്നു, "കുറ്റകൃത്യത്തിന്റെ വരുമാനം" മറച്ചുവെക്കുന്നതിൽ പ്രഥമദൃഷ്ട്യാ പങ്കുണ്ടെന്ന് കോടതി പറഞ്ഞു.
#WATCH | CCTV video emerges of jailed Delhi minister and AAP leader Satyendar Jain getting a massage inside Tihar jail. pic.twitter.com/MnmigOppnd
— ANI (@ANI) November 19, 2022
അതേസമയം, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന മന്ത്രി സത്യേന്ദർ ജെയിന് പ്രത്യേക പരിഗണന നൽകിയതിൽ പങ്കുണ്ടെന്ന് ആരോപിച്ച് തിഹാർ ജയിൽ സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ദൃശ്യങ്ങൾ പഴയതാണെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...