ചെന്നൈ: തമിഴ് നടൻ വിജയ് തൻ്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിൻ്റെ (ടിവികെ) പതാകയും ചിഹ്നവും അനാച്ഛാദനം ചെയ്തു. മുകളിലും താഴെയും മെറൂൺ നിറവും നടുവിൽ മഞ്ഞ നിറവുമാണ് നൽകിയിരിക്കുന്നത്. നടുവിലെ മഞ്ഞ നിറത്തിനുള്ളിൽ രണ്ട് ആനകളും വിജയത്തിൻ്റെ പ്രതീകമായ വാഗ പൂവുമുണ്ട്. ചെന്നൈയിൽ നടന്ന ചടങ്ങിലാണ് വിജയ് തൻ്റെ പാർട്ടിയുടെ പതാകയും ചിഹ്നവും അനാച്ഛാദനം ചെയ്തത്.
ഈ നിമിഷത്തില്‍ താന്‍ ഏറെ അഭിമാനിക്കുകയാണെന്നും തമിഴ്‌നാടിന്റെ വികസനത്തിന് വേണ്ടി സാധ്യമായതെല്ലാം ചെയ്യുമെന്നും പതാക അനാച്ഛാദനം ചെയ്ത ശേഷം വിജയ് പറഞ്ഞു. തമിഴ്‌നാടിന്റെ ക്ഷേമത്തിന് വേണ്ടി മാത്രമായിരിക്കും ഇനി തന്റെ പ്രവര്‍ത്തനങ്ങള്‍. ഇപ്പോള്‍ മുതല്‍ തമിഴ്‌നാട് മികച്ച നിലയിലേയ്ക്ക് മാറുകയാണെന്നും വിജയം ഉറപ്പാണെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.
ALSO READ: തമിഴകം പിടിക്കാൻ 4 പ്രതിജ്ഞകളുമായി വിജയ്; പാർട്ടി പതാക ഇന്ന് പുറത്തിറക്കും
ടിവികെ പതാകയുടെ പ്രാധാന്യം സംസ്ഥാനതല സമ്മേളനത്തിൽ വെളിപ്പെടുത്തുമെന്നും അത് ഉടൻ നടക്കുമെന്നും പതാക പ്രകാശന ചടങ്ങിൽ വിജയ് വ്യക്തമാക്കി. തൻ്റെ പാർട്ടി സാമൂഹിക നീതിയുടെ പാത പിന്തുടരുമെന്ന് വിജയ് പറഞ്ഞു. ടിവികെയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പതാക ഗാനവും പുറത്തിറക്കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരി 2നാണ് വിജയ് തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാർട്ടി ആരംഭിക്കുമെന്ന് അറിയിച്ചത്. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ മത്സരിക്കുമെന്നും ജനങ്ങൾ ആഗ്രഹിക്കുന്ന അടിസ്ഥാനപരമായ രാഷ്ട്രീയ മാറ്റം കൊണ്ടുവരുമെന്നും അന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം ഒരു രാഷ്ട്രീയ പാർട്ടിയുമായും സഖ്യമുണ്ടാക്കിയിരുന്നില്ല.
ജനുവരിയിൽ ചെന്നൈയിൽ നടന്ന യോഗത്തിൽ തൻ്റെ ഫാൻസ് ക്ലബ്ബായ വിജയ് മക്കൾ ഇയക്കം പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് അനുമതി നൽകിയതിന് ശേഷമാണ് താരം തൻ്റെ പാർട്ടി ആരംഭിച്ചത്. ജൂലൈയിൽ ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) നിലനിർത്തിയ വിക്രവണ്ടി നിയമസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലും ടിവികെ മത്സരിക്കുകയോ ഒരു പാർട്ടിയെയും പിന്തുണയ്‌ക്കുകയോ ചെയ്‌തില്ല എന്നതും ശ്രദ്ധേയമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.