Vaccine for children | ആറ് മാസത്തിനുള്ളിൽ കുട്ടികൾക്കും വാക്സിൻ ലഭ്യമാക്കുമെന്ന് അദാർ പൂനവാല

കുട്ടികൾക്കായുള്ള കോവിഡ്-19 വാക്‌സിൻ നോവാവാക്‌സ് ആറുമാസത്തിനകം പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പൂനവാല പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Dec 14, 2021, 04:34 PM IST
  • കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി സംഘടിപ്പിച്ച വെർച്വൽ കോൺഫെറൻസിൽ സംസാരിക്കുകവേയാണ് പൂനവാല ഇക്കാര്യം വ്യക്തമാക്കിയത്
  • മൂന്ന് വയസും അതിൽ കൂടുതലുമുള്ള കുട്ടികളിൽ നടത്തിയ പരീക്ഷണങ്ങളിൽ നല്ല ഫലം കാണിച്ചുവെന്ന് പൂനവാല വ്യക്തമാക്കി
  • സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിച്ച രണ്ട് കോടി ഡോസ് വാക്‌സിൻ ഇന്തോനേഷ്യയിലേക്ക് കയറ്റുമതി ചെയ്യാൻ സർക്കാർ അനുമതി നൽകിയിരുന്നു
  • നോവവോവാക്സ് കൂടാതെ, അസ്ട്രാസെനെക്ക, സ്പുട്നിക് വാക്സിനുകളും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിക്കുന്നുണ്ട്
Vaccine for children | ആറ് മാസത്തിനുള്ളിൽ കുട്ടികൾക്കും വാക്സിൻ ലഭ്യമാക്കുമെന്ന് അദാർ പൂനവാല

ന്യൂഡൽഹി: കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ ആറ് മാസത്തിനുള്ളിൽ നൽകാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാർ പൂനവാല. കുട്ടികൾക്കായുള്ള കോവിഡ്-19 വാക്‌സിൻ നോവാവാക്‌സ് ആറുമാസത്തിനകം പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പൂനവാല പറഞ്ഞു.

കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി സംഘടിപ്പിച്ച വെർച്വൽ കോൺഫെറൻസിൽ സംസാരിക്കുകവേയാണ് പൂനവാല ഇക്കാര്യം വ്യക്തമാക്കിയത്. മൂന്ന് വയസും അതിൽ കൂടുതലുമുള്ള കുട്ടികളിൽ നടത്തിയ പരീക്ഷണങ്ങളിൽ നല്ല ഫലം കാണിച്ചുവെന്ന് പൂനവാല വ്യക്തമാക്കി.

ALSO READ: Omicron Variant: രാജ്യത്ത് ഇതുവരെ 8 സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു, ആകെ കേസുകള്‍ 41

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഇന്ത്യയിൽ നിർമിച്ച രണ്ട് കോടി ഡോസ് വാക്‌സിൻ ഇന്തോനേഷ്യയിലേക്ക് കയറ്റുമതി ചെയ്യാൻ സർക്കാർ അടുത്തിടെ അനുമതി നൽകിയിരുന്നു. നോവവോവാക്സ് കൂടാതെ, അസ്ട്രാസെനെക്ക, സ്പുട്നിക് വാക്സിനുകളും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിക്കുന്നുണ്ട്.

അതേസമയം, കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കണ്ടുപിടിക്കാൻ ഐഐടി ഡൽഹി പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തു. പുതിയ സാങ്കേതിക വിദ്യയിലൂടെ 90 മിനിറ്റിനുള്ളിൽ ഒമിക്രോണിനെ കണ്ടെത്താനാകും.

ALSO READ: Omicron: ഒമിക്രോൺ ഭീഷണിയ്ക്കിടയിൽ സന്തോഷവാർത്ത, അണുബാധ വെറും 90 മിനിറ്റിനുള്ളിൽ കണ്ടെത്താം

നിലവിൽ, ഒമിക്രോൺ വകഭേദത്തെ തിരിച്ചറിയാൻ നെക്സ്റ്റ് ജനറേഷൻ സ്വീകൻസിം​ഗ് ആണ് ഉപയോഗിക്കുന്നത്.  ഇതിന്റെ റിപ്പോർട്ട് വരാൻ രണ്ടോ മൂന്നോ ദിവസമെടുക്കും. ഒമിക്രോൺ വേരിയന്റിൽ മാത്രമുള്ളതും കൊറോണയുടെ മറ്റ് വകഭേദങ്ങളിൽ ഇല്ലാത്തതുമായ സംക്രമണത്തെ ഈ സാങ്കേതികവിദ്യ കണ്ടെത്തുമെന്ന് ഐഐടി ഡൽഹി അവകാശപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News