2024 ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രം ഭക്തർക്കായി തുറക്കാൻ ഒരുങ്ങുകയാണ്. ജനുവരി 22ലെ പ്രാണപ്രതിഷ്ട ചടങ്ങോടു കൂടി അയോധ്യ രാമക്ഷേത്രം ജനങ്ങൾക്ക് പൂർണ്ണമായി സന്ദർശന യോഗ്യമാകും. ശ്രീരാമൻ അയോധ്യയിൽ വസിച്ചിരുന്നതായി പുരാതന കാലം മുതൽ വിശ്വസിക്കപ്പെടുന്നു. അതിനാൽ തന്നെ ശ്രീരാമക്ഷേത്രം തുറക്കുന്നതിൽ വിശ്വാസികളും വലിയ ആവേശത്തിലാണ്. ക്ഷേത്രത്തിൽ നടത്തുന്ന വിഗ്രഹ പ്രാണപൃഷ്ടം വളരെ പ്രധാനമാണ്. ഇത് കാണാനായി നിരവധി രാമഭക്തരാണ് അയോധ്യയിലെത്തുന്നത്. ക്രമീകരണങ്ങൾ വളരെ ഭംഗിയായി നടക്കുന്നു.
അയോധ്യയിൽ ഭക്തർ പാലിക്കേണ്ട നിയമങ്ങൾ ഇവയാണ്
ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിന് പോകണമെങ്കിൽ ചില മുൻകരുതലുകൾ പാലിക്കണം.
ക്ഷേത്രപരിസരത്ത് ഇലക്ട്രോണിക് ഉപകരണങ്ങൾ അനുവദിക്കില്ല. അതിനാൽ അവ കൊണ്ടുപോകരുത്.
മൊബൈൽ, ഇലക്ട്രോണിക് വാച്ച്, ലാപ്ടോപ്പ്, ക്യാമറ തുടങ്ങിയ വസ്തുക്കളൊന്നും കൊണ്ടുപോകരുത്. ചട്ടം ലംഘിക്കുന്നത് വലിയ നിയമനടപടികൾ നേരിടേണ്ടി വരും.
ALSO READ: മൂന്ന് ദിവസത്തിനുള്ളിൽ സൂര്യരാശിയുടെ മാറ്റം..! ഈ രാശിക്ക് ധനലാഭം
ക്ഷേത്രപരിസരത്തും അകത്തും ഭക്ഷണപാനീയങ്ങൾ അനുവദിക്കില്ല.
ചെരുപ്പ്, ബെൽറ്റ് മുതലായ സാധനങ്ങൾ ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുന്നു. നിങ്ങൾ ഇവ പ്രവേശന കവാടത്തിൽ ഉപേക്ഷിക്കണം.
ക്ഷേത്രദർശനം നടത്തുമ്പോൾ ഹാരതി താലത്തിൽ കൊണ്ടുനടക്കുന്ന പതിവ് പലർക്കും ഉണ്ട്. എന്നാൽ ജനുവരി 22ലെ പരിപാടിയിലേക്ക് കൊണ്ടുപോകാൻ കഴിയില്ല. കാരണം ആ ദിവസം ഒരു പൂജയും ചെയ്യാൻ അനുവാദമില്ല.
ക്ഷണക്കത്ത് കൈവശമുള്ളവർക്ക് മാത്രമാണ് ക്ഷേത്രത്തിൽ പ്രവേശനം. ക്ഷണക്കത്ത് ഇല്ലാതെ ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കില്ല. അതുകൊണ്ട് നിയമങ്ങൾക്കതീതമായി ക്ഷേത്രത്തിൽ പ്രവേശിക്കാൻ ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്.
രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിന് പരമ്പരാഗത വസ്ത്രം മാത്രമേ ധരിക്കാവൂ. അത്തരത്തിലുള്ളവ മാത്രമേ അനുവദിക്കൂ. ഡ്രസ് കോഡിന് പ്രത്യേക നിയമമൊന്നുമില്ല. എന്നിരുന്നാലും, സംഘാടകർ പരമ്പരാഗത വസ്ത്രം ധരിക്കാൻ അഭ്യർത്ഥിക്കുന്നു.
ജനുവരി 22 ന് അയോധ്യ രാമക്ഷേത്രം സന്ദർശിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. വിഐപികൾ എത്തിയതോടെ സാധാരണക്കാർക്ക് ദർശനത്തിന് അവസരം ലഭിക്കാത്ത സ്ഥിതിയാണ്. അതുകൊണ്ട്.. മറ്റൊരു ദിവസം തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.