ന്യൂഡൽഹി: ജമ്മുകശ്മീരിൽ സുരക്ഷാ സേന മൂന്ന് ഭീകരരെ പിടികൂടി. ലഷ്‌കർ-ഇ-തൊയ്ബയുടെ ശാഖയായ ദി റെസിസ്റ്റൻസ് ഫ്രണ്ടിന്റെ പ്രവർത്തകരായ മൂന്ന് ഭീകരരെയാണ് ജമ്മു-കശ്മീർ പോലീസ് പിടികൂടിയത്. 24 ആർആർ, 115 ബിഎൻ സിആർപിഎഫ്, ജമ്മു കശ്മീർ പോലീസ് എന്നിവരുടെ സംയുക്ത പരിശോധനയ്ക്കിടെ മൂന്ന് ഭീകരരെ പിടികൂടുകയും ഇവരുടെ കൈവശമുള്ള ആയുധങ്ങൾ പിടിച്ചെടുക്കുകയുമായിരുന്നു.
ഫൈസൽ മൻസൂർ, അസ്ഹർ യാക്കൂബ്, നസീർ അഹമ്മദ് ദാർ എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്ന് രണ്ട് ചൈനീസ് പിസ്റ്റളുകൾ, മൂന്ന് പിസ്റ്റൾ മാഗസിനുകൾ, 15 വെടിയുണ്ടകൾ, രണ്ട് ഹാൻഡ് ഗ്രനേഡുകൾ, മൂന്ന് മൊബൈൽ ഫോണുകൾ എന്നിവയാണ് പിടിച്ചെടുത്തത്.
പ്രാഥമിക ചോദ്യം ചെയ്യലിൽ, മൂന്ന് പേർക്കും തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്നും ജില്ലയിൽ തീവ്രവാദവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും വ്യക്തമായി. ഗന്ദർബാൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...