Silchar, Assam: മിസോറം അതിർത്തിയിലെ സംഘർഷത്തിൽ 5 പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതിനെ തുടർന്ന് അസം സർക്കാർ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. ഇന്നർ ലൈൻ റിസേർവ് വനങ്ങൾ നശിപ്പിക്കുന്നതിൽ നിന്നും കൈയേറുന്നതിൽ നിന്നും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് വിവരം അറിയിച്ചത്. ഇന്നലെ തന്നെ അതിർത്തി സംഘർഷത്തിൽ 5 പൊലീസ് ഉദ്യോഗസ്ഥരും ഒരു പൗരനും കൊല്ലപ്പെട്ടിരുന്നു. ഇത് കൂടാതെ 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. റോഡ് നിർമ്മിക്കാനും, ജും കൃഷിക്കുമായി വനങ്ങൾ നശിപ്പിച്ചുവെന്നും അതിന്റെ സാറ്റ്ലൈറ്റ് ദൃശ്യങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൃഷിക്കും മറ്റുമായി വനം നശിപ്പിക്കുന്നത് അനുവദിക്കാൻ കഴിയില്ലെന്നും അസം സർക്കാർ പറഞ്ഞു. വനം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹര്‍ജി നൽകുമെന്നും അറിയിച്ചിട്ടുണ്ട്. സംഘർഷത്തിൽ കാച്ചർ ജില്ലയിലെ പോലീസ് സൂപ്രണ്ടിന് വെടിയേൽക്കുകയും ചെയ്തു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഇന്ന് പ്രദേശം സന്ദർശിച്ചിരുന്നു.
ALSO READ: മോദി-മമതാ കൂടിക്കാഴ്ച ഇന്ന്; പ്രതിപക്ഷ നിര ശക്തമാക്കാനുള്ള ദീദിയുടെ നീക്കത്തിന് സാധ്യത
മുമ്പ് മിസോറം ലൈലാപുർ പ്രദേശത്തെ റിസേർവ് ഫോറെസ്റ്റിലുള്ള ഒരു റോഡ് പൊളിച്ച് നിക്കിഎന്നും ആർമി ക്യാമ്പ് സ്ഥാപിച്ചെന്നും അസം ആരോപിച്ചിരുന്നു. ആദ്യം പ്രദേശ വാസികളാണ് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതെന്നും, തുടർന്ന് പ്രശനം അന്വേഷിക്കാൻ വന്ന മിസോറം പൊലീസ് ഉദ്യോഗസ്ഥരും അക്രമിക്കുകയായിരുന്നുവെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം അസം പൊലീസ് ബോർഡർ കടന്ന് വന്ന കൊളസിബിലെ ഒരു പൊലീസ് പോസ്റ്റ് തകർത്തതിനെ തുടർന്നാണ് പ്രശനങ്ങൾ ഉണ്ടായതെന്ന് മിസോറം പോലീസ് പറഞ്ഞു. കൂടാതെ അസം പോലീസ് നാഷണൽ ഹൈവേയിലെ വാഹനങ്ങൾ നശിപ്പിക്കുകയും, പോലീസ്കാരുടെ നേർക്ക് വെടിവെക്കാൻ ആരംഭിക്കുകയും ആയിരുന്നുവെന്നും അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...