ജൽപായ്ഗുരി: പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിൽ ബിക്കാനീർ-ഗുവാഹത്തി എക്‌സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തിൽ മരണം ഒമ്പതായി. 36 പേർക്ക് പരിക്കേറ്റു. 12 കോച്ചുകളാണ് പാളം തെറ്റിയത്.
#UPDATE | Death toll in Bikaner-Guwahati Express mishap has risen to 9. Rescue operation is over. 36 injured were admitted to different hospitals. Passengers were sent to Guwahati by special train: Union Minister John Barla
(Latest visuals from the spot in Domohani, Jalpaiguri) pic.twitter.com/MpoLsrZnLZ
— ANI (@ANI) January 14, 2022
സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിച്ചു വരികയാണെന്നും രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിട്ടുണ്ടെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് 25,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
West Bengal: Railway Minister Ashwini Vaishnaw reaches the train accident site near Domohani, Jalpaiguri
He says, "A statutory inquiry has been initiated. PM Modi is monitoring the situation & I'm in constant touch with him. I wish a speedy recovery to the injured." pic.twitter.com/eiamXGjxb2
— ANI (@ANI) January 14, 2022
രാജസ്ഥാനിലെ ബിക്കാനീറിൽ നിന്ന് പുറപ്പെട്ട ട്രെയിൻ ബിഹാറിലെ പട്‌ന വഴി അസമിലെ ഗുവാഹത്തിയിലേക്ക് പോവുകയായിരുന്നു. ജൽപായ്ഗുരിയിലെ മെയ്നാഗുരിക്ക് സമീപം വ്യാഴാഴ്ച വൈകീട്ട് 5.15 ഓടെയാണ് അപകടമുണ്ടായത്. ബിക്കാനീറിൽ നിന്ന് കയറിയ 177 പേരും പട്‌ന ജംഗ്ഷനിൽ നിന്ന് കയറിയ 98 യാത്രക്കാരും ഉൾപ്പെടെ ആകെ 1200 യാത്രക്കാരാണ് ട്രെയിനിൽ ഉണ്ടായിരുന്നത്.
-
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqAios Link - https://apple.co/3hEw2hy