കൊൽക്കത്ത : പശ്ചാമ ബംഗാളിൽ ബീഹാറിലെ പാറ്റ്നയിൽ നിന്ന് ഗുവാഹത്തിയിലേക്ക് പോകുവായിരുന്നു ട്രെയിൻ പാളം തെറ്റി. മൂന്ന് പേർ മരിച്ചതായി റിപ്പോർട്ട്. പശ്ചിമ ബാംഗാളിലെ ജൽപായിഗുരിയ്ക്കും മായനഗുരിയിൽ വെച്ച് ബിക്കാനേർ-ഗുവാഹത്തി എക്സ്പ്രെസ് (Bikaner-Guwahati Express) ട്രെയിനാണ് അപകടത്തിൽ പെട്ടത്.
ആറ് കോച്ചുകളാണ് പാളം തെറ്റിയത്. രക്ഷപ്രവർത്തനം തുടരകയാണെന്ന് ഇന്ത്യൻ റെയിൽവെ അറിയിച്ചു. പരിക്കേറ്റ 12 പേര് ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു.
ALSO READ : Kannur-Bengaluru Express | കണ്ണൂർ യശ്വന്ത്പൂർ എക്സ്പ്രസ് പാളം തെറ്റി; യാത്രക്കാർ സുരക്ഷിതരെന്ന് റെയിൽവേ
ട്രെയിൻ മായനഗുരി കഴിഞ്ഞ പോകുമ്പോഴാണ് അപകടം സംഭവിക്കുന്നത്. അലിപുർദ്വുർ ഡിആർഎം. എസ്പി, ജില്ല മജിസ്ട്രേറ്റ് എന്നിവർ സംഭവ സ്ഥലത്തെത്തി.
റെയിൽവെ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി ഫോണിൽ സംസാരിച്ചു.
ഇത് ഒരു ബ്രേക്കിങ് ന്യൂസാണ്. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...