Central Motor Vehicles Rules: പുകപരിശോധന സർട്ടിഫിക്കറ്റില്ലെങ്കിൽ 2000 പിഴ, നിങ്ങൾക്ക് 250 ആയി കുറയ്ക്കാം; പുതിയ നിയമം ഇങ്ങനെ

Vehicle Pollution Fine: നിലവിൽ വാഹനത്തിന് പുകപരിശോധന സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഏഴ് ദിവസത്തിനുള്ളിൽ പരിശോധന നടത്തി സർട്ടിഫിക്കറ്റ് ഹാജരാക്കിയാലും മതി.

Written by - Zee Malayalam News Desk | Last Updated : Feb 24, 2025, 11:12 AM IST
  • മലിനീകരണ വ്യവസ്ഥകൾ പാലിക്കാതെ വാഹനം നിരത്തിൽ ഇറക്കിയാൽ രജിസ്ട്രേഷൻ റദ്ദാക്കാൻ വരെ വ്യവസ്ഥയുണ്ട്
  • ട്രാൻസ്പോർട്ട് വാഹനങ്ങൾ ആണെങ്കിൽ പെർമിറ്റ് റദ്ദാക്കാനും വ്യവസ്ഥയുണ്ട്
Central Motor Vehicles Rules: പുകപരിശോധന സർട്ടിഫിക്കറ്റില്ലെങ്കിൽ 2000 പിഴ, നിങ്ങൾക്ക് 250 ആയി കുറയ്ക്കാം; പുതിയ നിയമം ഇങ്ങനെ

തിരുവനന്തപുരം: വാഹന പുകപരിശോധന സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ പിഴ ഈടാക്കിയാൽ ഏഴ് ദിവസത്തിനകം സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പിഴ കുറയ്ക്കാം. പിഴ ചുമത്തിയ ഉദ്യോ​ഗസ്ഥർക്ക് മുൻപാകെ ഏഴ് ദിവസത്തിനകമാണ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലാണ് ഇത് സംബന്ധിച്ചുള്ള വ്യവസ്ഥ.

വാഹന പുകപരിശോധന സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ 2000 രൂപയാണ് പിഴ. ഓൺലൈൻ വഴി ആയതിനാൽ പുക പരിശോധന സർട്ടിഫിക്കറ്റ് വാഹൻ വെബ്സൈറ്റിൽ അപ്ലോഡ് ആകും. ഇതിന് ശേഷം ഉദ്യോ​ഗസ്ഥരെ സമീപിച്ച് പിഴ കുറയ്ക്കാൻ ആവശ്യപ്പെടാവുന്നതാണ്. ഇതോടെ പിഴ 250 രൂപയായി കുറയും.

ALSO READ: പാളത്തിന് കുറുകെ ടെലഫോൺ പോസ്റ്റ്; കൊല്ലത്ത് ട്രെയിൻ അട്ടിമറി ശ്രമം? അന്വേഷണം

വാഹനം പരിശോധിക്കുന്ന സമയത്ത് പുകപരിശോധന സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഏഴ് ദിവസത്തെ സാവകാശം അനുവദിക്കാനാണ് വ്യവസ്ഥ ചെയ്യുന്നത്. പിഴ ചുമത്തിയ ദിവസം മുതൽ ഏഴ് ദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ 2000 രൂപ പിഴയൊടുക്കേണ്ടി വരും. മലിനീകരണ വ്യവസ്ഥകൾ പാലിക്കാതെ വാഹനം നിരത്തിൽ ഇറക്കിയാൽ രജിസ്ട്രേഷൻ റദ്ദാക്കാൻ വരെ വ്യവസ്ഥയുണ്ട്. ട്രാൻസ്പോർട്ട് വാഹനങ്ങൾ ആണെങ്കിൽ പെർമിറ്റ് റദ്ദാക്കാനും വ്യവസ്ഥയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News