Bilkis Bano case: ബില്‍ക്കിസ് ബാനു കേസ്; എല്ലാ പ്രതികളും രണ്ട് ആഴ്ചയ്ക്കുള്ളില്‍ കീഴടങ്ങണമെന്ന് സുപ്രീം കോടതി

Bilkis Bano case updates: കൂട്ടബലാത്സംഗത്തിന് ഇരയാകുമ്പോൾ ബിൽക്കിസ് ബാനു അഞ്ച് മാസം ഗർഭിണിയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jan 8, 2024, 01:15 PM IST
  • ഇളവ് സംബന്ധിച്ച് തീരുമാനമെടുക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ല.
  • ബിൽക്കിസ് ബാനുവിന്റെ ഏഴ് കുടുംബാംഗങ്ങൾ കലാപത്തിൽ കൊല്ലപ്പെട്ടു.
  • ബിൽക്കിസ് ബാനു കേസ് കേന്ദ്രസർക്കാരിന് ഏറെ നിർണായകമായിരുന്നു.
Bilkis Bano case: ബില്‍ക്കിസ് ബാനു കേസ്; എല്ലാ പ്രതികളും രണ്ട് ആഴ്ചയ്ക്കുള്ളില്‍ കീഴടങ്ങണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ എല്ലാ പ്രതികളും രണ്ട് ആഴ്ചയ്ക്കുള്ളില്‍ ജയില്‍ അധികൃതര്‍ക്ക് മുന്നില്‍ കീഴടങ്ങണമെന്ന് സുപ്രീം കോടതി. കേസിലെ 11 പ്രതികളെ വിട്ടയച്ച ​ഗുജറാത്ത് സർക്കാരിന്റെ തീരുമാനം റദ്ദാക്കിക്കൊണ്ടുള്ള വിധിയിലാണ് ജസ്റ്റിസ് നാഗരത്‌ന ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

​ഗുജറാത്ത് കലാപ കാലത്താണ് അഞ്ച് മാസം ​ഗർഭിണി ആയിരുന്ന ബിൽക്കിസ് ബാനു കൂട്ടബലാത്സംഗത്തിന് ഇരയാകുന്നത്. ബിൽക്കിസ് ബാനുവിന്റെ ഏഴ് കുടുംബാംഗങ്ങൾ കലാപത്തിൽ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ കേസിലെ 11 പ്രതികൾക്ക് 2022 ഓഗസ്റ്റിൽ ഇളവ് അനുവദിച്ച ഗുജറാത്ത് സർക്കാരിന്റെ തീരുമാനമാണ് രണ്ടംഗ സുപ്രീം കോടതി ബെഞ്ച് റദ്ദാക്കിയത്. കൂട്ടബലാത്സംഗം ചെയ്തവർ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ടത് മഹാരാഷ്ട്രയിലായതിനാൽ, ഇളവ് സംബന്ധിച്ച് തീരുമാനമെടുക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.

ALSO READ: പന്തല്ലൂരിനെ വിറപ്പിച്ച പുലിയെ പിടികൂടി; വെടിവെച്ച് കൊല്ലണമെന്ന് നാട്ടുകാര്‍

ജസ്റ്റിസുമാരായ ബിവി നാഗരത്‌ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് കേസിൽ 11 ദിവസത്തെ വാദം കേട്ട ശേഷം കഴിഞ്ഞ വർഷം ഒക്ടോബർ 12 ന് വിധി പറയാൻ മാറ്റിയിരുന്നു. പ്രതികളുടെ ഇളവ് ചോദ്യം ചെയ്ത് ബിൽക്കിസ് ​​ബാനുവിന്റേത് ഉൾപ്പെടെ ഉൾപ്പെടെ ഒന്നിലധികം ഹർജികൾ കോടതിയ്ക്ക് മുമ്പാകെ എത്തിയിരുന്നു. തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവ് മഹുവ മൊയ്ത്ര, സിപിഐ എമ്മിന്റെ സുഭാഷിണി അലി എന്നിവരും കേസിലെ ഹർജിക്കാരിൽ ഉൾപ്പെടുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിൽക്കിസ് ബാനു കേസ് കേന്ദ്രസർക്കാരിന് ഏറെ നിർണായകമായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചാണ് കഴിഞ്ഞ വർഷം പ്രതികളെ മോചിപ്പിച്ചത്. ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് മണിക്കൂറുകൾക്ക് ശേഷമായിരുന്നു 14 വർഷം തടവു ശി​ക്ഷ അനുഭവി​ച്ചതും നല്ലനടപ്പ് പരി​ഗണി​ച്ചതും ചൂണ്ടി​ക്കാട്ടി​ പ്രതികളെ വെറുതെ വിട്ടത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News