BJP Foundation Day: ബിജെപിയ്ക്ക് ഇന്ന് 43-ാം പിറന്നാള്‍, പ്രധാനമന്ത്രി നരേന്ദ്രമോദി പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യും

ബിജെപിയ്ക്ക്  ഇന്ന് 43-ാം പിറന്നാള്‍, പാര്‍ട്ടിയുടെ സ്ഥാപക ദിനമായ ഇന്ന്  (ഏപ്രില്‍ 6) പ്രധാനമന്ത്രി നരേന്ദ്രമോദി പാർട്ടി പ്രവർത്തകരെയും  ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ എന്നിവരെയും  അഭിസംബോധന ചെയ്യും. 

Written by - Zee Malayalam News Desk | Last Updated : Apr 6, 2022, 08:31 AM IST
  • ബിജെപിയ്ക്ക് ഇന്ന് 43-ാം പിറന്നാള്‍
  • പ്രധാനമന്ത്രി നരേന്ദ്രമോദി പാർട്ടി പ്രവർത്തകരെയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ എന്നിവരെയും അഭിസംബോധന ചെയ്യും.
BJP Foundation Day: ബിജെപിയ്ക്ക്  ഇന്ന് 43-ാം പിറന്നാള്‍, പ്രധാനമന്ത്രി നരേന്ദ്രമോദി  പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യും

New Delhi: ബിജെപിയ്ക്ക്  ഇന്ന് 43-ാം പിറന്നാള്‍, പാര്‍ട്ടിയുടെ സ്ഥാപക ദിനമായ ഇന്ന്  (ഏപ്രില്‍ 6) പ്രധാനമന്ത്രി നരേന്ദ്രമോദി പാർട്ടി പ്രവർത്തകരെയും  ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ എന്നിവരെയും  അഭിസംബോധന ചെയ്യും. 

രാവിലെ പത്തിനാണ് പ്രധാനമന്ത്രിയുടെ  അഭിസംബോധന. പരിപാടിയുടെ  തത്സമയ സംപ്രേഷണം  സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ഉണ്ടാകും. നിരവധി പരിപാടികളാണ് സ്ഥാപക ദിനത്തില്‍  പാര്‍ട്ടി സംഘടിപ്പിച്ചിരിയ്ക്കുന്നത്.  കൂടാതെ, ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് രക്തദാന ക്യാമ്പും സംഘടിപ്പിക്കും. 

സ്ഥാപക ദിനത്തോട് അനുബന്ധിച്ച് BJP ആസ്ഥാനത്ത് നടക്കുന്ന "ബിജെപിയെ അറിയാൻ" എന്ന പരിപാടിയിൽ  മുതിര്‍ന്ന നേതാക്കളെക്കൂടാതെ വിദേശരാജ്യങ്ങളില്‍നിന്നുള്ള  നയതന്ത്രജ്ഞ പ്രതിനിധികളും പങ്കെടുക്കും.  

Also Read:  Fake News : വ്യാജവാർത്ത: 4 പാക് ചാനലുള്‍പ്പെടെ 22 യൂട്യൂബ് ചാനലുകൾ നിരോധിച്ച് ഇന്ത്യ

ഫ്രാൻസിന്‍റെ പ്രതിനിധി ഇമ്മാനുവൽ ലെനൈൻ, യൂറോപ്യൻ യൂണിയന്‍റെ പ്രതിനിധി ഉഗോ അസ്റ്റുട്ടോ, പോർച്ചുഗലിന്‍റെ  കാർലോസ് പെരേര, സ്വിസ്റ്റ്‌സർലാൻഡിൽ നിന്നും റാൾഫ് ഹെക്‌സർ, റൊമാനിയയുടെ ഡാനിയേല, ബംഗ്ലാദേശിന്‍റെ മുഹമ്മദ് ഇമ്രാൻ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കും. മറ്റ് രാജ്യങ്ങളുമായി മികച്ച ബന്ധം സ്ഥാപിക്കുക എന്നതാണ് ഇത്തരമൊരു പരിപാടികൊണ്ട്  ലക്ഷ്യമിടുന്നത്.  

Also Read:  7th Pay Commission: സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത, ഡിഎ വീണ്ടും വർധിപ്പിച്ചു!

കൂടാതെ, മാര്‍ച്ച്‌ 6 മുതല്‍  ഈ മാസം 20 വരെ "സാമൂഹ്യ നീതി" എന്ന വിഷയത്തിൽ രാജ്യമൊട്ടാകെ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി അരുൺ സിംഗ് അറിയിച്ചു. NDA സർക്കാരിന്‍റെ ക്ഷേമ പദ്ധതികളെ കുറിച്ച് പാർട്ടി പ്രവർത്തകർ ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തും. ഭരണഘടനാ ശിൽപി ഡോ.ബി.ആർ. അംബേദ്ക്കറുടെ ജന്മദിന വാർഷികം ആചരിക്കുന്ന ഏപ്രിൽ 14ന് വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ജനറൽ സെക്രട്ടറി അരുൺ സിംഗ് പറഞ്ഞു.

1951ൽ രൂപംകൊണ്ട് ഭാരതീയ ജനസംഘമാണ് ബിജെപിയുടെ പൂർവ്വരൂപം. അടിയന്തിരാവസ്ഥയ്‌ക്കെതിരെയുള്ള പോരാട്ടവും തുടർന്നുള്ള രാഷ്‌ട്രീയ സഹാചര്യവുമാണ് 1980 ഏപ്രിൽ 6ന് ബിജെപി രൂപം കൊള്ളുന്നതിലേക്ക് നയിച്ചത്.  

ചുരുങ്ങിയ കാലം കൊണ്ട് പാര്‍ട്ടിയുടെ വളരെ അഭൂതപൂര്‍വമായിരുന്നു.  ഇന്ന്  ഏറ്റവും കൂടുതൽ അംഗങ്ങളുള്ള  ലോക്‌സഭയിലേയും രാജ്യസഭയിലേയും പ്രധാന കക്ഷിയായി ബിജെപി മാറിയിരിക്കുന്നു.

സ്ഥാപക ദിനം മുതൽ രണ്ടാഴ്ച നീളുന്ന പരിപാടികളിൽ പങ്കാളിത്തം ഉറപ്പാക്കാൻ ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News