ശ്രീനഗർ: ജമ്മു കശ്മീരിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മഴവെള്ളപ്പാച്ചിലിൽ ഏഴ് മരണം റിപ്പോർട്ട് ചെയ്തു. മുപ്പതിലധികം പേരെ കാണാതായി. കിഷ്ത്വാർ ജില്ലയിലെ ഹൊൻസാർ ഗ്രാമത്തിലാണ് മഴവെള്ളപ്പാച്ചിലുണ്ടായത്.
Jammu and Kashmir | Police rescue operation is underway in Hunzer area of Dachhan in Kishtwar district following cloudburst pic.twitter.com/SeLF36UBrW
— ANI (@ANI) July 28, 2021
നിരവധി വീടുകൾ ഒലിച്ചു പോയി. ഒമ്പത് വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി (Rescue) കരസേനയും പൊലീസും സ്ഥലത്തെത്തി. പരിക്കേറ്റവരെ ആകാശമാർഗം ആശുപത്രിയിൽ എത്തിക്കാൻ വ്യോമസേനയുടെ സഹായവും തേടിയിട്ടുണ്ട്.
സ്ഥലത്തെ സ്ഥിതിഗതികൾ വിലയിരുത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി (Union minister) അമിത് ഷാ രക്ഷാപ്രവർത്തനത്തിന് കൂടൂതൽ എൻഡിആർഎഫ് സംഘത്തെ അയക്കാൻ നിർദേശം നൽകി. രക്ഷാപ്രവർത്തനങ്ങളിൽ പ്രാദേശിക സംഘങ്ങളെ സഹായിക്കാൻ ഇന്ത്യൻ വ്യോമസേനയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. ഹിമാചൽപ്രദേശിലും ഉത്തരാഖണ്ഡിലും കനത്ത മഴ തുടരുകയാണ്. നിരവധി പേരെ കാണാതായിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...