പുതുച്ചേരി: പുതുച്ചേരിയിൽ (Puducherry) കോണ്‍ഗ്രസിന് തിരിച്ചടി. പാര്‍ട്ടിയിയിലെ 13 പ്രമുഖ നേതാക്കൾ രാജിവെച്ചിരിക്കുകയാണ്. മുന്‍ എംഎല്‍എ, പാര്‍ട്ടിയുടെ അഞ്ച് ജനറല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍ എന്നിവരും രാജിവച്ചവരിൽ ഉൾപ്പെടുന്നു.
മുന്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനും മന്ത്രിയുമായ നമശിവായം ദിവസങ്ങൾക്ക് മുൻപ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചിരുന്നു. അതിനു പിന്നാലെയാണ് 13 കോണ്‍ഗ്രസ് (Congress) നേതാക്കള്‍ കൂടി രാജീവച്ചത്. ഇങ്ങനെ ഇനിയും കൂടുതല്‍ കോണ്‍ഗ്രസ് എംഎല്എമാര്കൊഴിഞ്ഞു പോയാൽ സര്‍ക്കാര്‍ വീഴുമെന്ന കാര്യത്തിൽ സംശയമില്ല.
Also Read: Alappuzha Bypass: കാത്തിരിപ്പിന് വിരാമം; ആലപ്പുഴ ബൈപാസ് ഇന്ന് നാടിന് സമർപ്പിക്കും
പാർട്ടി വിട്ട നേതാക്കൾ ബിജെപിയിൽ (BJP) ചേരുമെന്നാണ് റിപ്പോർട്ട്. ബിജെപി നേതൃത്വവുമായി നേതാക്കൾ ചർച്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ. തെക്കന്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലും വലിയ സ്വാധീനമുള്ള മുതിര്‍ന്ന നേതാവായ നമശിവായത്തെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നാരായണസ്വാമിക്കൊപ്പം മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിച്ചിരുന്നു. ഇത്തവണ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാത്തത്തിൽ അതൃപ്താനായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...