Petrol Price In Delhi: BJP ഭരിക്കുന്ന സംസ്ഥാനങ്ങളെ കടത്തിവെട്ടി കേജ്‌രിവാള്‍, അർദ്ധരാത്രി മുതൽ ഡൽഹിയിൽ പെട്രോൾ വില 8 രൂപ കുറയും ..!!

ജനക്ഷേമ നടപടികളില്‍ മറ്റ്  സംസ്ഥാനങ്ങളെ കടത്തിവെട്ടി  വീണ്ടും  ഡല്‍ഹി  AAP സര്‍ക്കാര്‍...  രാജ്യത്ത്  ഇന്ധനവില 100 കടന്ന അവസരത്തില്‍  സംസ്ഥാന സര്‍ക്കാര്‍  VAT കുറച്ചതോടെ ഡല്‍ഹിയില്‍ പെട്രോള്‍  വില ഒറ്റയടിക്ക്   8 രൂപ കുറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Dec 1, 2021, 01:28 PM IST
  • ജനക്ഷേമ നടപടികളില്‍ മറ്റ് സംസ്ഥാനങ്ങളെ കടത്തിവെട്ടി വീണ്ടും ഡല്‍ഹി AAP സര്‍ക്കാര്‍...
  • രാജ്യത്ത് ഇന്ധനവില 100 കടന്ന അവസരത്തില്‍ VAT കുറച്ചതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില ഒറ്റയടിക്ക് 8 രൂപ കുറഞ്ഞു.
Petrol Price In Delhi: BJP ഭരിക്കുന്ന സംസ്ഥാനങ്ങളെ  കടത്തിവെട്ടി  കേജ്‌രിവാള്‍, അർദ്ധരാത്രി മുതൽ ഡൽഹിയിൽ പെട്രോൾ വില 8 രൂപ കുറയും ..!!

New Delhi: ജനക്ഷേമ നടപടികളില്‍ മറ്റ്  സംസ്ഥാനങ്ങളെ കടത്തിവെട്ടി  വീണ്ടും  ഡല്‍ഹി  AAP സര്‍ക്കാര്‍...  രാജ്യത്ത്  ഇന്ധനവില 100 കടന്ന അവസരത്തില്‍  സംസ്ഥാന സര്‍ക്കാര്‍  VAT കുറച്ചതോടെ ഡല്‍ഹിയില്‍ പെട്രോള്‍  വില ഒറ്റയടിക്ക്   8 രൂപ കുറഞ്ഞു.

ഡിസംബര്‍ 1 നാണ്  ഡല്‍ഹി  ആം ആദ്മി പാർട്ടി (AAP) സര്‍ക്കാര്‍  ഈ  നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ടത്.  പെട്രോളിന്‍റെ VAT 30 ശതമാനത്തിൽ നിന്ന് 19.40 ശതമാനമായി കുറയ്ക്കാൻ ഡൽഹി സർക്കാർ തീരുമാനിച്ചു. ഇതോടെ ഡല്‍ഹിയില്‍ ഇന്ധനവില 8 രൂപ കുറയും.

Aldo Read: Punjab Assembly Election 2022: പഞ്ചാബിൽ AAP ഏറ്റവും വലിയ ഒറ്റകക്ഷി, സര്‍വേ റിപ്പോർട്ട്

ഡിസംബർ 1ന്  അർദ്ധരാത്രി മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. ഇതോടെ  ദേശീയ തലസ്ഥാന മേഖലയിൽ ഡൽഹിയിലായിരിയ്ക്കും പെട്രോൾ വില ഏറ്റവും കുറഞ്ഞ നിരാക്കില്‍ ലഭിക്കുക....!!

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്‍റെ   അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ്  പെട്രോളിനു ചുമത്തുന്ന  VAT നിലവിലെ 30 ശതമാനത്തിൽ നിന്ന് 19.4 ശതമാനമായി കുറയ്ക്കാൻ തീരുമാനിച്ചത്.  VAT വെട്ടിക്കുറച്ചതോടെ  പെട്രോൾ വില ലിറ്ററിന് 103 രൂപയിൽ നിന്ന് 95 രൂപയായി കുറയും....! 

Alo Read: Fuel Price: വന്‍ വിലക്കുറവില്‍ മദ്യം, ഇന്ധനത്തിന് പകരം മദ്യത്തിന് നികുതി കുറച്ച് മഹാരാഷ്ട്ര..!!

കേന്ദ്രം ഇന്ധനവിലയുടെ എക്സൈസ് തീരുവ കുറച്ചതിനെ തുടർന്ന് പെട്രോള്‍ വിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു.  തുടര്‍ന്ന് സംസ്ഥാന  സർക്കാരുകളോ ട് VAT കുറയ്ക്കാന്‍  കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.  നിലവില്‍  ഉത്തർപ്രദേശിലെയും ഹരിയാനയിലെയും എൻസിആർ നഗരങ്ങളെ അപേക്ഷിച്ച് ഡൽഹിയിൽ പെട്രോൾ വില കൂടുതലായിരുന്നു.

Also Read: Fuel Price Today: ദീപാവലി മുതല്‍ മാറ്റമില്ലാതെ പെട്രോള്‍, ഡീസല്‍ വില

അയൽ സംസ്ഥാനങ്ങളായ ഉത്തർപ്രദേശും ഹരിയാനയും  VAT കുറച്ചതോടെ ഡല്‍ഹിയ്ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. അതിനുള്ള പരിഹാരമാണ് ഇപ്പോള്‍ കേജ്‌രിവാള്‍ സര്‍ക്കാര്‍ നല്‍കിയിരിയ്ക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News