ചെന്നൈ: Cyclone Jawad: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ച് ഇന്ന് വൈകിട്ടോടെ ജവാദ് ചുഴലിക്കാറ്റായി മാറും. നാളെ പുലർച്ചെയോടെ തെക്കൻ ആന്ധ്രയിലും ഒഡീഷയ്ക്കുമിടയിൽ തീരം തൊടും.
വിശാഖപട്ടണത്തിന് തെക്ക് കിഴക്കായി 770 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ കേന്ദ്രീകരിച്ചിരിക്കുന്ന ന്യൂനമർദ്ദം വടക്കുപടിഞ്ഞാറ് ദിശയിലേക്ക് ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ച് നീങ്ങാനാണ് സാധ്യയെന്നാണ് റിപ്പോർട്ട്.
The deep depression over the westcentral & adjoining south Bay of Bengal to intensify into a cyclonic storm during next 12 hours & likely to reach west-central Bay of Bengal off north Andhra Pradesh–south Odisha coasts by morning of 4th December: India Meteorological Department
— ANI (@ANI) December 3, 2021
Also Read: Cyclone Yaas ഇന്ന് തീരം തൊടും, വിമാനത്താവളങ്ങൾ രാവിലെ മുതൽ അടച്ചിടും
എന്നാൽ ഈ ജവാദ് ചുഴലിക്കാറ്റ് കേരളത്തിൽ കാര്യമായ സ്വാധീനം ചെലുത്തില്ലെന്നാണ് റിപ്പോർട്ടുകളിൽ നിന്നും ലഭിക്കുന്ന സൂചന. ന്യൂനമർദ്ദത്തെ തുടർന്ന് ഒഡീഷ, ആന്ധ്ര പ്രദേശ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ ആന്ധ്ര തീരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവരെ ഏതാണ്ട് 95 ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്.
Also Read: രാജ്യത്ത് ഒമിക്രോൺ കൂടുതൽ പേർക്ക് സ്ഥിരീകരിക്കാൻ സാധ്യത; നിരീക്ഷണം ശക്തമാക്കി
ഇവിടങ്ങളിൽ കനത്ത ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. ജവാദ് ചുഴലിക്കാറ്റിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങൾ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സൗദി അറേബ്യ നിർദേശിച്ച നാമങ്ങളുടെ പട്ടികയിൽ നിന്നാണ് പുതിയ ചുഴലിക്കാറ്റിന് ജവാദ് എന്ന് പേര് നൽകിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...