Hijab Controversy: 'പോളിം​ഗ് ബൂത്തിലും വിലക്ക്', തമിഴ്നാട്ടിൽ ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ തടഞ്ഞു

സംഭവത്തിൽ പ്രതിഷേധം ഉണ്ടായതോടെ ബൂത്ത് ഏജന്റിനോട് ബൂത്തിൽ നിന്ന് മാറാൻ പോലീസ് ആവശ്യപ്പെടുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Feb 19, 2022, 06:15 PM IST
  • നഗര തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ സ്ത്രീയോട് ഹിജാബ് ധരിച്ച് പോളിം​ഗ് ബൂത്തിൽ കയറരുത് എന്ന് ബൂത്ത് ഏജന്റ് പറഞ്ഞു.
  • വോട്ട് ചെയ്യുന്ന സമയത്ത് വോട്ടറുടെ മുഖം കാണാൻ കഴിഞ്ഞില്ല.
  • മുഖം മറച്ച് വരുന്നവരെ എങ്ങനെ തിരിച്ചറിയുമെന്നാണ് ഇയാൾ ചോദിക്കുന്നത്.
Hijab Controversy: 'പോളിം​ഗ് ബൂത്തിലും വിലക്ക്', തമിഴ്നാട്ടിൽ ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ തടഞ്ഞു

ചെന്നൈ: തമിഴ്നാട്ടിൽ പോളിം​ഗ് ബൂത്തിൽ ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ തടഞ്ഞ് ബിജെപി ബൂത്ത് ഏജന്റ്. മധുരയിലാണ് സംഭവം. നഗര തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ സ്ത്രീയോട് ഹിജാബ് ധരിച്ച് പോളിം​ഗ് ബൂത്തിൽ കയറരുത് എന്ന് ബൂത്ത് ഏജന്റ് പറഞ്ഞു. വോട്ട് ചെയ്യുന്ന സമയത്ത് വോട്ടറുടെ മുഖം കാണാൻ കഴിഞ്ഞില്ല, മുഖം മറച്ച് വരുന്നവരെ എങ്ങനെ തിരിച്ചറിയുമെന്നാണ് ഇയാൾ ചോദിക്കുന്നത്. 

സംഭവത്തിൽ പ്രതിഷേധം ഉണ്ടായതോടെ ബൂത്ത് ഏജന്റിനോട് ബൂത്തിൽ നിന്ന് മാറാൻ പോലീസ് ആവശ്യപ്പെടുകയായിരുന്നുവെന്ന് ഡെക്കാൻ ഹോറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ പ്രകാരം, വോട്ടർ ലിസ്റ്റ് പരിശോധിച്ച ഇയാൾ, ഇത്തരത്തിൽ മുഖം മറച്ച് വരുന്നവരെ എങ്ങനെ തിരിച്ചറിയുമെന്നാണ് ചോദിക്കുന്നത്. 

 

അതേസമയം ബിജെപിയുടെ ഇത്തരം കോമാളിത്തം തമിഴ്‌നാട് സര്‍ക്കാരോ ജനങ്ങളോ അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും ഡിഎംകെ എംഎല്‍എയുമായ ഉദയനിധി സ്റ്റാലിന്‍ പ്രതികരിച്ചു. മനുഷ്യർ മനുഷ്യർക്കെതിരെ മതത്തിന്റെ പേരിൽ തിരിയുന്നത് സങ്കടമുണ്ടാക്കുന്ന കാര്യമാണ്, ഒരു സ്ത്രീ എന്ത് ധരിക്കണമെന്നത് അവരുടെ സ്വാതന്ത്ര്യമാണെന്നും ഡിഎംകെ എംപി കനിമൊഴി പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News