ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 21,566 പുതിയ കോവിഡ് കേസുകളും 45 മരണങ്ങളും രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതോടെ ആകെ മരണസംഖ്യ 5,25,870 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. സജീവ കേസുകൾ 1,48,881 ആണ്. 24 മണിക്കൂറിനിടെ 18,294 രോഗമുക്തിയും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 4,31,50,434 ആയി ഉയർന്നപ്പോൾ മരണനിരക്ക് 1.20 ശതമാനമാണ്.
24 മണിക്കൂറിനുള്ളിൽ സജീവ കോവിഡ് കേസുകളിൽ 3,227 കേസുകളുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ കോവിഡ് കേസുകളുടെ 0.34 ശതമാനം സജീവ കേസുകളാണെന്നും ദേശീയ കോവിഡ് -19 വീണ്ടെടുക്കൽ നിരക്ക് 98.46 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യവ്യാപകമായി കൊവിഡ് വാക്സിനേഷൻ ഡ്രൈവിന് കീഴിൽ നൽകിയ കോവിഡ് ഡോസുകൾ വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് 200.91 കോടി കവിഞ്ഞു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.25 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.51 ശതമാനവും രേഖപ്പെടുത്തിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
#COVID19 | India reports 21,566 fresh cases and 18,294 recoveries in the last 24 hours.
Active cases 1,48,881
Daily positivity rate 4.25%— ANI (@ANI) July 21, 2022
രാജ്യത്ത് 24 മണിക്കൂറിനിടെ 20,557 പുതിയ കോവിഡ് കേസുകൾ; മരണം 40
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു. 24 മണിക്കൂറിനിടെ 20,557 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 1,45,654 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 40 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണസംഖ്യ 52,58,25 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 18,517 പേരാണ് കോവിഡ് രോഗമുക്തി നേടിയത്. ഇതോടെ ആകെ കോവിഡ് രോഗമുക്തരായവരുടെ എണ്ണം 4, 313,2140 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.13 ശതമാനമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.64 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യതലസ്ഥാനത്ത് ചൊവ്വാഴ്ച 585 കോവിഡ് കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. രണ്ട് കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. തെലങ്കാനയിൽ 658 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കർണാടകയിൽ പ്രതിദിന കോവിഡ് കേസുകൾ ചൊവ്വാഴ്ച 1,151 ആയി ഉയർന്നപ്പോൾ തമിഴ്നാട്ടിൽ 2,142 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. മഹാരാഷ്ട്രയിൽ 2,279 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മെയ് മുതൽ രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ചുവരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...