Mpox Case: രാജ്യത്ത് എംപോക്സ് ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ; ആരോ​ഗ്യനില തൃപ്തികരമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം

Mpox Case In India: എംപോക്സ് ബാധിതമായ രാജ്യത്ത് യാത്ര ചെയ്ത ഒരു യുവാവിന് എംപോക്സ് രോ​ഗബാധ സംശയിക്കുന്നുവെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി.

Last Updated : Sep 8, 2024, 07:39 PM IST
  • രോ​ഗിയെ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്
  • നിലവിൽ യുവാവിന്റെ ആരോ​ഗ്യനില തൃപ്തികരമാണെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു
Mpox Case: രാജ്യത്ത് എംപോക്സ് ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ; ആരോ​ഗ്യനില തൃപ്തികരമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം

ന്യൂഡൽഹി: എംപോക്സ് ലക്ഷണങ്ങളോടെ രാജ്യത്ത് ഒരാളെ ചികിത്സയിൽ പ്രവേശിപ്പിച്ചു. വിദേശത്ത് നിന്ന് എത്തിയ ആൾക്കാണ് എംപോക്സ് ലക്ഷണങ്ങൾ പ്രകടമായത്. രോ​ഗബാധിത രാജ്യങ്ങളിലൊന്നിൽ ഇയാൾ സന്ദർശനം നടത്തിയിരുന്നു. എംപോക്സ് ബാധിതമായ രാജ്യത്ത് യാത്ര ചെയ്ത ഒരു യുവാവിന് എംപോക്സ് രോ​ഗബാധ സംശയിക്കുന്നുവെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി.

രോ​ഗിയെ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്. നിലവിൽ യുവാവിന്റെ ആരോ​ഗ്യനില തൃപ്തികരമാണെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. രോ​ഗിയുടെ സാമ്പുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പ്രോട്ടോക്കോൾ പ്രകാരമുള്ള ചികിത്സ പുരോ​ഗമിക്കുകയാണെന്നും സമ്പർക്കപ്പട്ടികയിൾ ഉണ്ടായിരുന്നവരെയും പരിശോധിക്കുന്നുണ്ടെന്നും ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി.

2022 മുതൽ ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ എംപോക്സ് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും കുറച്ചുനാളുകളായി തീവ്രവ്യാപനമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വെസ്റ്റ് സെൻട്രൽ, ഈസ്റ്റ് ആഫ്രിക്കൻ രാജ്യങ്ങളിലാണ് എംപോക്സ് രോ​ഗം വ്യാപിക്കുന്നത്. അമേരിക്കയിലും യൂറോപ്പിലും രോ​ഗികളുടെ എണ്ണത്തിൽ വർധനയുണ്ടാകുന്നുണ്ട്.

ALSO READ: മജ്ജ മാറ്റിവെക്കല്‍ ചികിത്സാ രംഗത്ത് ചരിത്ര മുന്നേറ്റവുമായി കേരളം; കേരള ബോണ്‍മാരോ രജിസ്ട്രി യാഥാര്‍ത്ഥ്യത്തിലേക്ക്

നിലവിലെ തീവ്രവ്യാപനത്തിന് കാരണമായിട്ടുള്ള പുതിയ വകഭേദം ദ്രുത​ഗതിയിലാമ് പകരുന്നത്. ക്ലാഡ് 1ബി എന്ന വകഭേദമാണ് ആഫ്രിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വ്യാപനത്തിന് കാരണമായിരിക്കുന്നത്. 2022ൽ രോ​ഗവ്യാപനത്തിന് കാരണമായിരുന്നത് ക്ലേഡ് 2ബി എന്ന വകഭേദമാണ്.

അന്ന് 116 രാജ്യങ്ങളിലായി ഒരു ലക്ഷം പേരെയാണ് രോ​ഗം ബാധിച്ചത്. 200 പേർ മരിച്ചു. ഇന്ത്യയിൽ 27  പേർ രോ​ഗബാധിതരായി. ഒരാൾ മരിച്ചു. മുമ്പത്തെ വകഭേദത്തെ അപേക്ഷിച്ച് ക്ലേഡ് 1ബിക്ക് തീവ്രവ്യാപന ശേഷിയാണുള്ളതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News