India Covid Update: രാജ്യത്ത് ആശങ്ക പടര്‍ത്തി കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 3,641 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്. കൂടാതെ 11 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ 8 മണിക്ക് അപ്‌ഡേറ്റ് ചെയ്ത കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, മഹാരാഷ്ട്രയിൽ മൂന്ന്, ഡൽഹി, കേരളം, കർണാടക, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഓരോന്നുവീതം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. ഇതോടെ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് മരണ സംഖ്യ 11 ആയി ഉയര്‍ന്നു. ഇന്ത്യയില്‍ ഇതുവരെ കോവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 5,30,892 ആണ്.
Also Read: April Horoscope: ഏപ്രില്‍ മാസം ഈ രാശിക്കാര്‍ സൂക്ഷിക്കണം, സമയം ഏറെ മോശം
അതേസമയം, രാജ്യത്ത് മറ്റൊരു കോവിഡ് തരംഗത്തെക്കുറിച്ചുള്ള ആശങ്ക പടര്‍ത്തുന്നതാണ് പുതിയ കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറില്‍ കൊറോണയുടെ വര്‍ദ്ധനയില്‍ വന്‍ കുതിപ്പാണ് ഉണ്ടായിരിയ്ക്കുന്നത്. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 20,219 ആയി ഉയർന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.12 ആയി ഉയര്‍ന്നു.
പ്രതിദിന കോവിഡ് കേസുകളില്‍ ഉണ്ടാവുന്ന വര്‍ദ്ധന ആശങ്ക സൃഷ്ടിച്ചിരിയ്ക്കുകയാണ്. 24 മണിക്കൂറില്‍ ഉണ്ടായ വര്‍ദ്ധന കഴിഞ്ഞ 184 ദിവസങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണ്.
അതിനിടെ, രാജ്യത്ത് H3N2 ഇൻഫ്ലുവൻസ കേസുകളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഒപ്പം കോവിഡ് കേസുകളും വര്‍ദ്ധിക്കുകയാണ്. അതേസമയം, പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ആളുകൾ കോവിഡിന് അനുയോജ്യമായ ജീവിതശൈലി പിന്തുടരണമെന്നും വാക്സിനുകളുടെ ബൂസ്റ്റർ ഷോട്ടുകൾ എടുക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...