Gisat 2021 Launching: ഐ.എസ്.ആർ.ഒയുടെ 2021-ലെ ആദ്യ വിക്ഷേപണം, ആഗസ്റ്റ് 12-ന് ജിസാറ്റ്-1 ഭ്രമണ പഥത്തിലെത്തും

2021 മാർച്ചിലും ലോഞ്ചിങ്ങ് നിശ്ചയിച്ചിരുന്നെങ്കിലും സാറ്റലൈറ്റിനുണ്ടായ സാങ്കേതിക തകരാർ മൂലം ഇത് മാറ്റി.

Written by - Zee Malayalam News Desk | Last Updated : Aug 5, 2021, 05:05 PM IST
  • പുലർച്ചെ 5.43നായിരിക്കും സാറ്റലൈറ്റ് വിക്ഷേപിക്കുന്നതെന്നാണ് പ്രതീക്ഷിക്കുന്നത്.
  • കാലാവസ്ഥ അനുകൂലമല്ലെങ്കിൽ ഒരു പക്ഷെ ഇത് നീട്ടിയേക്കാം
  • ശ്രീഹരിക്കോട്ടയിലെ ലോഞ്ച് പാഡായിരിക്കും ലോഞ്ചിങ്ങിന് തിരഞ്ഞെടുക്കുക.
Gisat 2021 Launching: ഐ.എസ്.ആർ.ഒയുടെ  2021-ലെ ആദ്യ വിക്ഷേപണം, ആഗസ്റ്റ് 12-ന് ജിസാറ്റ്-1 ഭ്രമണ പഥത്തിലെത്തും

ചെന്നൈ: ഐ.എസ്.ആർ.ഒയുടെ 2021-ലെ ആദ്യ ലോഞ്ചിങ്ങ് ആഗസ്റ്റ് 12-ന് നടക്കും. ഭൂമി പര്യവേഷണ സാറ്റലൈറ്റായ ജിസാറ്റ് ആണ്  ജി.എസ്.എൽ.വി F10 ലൂടെ ഭ്രമണ പഥത്തിലെത്തിക്കുന്നത്. ജി.എസ്.എൽ.വിയുടേത് ഇത് 14ാമത് ലോഞ്ചിങ്ങ് മിഷനാണ്. രാജ്യത്തിൻറെ ആദ്യത്തെ ജിയോ ഇമേജിങ്ങ് സാറ്റലൈറ്റാണ് ജിസാറ്റ്-1.

ഭൂമിയിലും,ആകാശത്തും ഒരേ പോലെ നിരീക്ഷണത്തിന് സാധിക്കുന്ന സാറ്റലൈറ്റാണ് ജിസാറ്റ്. കഴിഞ്ഞ വർഷം മാർച്ച് 5-നായിരുന്നു ജിസാറ്റിൻറെ ലോഞ്ചിങ്ങ് നിശ്ചയിച്ചിരുന്നത് പിന്നീട് കോവിഡ് മൂലമുണ്ടായ പ്രതിസന്ധികളിൽ ലോഞ്ചിങ്ങ് നീളുകയായിരുന്നു.പിന്നീട് 2021 മാർച്ചിലും ലോഞ്ചിങ്ങ് നിശ്ചയിച്ചിരുന്നെങ്കിലും സാറ്റലൈറ്റിനുണ്ടായ സാങ്കേതിക തകരാർ മൂലം ഇത് മാറ്റി.

ALSO READ : Pegasus Phone Leak Persons: നാൽപ്പത് മാധ്യമ പ്രവർത്തകർ, രണ്ട് കേന്ദ്രമന്ത്രിമാർ, സുപ്രീം കോടതി ജഡ്ജിയുടെയും ഫോൺ ചോർന്നു

2,268 കിലോയുള്ള സാറ്റലൈറ്റ് ഭൂമിയുടെ വിവിധ പ്രദേശങ്ങളുടെ ലൈവ് ചിത്രങ്ങൾ പകർത്തി അയക്കും. ഇത് വഴി പ്രകൃതിദുരന്തങ്ങൾ,അപകടങ്ങൾ എന്നിവ ഉടനടി നിരീക്ഷിക്കാൻ സാധിക്കും. രാജ്യത്തിൻറെ പ്രതിരോധ സംവിധാനങ്ങളിലും, കാലാവസ്ഥ നിരീക്ഷണങ്ങളിലും കാര്യക്ഷമമായ പങ്ക് വഹിക്കാനാവുമെന്നാണ് കണ്ടെത്തൽ.
 

പുലർച്ചെ 5.43നായിരിക്കും സാറ്റലൈറ്റ് വിക്ഷേപിക്കുന്നതെന്നാണ് പ്രതീക്ഷിക്കുന്നത്. കാലാവസ്ഥ അനുകൂലമല്ലെങ്കിൽ ഒരു പക്ഷെ ഇത് നീട്ടിയേക്കാം. ശ്രീഹരിക്കോട്ടയിലെ ലോഞ്ച് പാഡായിരിക്കും ലോഞ്ചിങ്ങിന് തിരഞ്ഞെടുക്കുക.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News