ന്യൂഡൽഹി: യു.യു ലളിത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസായാണ് ജസ്റ്റിസ് യു.യു ലളിത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പുതിയ ചീഫ് ജസ്റ്റിസിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് എന്‍.വി.രമണ, മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങിൽ സംബന്ധിച്ചു. 74 ദിവസം മാത്രമാണ് ലളിതിന് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് തുടരാൻ സാധിക്കുക. നവംബര്‍ എട്ടിന് അദ്ദേഹം വിരമിക്കും.
Justice UU Lalit takes oath as 49th Chief Justice of India
Read @ANI Story | https://t.co/Ox0tIDRu1n#UULalit #CJI #NVRamana #SupremeCourtOfIndia pic.twitter.com/ApDsxTNE0j
— ANI Digital (@ani_digital) August 27, 2022
1957 നവംബര്‍ ഒമ്പതിന് മഹാരാഷ്ട്രയിലാണ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് ജനിച്ചത്. ബോംബെ ഹൈക്കോടതിയില്‍ 1983ല്‍ പ്രാക്ടീസ് ആരംഭിച്ചു. 1986 മുതല്‍ ഡല്‍ഹിയിലാണ് പ്രവർത്തിച്ചിരുന്നത്. മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിക്കൊപ്പം 1992 വരെ പ്രവര്‍ത്തിച്ചിരുന്നു. ഏറെ ചർച്ച ചെയ്യപ്പെട്ട കേസുകളിലെ അഭിഭാഷകൻ കൂടിയായിരുന്നു ലളിത്. 2ജി അഴിമതി കേസിൽ സിബിഐയുടെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ലളിത്. തുടർന്ന് സുപ്രീം കോടതി മുതിർന്ന അഭിഭാഷകനായിരിക്കെ 2014ൽ ജസ്റ്റിസായി നിയമിതനാകുകയായിരുന്നു. മുത്തലാഖ് നിയമവിരുദ്ധമാണെന്ന് വിധിച്ച ബഞ്ചിൽ വിധിക്ക് അനുകൂലമായി വോട്ട് ചെയ്ത ജഡ്ജിമാരിൽ ഒരാളായിരുന്നു യു.യു ലളിത്. ഷൊറാബുദ്ദീൻ ഷെയിഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായുടെ അഭിഭാഷകനായിരുന്നു.
#WATCH | President Droupadi Murmu administers the oath of Office of the Chief Justice of India to Justice Uday Umesh Lalit at Rashtrapati Bhavan pic.twitter.com/HqayMJDwBB
— ANI (@ANI) August 27, 2022
ALSO READ: സുപ്രീംകോടതിയുടെ 49-ാം ചീഫ് ജസ്റ്റിസ്; യു യു ലളിത് ഇന്ന് സ്ഥാനമേൽക്കും
ഇവ കൂടാതെ ജഡ്ജിയായിരിക്കെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര കേസ്, പോക്സോ കേസിലെ സുപ്രധാന ഉത്തരവ് തുടങ്ങിയവ ജസ്റ്റിസ് ലളിതിന്റെ ബഞ്ചിൽ നിന്നുണ്ടായി. ജസ്റ്റിസ് ലളിത് അദ്ധ്യക്ഷനായ ബഞ്ചാണ് സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയത്. ലാവലിൻ കേസ് നിലവിലുള്ളത് ജസ്റ്റിസ് ലളിതിന്റെ ബെഞ്ചിന് മുന്നിലാണ്. യു.യു ലളിതിന്റെ പിതാവ് ജസ്റ്റിസ് യു.ആര് ലളിത് ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്നു. അഭിഭാഷകനായിരിക്കെ നേരിട്ട് സുപ്രീംകോടതി ജഡ്ജിയായ ശേഷം ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ വ്യക്തിയാണ് യുയു ലളിത്. നേരത്തെ 1971ൽ ജസ്റ്റിസ് എസ്എം സിക്രിയാണ് ഇത്തരത്തിൽ നിയമിതനായിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...