'കൂട്ടത്തെ കണ്ടില്ല, ഒറ്റയ്ക്കാണെന്ന് കരുതി'; പോത്തുകൾക്ക് മുന്നിൽപ്പെട്ടുപോയ സിംഹത്തിന്റെ അവസ്ഥ

ഒരു സിംഹത്തിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന പോത്തുകളുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 23, 2022, 09:46 AM IST
  • പോത്തിനെ വേട്ടയാടുന്നത് സിംഹത്തിന് വലിയ വെല്ലുവിളിയാണ്
  • ഒരു പോത്തിനെ വേട്ടയാടാൻ ശ്രമിച്ച സിംഹത്തിനെയാണ് അവ കൂട്ടമായി നേരിട്ടത്
  • പോത്തുകൾ സിംഹത്തിനെ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു
'കൂട്ടത്തെ കണ്ടില്ല, ഒറ്റയ്ക്കാണെന്ന് കരുതി'; പോത്തുകൾക്ക് മുന്നിൽപ്പെട്ടുപോയ സിംഹത്തിന്റെ അവസ്ഥ

മൃ​ഗങ്ങൾ വേട്ടയാടുന്നതും ഇരപിടിക്കുന്നതിനിടയിലെ പ്രതിരോധവുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. മൃ​ഗങ്ങളുടെ രസകരമായ വീഡിയോകൾ കാണാൻ എല്ലാവർക്കും ഇഷ്ടമാണ്. വന്യമൃ​ഗങ്ങളുടെ ഇത്തരത്തിലുള്ള രസകരമായ നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ കാണാൻ കഴിയും. ഇപ്പോൾ, ഒരു സിംഹത്തിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന പോത്തുകളുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

സിംഹങ്ങളുടെ ഇഷ്ടപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് പോത്തുകൾ. പോത്ത്, ധാരാളം മാംസമുള്ള വലിയ മൃ​ഗമായതിനാൽ ഒരു പോത്തിനെ വേട്ടയാടിയാൽ പിന്നെ അഞ്ച് ദിവസത്തേക്ക് സിംഹത്തിന് വേട്ടയാടേണ്ടതില്ല. എന്നാൽ, പോത്തുകളുടെ പ്രതിരോധം ശക്തമാണ്. അതിനാൽ തന്നെ പോത്തിനെ വേട്ടയാടുന്നത് സിംഹത്തിന് വലിയ വെല്ലുവിളിയാണ്. ഒരു പോത്തിനെ വേട്ടയാടാൻ ശ്രമിച്ച സിംഹത്തിനെയാണ് അവ കൂട്ടമായി നേരിട്ടത്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Wildlife Stories (@wildlife_stories_)

ഒരു പോത്ത് മാത്രമേയുള്ളൂവെന്ന് കരുതിയാണ് സിംഹം പോത്തിനെ ആക്രമിക്കാൻ ശ്രമിച്ചത്. എന്നാൽ, പിന്നാലെ വന്ന പോത്തുകൾ സിംഹത്തിനെ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു. പോത്തുകൾ സിംഹത്തിന് നേരെ പാഞ്ഞടുക്കുന്നത് വീഡിയോയിൽ കാണാം. സിംഹം കുതറി മാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും പോത്തുകളുടെ ആക്രമണം ശക്തമായിരുന്നു. പിന്നീട് പോത്തുകളുടെ ഇടയിൽ നിന്ന് വളരെ വേ​ഗത്തിൽ ഓടിയാണ് സിംഹം രക്ഷപ്പെടുന്നത്. സിംഹം ഭയന്നുപോയതായി വീഡിയോയിൽ കാണാം. വൈൽഡ് ലൈഫ് സ്റ്റോറീസ് എന്ന ഇൻസറ്റ​ഗ്രാം പേജിൽ പങ്കുവച്ചിരിക്കുന്ന വീഡിയോ നിരവധി പേരാണ് കണ്ടത്. വീഡിയോയ്ക്ക് 3,400 ലൈക്കുകൾ ലഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News